ഒരുകാലത്ത് ഞാൻ അടിച്ചുവാരുകയും തുടച്ചുവൃത്തിയാക്കുകയും ചെയ്ത സ്‌കൂള്‍മുറ്റം.... താൻ പഠിച്ച സ്കൂളിൽ എത്തിയ രാഷ്ട്രപതി പഴയ കാലങ്ങൾ ഓർത്തത് ഇങ്ങനെ..കണ്ണ് നിറഞ്ഞൊഴുകിയ ആ നിമിഷം..!

രാഷ്ട്രപതിയായശേഷം തന്റെ പഴയ വിദ്യാലയത്തിലേക്ക് ദ്രൗപദി മുര്‍മുവിന്റെ ആദ്യവരവായിരുന്നു ഇത്. ഒഡിഷക്കാരിയായ അവര്‍ എട്ടുമുതല്‍ 11 വരെ ക്‌ളാസുകളില്‍ പഠിച്ച കുന്ദലകുമാരി സാബത്ത് ഗേള്‍സ് സ്‌കൂളില്‍ വെള്ളിയാഴ്ച രാവിലെയാണ് എത്തിയത്.
പഴയ സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ വലിയൊരു സംഘം സ്വീകരിക്കാനെത്തി. അന്ന് താമസിച്ചിരുന്ന ആദിവാസി ഹോസ്റ്റലും സന്ദര്‍ശിച്ചു. ഹോസ്റ്റലില്‍ ഉപയോഗിച്ചിരുന്ന കട്ടില്‍ കണ്ടപ്പോള്‍ ഒരുനിമിഷം വികാരഭരിതയായി. അല്പനേരം അതില്‍ കിടന്നു. സ്‌കൂള്‍കാലത്തെ കൂട്ടുകാരിയായ ചുനിയെ അന്വേഷിച്ചെങ്കിലും അവര്‍ ചടങ്ങിന് എത്തിയിരുന്നില്ല.
1970-'74 കാലത്താണ് മുര്‍മു ഇവിടെ പഠിച്ചത്. പഠനം തുടങ്ങിയ കണ്ഡഗിരിയിലെ തപാവന സ്‌കൂളും സന്ദര്‍ശിച്ചു. ''ഉപര്‍ബേഡ ഗ്രാമത്തിലെ സ്‌കൂളിലാണ് ഞാന്‍ പഠിച്ചുതുടങ്ങിയത്. സ്‌കൂള്‍ എന്നു പറയാനാകില്ല. കെട്ടിടമൊന്നുമില്ല. പുല്ലുമേഞ്ഞ ഒരു കുടിലാണത്. അവിടം ഞങ്ങള്‍തന്നെ അടിച്ചുവാരണം. സ്‌കൂളില്‍ മുഴുവന്‍ ചാണകമുണ്ടാകും. അതെല്ലാം ഞങ്ങള്‍ വൃത്തിയാക്കണം. ഇന്നത്തെ കുട്ടികള്‍ ഭാഗ്യവാന്മാരാണ്. അവര്‍ക്കു പഠനത്തെക്കുറിച്ചുമാത്രം ചിന്തിച്ചാല്‍ മതി'' -മുര്‍മു പറഞ്ഞു.
https://www.facebook.com/Malayalivartha
























