Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

എന്‍ഡോസള്‍ഫാന്‍ ദുരന്ത നഷ്ടപരിഹാരക്കേസ്: 14 കൊലയാളി കമ്പനി എം.ഡിമാര്‍ പ്രതികളായ കേസ്... 10 എംഡി മാര്‍ ഡിസംബര്‍ 6 നകം കാര്യ വിവര പത്രിക ഹാജരാക്കാന്‍ കോടതി ഉത്തരവ് , 4 എംഡി മാര്‍ നേരത്തേ കാര്യ വിവര പത്രിക സമര്‍പ്പിച്ചിരുന്നു, 161 കോടി രൂപ 15 കമ്പനികളില്‍ നിന്നും ഈടാക്കി കിട്ടാന്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്ത കേസിലാണ് കോടതി നടപടി

12 NOVEMBER 2022 08:30 AM IST
മലയാളി വാര്‍ത്ത

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍ 14 കൊലയാളി കമ്പനി എം.ഡിമാര്‍ പ്രതികളായ കേസില്‍ 10 എം.ഡി മാര്‍ ഡിസംബര്‍ 6 നകം കാര്യ വിവര പത്രിക ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം രണ്ടാം അഡീ. സബ് കോടതി ജഡ്ജി ലൈജു മോള്‍ ഷെരീഫിന്റെതാണുത്തരവ്. 4 എംഡി മാര്‍ നേരത്തേ കാര്യ വിവര പത്രിക സമര്‍പ്പിച്ചിരുന്നു.

കാസര്‍ഗോഡ് ജില്ലയെയും സമീപ ജില്ലയെയും ജീവ നാശത്താലും കൃഷി നാശത്താലും ദുരിതക്കയത്തിലാഴ്ത്തിയ എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കും സര്‍ക്കാര്‍ നേരിട്ട് നല്‍കിയ 161 കോടി രൂപ 15 കൊലയാളി കമ്പനികളില്‍ നിന്നും ഈടാക്കി കിട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച കേസില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനടക്കം 14 കമ്പനികളുടെ മാനേജിംഗ് ഡയറക്ടര്‍മാരാണ് പ്രതികള്‍.




സംസ്ഥാന സര്‍ക്കാരിന് വേണ്ടി തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാദിയായി ഫയല്‍ ചെയ്ത നഷ്ടപരിഹാരക്കേസിലാണ് പ്രതികളായ 14 കമ്പനി മേധാവിമാരോട് കോടതിയില്‍ ഹാജരാകാന്‍ സബ് കോടതി ഉത്തരവിട്ടത്. അന്യായപ്പട്ടിക സംഖ്യയായ 161 കോടി രൂപയുടെ 1 /15 തുക വീതം പ്രതികളിലും അവരുടെ സ്ഥാവര , ജംഗമ സ്വത്തുക്കളിലും സ്ഥാപിച്ച് ഈടാക്കിയെടുക്കുന്നതിന് മുന്നോടിയായാണ് എക്‌സ് പാര്‍ട്ടിയാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.


കോടതിയില്‍ ഹാജരായ ഒന്നാം പ്രതി ബെയര്‍ ഇന്ത്യ ലിമിറ്റഡ് കമ്പനി എം.ഡി സിവിള്‍ നിയമ നടപടി ക്രമത്തിലെ ഓര്‍ഡര്‍ 8 റൂള്‍ 1 പ്രകാരം തര്‍ക്കം കാണിച്ച് കാര്യ വിവര പത്രിക ആദ്യം സമര്‍പ്പിച്ചിരുന്നു.



നാനൂറോളം പേരുടെ മരണത്തിനിടയാക്കിയ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ നിര്‍മ്മാണ കമ്പനികളായ ബെയര്‍ ഇന്ത്യ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്‌സ് ലിമിറ്റഡ്, റാലിസ് ലിമിറ്റഡ്, ക്രോപ് കെയര്‍, ഭാരത് പള്‍വേര്‍സിംഗ് മില്‍സ് ലിമിറ്റഡ്, ബീക്കെ പെസ്റ്റിസൈഡ് സ് പ്രൈവറ്റ് ലിമിറ്റഡ്, കാര്‍ഡമം പ്രോസസ്സിംഗ് ആന്റ് മാര്‍ക്കറ്റിംഗ്, കര്‍ണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ്, കില്‍പെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, ലൂപ്പിന്‍ ആഗ്രോ കെമിക്കല്‍സ് ( ഇന്ത്യ ) ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ് ലിമിറ്റഡ്, കര്‍ണ്ണാടക ആന്റിബയോട്ടിക്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, മധുസൂധന്‍ ഇന്‍ഡസ്ട്രീസ്, ബ്ലൂ ക്രിസ്റ്റല്‍ ആഗ്രോ കെമിക്കല്‍സ് ലിമിറ്റഡ്, ഷാ വാലസ് ആന്റ് കമ്പനി ലിമിറ്റഡ്, പൊതുമേഖലാ കമ്പനിയായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കേരള ലിമിറ്റഡ് എന്നിവരാണ് നഷ്ട പരിഹാരക്കേസിലെ 1 മുതല്‍ 16 വരെയുള്ള പ്രതികള്‍.


സംസ്ഥാന ഭരണ സിരാ കേന്ദ്രമായ ഗവ. സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം സബ് കോടതിയുടെ അധികാര പരിധിയിലുള്ള വില്ലേജതിര്‍ത്തിക്കകമായതിനാലാണ് കേസ് തിരുവനന്തപുരം സബ് കോടതി ഫയലില്‍ സ്വീകരിച്ചത്.



പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ അധീനതയില്‍ കാസര്‍ഗോഡ് ജില്ലയിലുള്ള കശുമാവ് അടക്കമുള്ള തോട്ടങ്ങളിലാണ് മാരക വിഷാംശമടങ്ങിയ കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ തളിച്ചത്. 2000 - 2002 വര്‍ഷം വരെയാണ് കീടനാശിനി തളിച്ചത്. എന്നാല്‍ 2003 ല്‍ മാത്രമാണ് എന്‍ഡോസള്‍ഫാന്‍ നിരോധനം സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്നത്. എന്നിട്ടും കമ്പനികളുടെ സ്വാധീനം മൂലം നിരോധനം ഫലപ്രദമായി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനായില്ല. വിഷാംശം, ശ്വസിച്ച 400 ഓളം ജനങ്ങള്‍ മരണപ്പെടുകയും അനവധി പേര്‍ക്ക് അംഗവൈകല്യങ്ങള്‍ സംഭവിക്കുകയും ചെയ്തു. കൂടാതെ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് വരെ അംഗ ഭംഗങ്ങളുണ്ടാകുകയും മരണത്തോടും ജീവിതത്തോടും മല്ലിട്ട് ഭിന്നശേഷിക്കാരായും ജീവശ്ച്ചവമായി മാറുകയും ചെയ്തു.


കാസര്‍ഗോട്ടെയും സമീപ ജില്ലയിലെയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചു ലക്ഷം രൂപയും ആജീവനാന്ത സൗജന്യ ചികിത്സയും നല്‍കണമെന്ന് 2017ല്‍ സുപ്രീം കോടതി ഉത്തരവിട്ടു. തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ വീതവും അംഗഭംഗം സംഭവിച്ചവര്‍ക്ക് 3 ലക്ഷം രൂപ വീതവുമാണ് സര്‍ക്കാര്‍ നേരിട്ട് നഷ്ടപരിഹാരം നല്‍കിയത്. ഇപ്രകാരം സര്‍ക്കാരിന് ചെലവായ 161 കോടി രൂപ തിരിച്ചുപിടിക്കാനാണ് സിവിള്‍ കേസുമായി സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വാദിയായി 15 നിര്‍മ്മാണ കമ്പനികള്‍ക്കെതിരെ ആദ്യം കോട്ടയം ജില്ലയിലെ സബ് കോടതിയില്‍ നഷ്ട പരിഹാര കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ കുടിശ്ശിക കോടതി ഫീസായി മുദ്ര വില തീര്‍ത്ത് അടക്കാനുള്ള പണം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പക്കല്‍ ഇല്ലായിരുന്നു. അതിനാല്‍ കോട്ടയത്തെ കേസ് പിന്‍വലിച്ച ശേഷം സര്‍ക്കാര്‍ വാദിയായി തിരുവനന്തപുരം കോടതിയില്‍ പുതിയതായി കേസ് ഫയല്‍ ചെയ്യുകയായിരുന്നു.



പതിനാറാം പ്രതിയായ പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ നിന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നില്ല. സിവിള്‍ നിയമപ്രകാരം അവശ്യ കക്ഷിയായി മാത്രം പ്രതിസ്ഥാനത്ത് ചേര്‍ത്തതാണ്. സിവിള്‍ നിയമ പ്രകാരം അവശ്യ കക്ഷികളെ കക്ഷി ചേര്‍ത്ത് കേസ് ഫയല്‍ ചെയ്യാത്ത പക്ഷം അക്കാരണത്താല്‍ തന്നെ കേസ് തള്ളിപ്പോകുന്നതാണ്. സിവിള്‍ നടപടി ക്രമത്തിലെ ഓര്‍ഡര്‍ 1 റൂള്‍ 9 പ്രകാരമാണ് അവശ്യ കക്ഷിയെ കേസില്‍ കക്ഷി ചേര്‍ക്കാത്ത പക്ഷവും അനാവശ്യമായി കക്ഷികളെ ( കേസുമായി ബന്ധമില്ലാത്തവരെ തെറ്റായി ) ചേര്‍ക്കുന്ന പക്ഷവും സിവിള്‍ കേസ് കോടതി തള്ളിക്കളയുന്നത്. പ്രതികള്‍ക്കുള്ള സമന്‍സുത്തരവ് നടപ്പിലാക്കാന്‍ പ്രതികളുടെ വാസസ്ഥലം സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിലെ അതിര്‍ത്തി ജില്ലാ കോടതിയിലെ നാസറേറ്റ് വിഭാഗത്തിലെ അമീന്‍മാരോട് തിരുവനന്തപുരം സബ് കോടതി ഉത്തരവിട്ടത്. 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (2 minutes ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (34 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (43 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (1 hour ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (2 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (3 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (4 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (5 hours ago)

Malayali Vartha Recommends