സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു : കുട്ടിയുടെ പരാതിയിൽ പോലീസ് അന്വേഷിച്ചപ്പോൾ ഞെട്ടിക്കുന്ന സംഭവങ്ങൾ! യുവാവ് അറസ്റ്റിൽ

കോഴഞ്ചേരിയിൽ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോകുകയും സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ പരാതിയെ തുടർന്ന് യുവാവിനെ അറസ്റ്റ് ചെയിതു. കേസിൽ ചങ്ങനാശേരി ചെത്തിപ്പുഴ ചീരംചിറ പുതുപ്പറമ്പിൽ പി.ഡി. സന്തോഷാണ് (43) പിടിയിലായത്.
അതേസമയം കോയിപ്രം പൊലീസാണ് ഇയാളെ പിടികൂടിയത്. ഇക്കഴിഞ്ഞ ഏഴിനു രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ നിന്നും പഠനാവശ്യത്തിനു പുറപ്പെട്ട പെൺകുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാവിന്റെ പരാതിയിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ണൂരിൽ നിന്നു കണ്ടെത്തുകയായിരുന്നു.
എന്നാൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് സന്തോഷ്. തുടർന്ന് ഇതു മറച്ചുവച്ച് പെൺകുട്ടിയുടെ ഫോട്ടോ നേരത്തെ കൈവശപ്പെടുത്തുകയും ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തിയും വിവാഹവാഗ്ദാനം നൽകിയും പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതേസമയം തന്നെ ഇയാൾ ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ നേരത്തെ ദേഹോപദ്രവ കേസിൽ പ്രതിയായിട്ടുണ്ടെന്നു വ്യക്തമായതായി പോലീസ് പറഞ്ഞു. പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha


























