Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ഗ്രീഷ്മയെ സമ്മർദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാൻ പൊലീസ് തങ്ങളെ പ്രതി ചേർത്തു, വിഷക്കുപ്പി ഒളിപ്പിച്ചു എന്ന വാദം വസ്തുതാരഹിതവും പൊലീസ് കെട്ടിച്ചമച്ചതും, ഗ്രീഷ്മയെ പുറത്തിറക്കാൻ വക്കീലിന്റെ കാഞ്ഞ ബുദ്ധി, അമ്മയും അമ്മാവനും ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിലെ വാദങ്ങൾ ഇങ്ങനെ....

12 NOVEMBER 2022 11:02 AM IST
മലയാളി വാര്‍ത്ത

പാറശാലയിൽ കാമുകന് കഷായത്തിൽ വിഷം കലർത്തി ആസൂത്രിതപരമായി കൊലപ്പെടുത്തിയ മുഖ്യപ്രതി ഗ്രീഷ്മയുമായി അന്വേഷണ സംഘം കസ്റ്റഡിക്കാലാവധിക്കുള്ളിൽ തന്നെ തെളിവെടുപ്പ് പൂർത്തിയാക്കി കഴിഞ്ഞിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് കസ്റ്റഡി കാലാവധി തീർന്ന മുറയ്ക്ക് നെയ്യാറ്റിൻകര കോടതിയിലെത്തിച്ച് ഗ്രീഷ്മയെ റിമാൻഡ് ചെയ്തത്. അതിനിടെ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. അമ്മ സിന്ധു, അമ്മാവൻ നിർമല കുമാർ എന്നിവരാണ് ഹർജി നൽകിയത്.

ഗ്രീഷ്മയുടെ അമ്മ സിന്ധു അട്ടക്കുളങ്ങര വനിതാ ജയിലിലും അമ്മാവൻ നിർമൽ കുമാർ നെയ്യാറ്റിൻകര സബ് ജയിലിലുമാണ് ഉള്ളത്. ഷാരോണും ഗ്രീഷ്മയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് അറിയില്ലായിരുന്നെന്നും ഷാരോൺ മരിച്ച ശേഷമാണ് ഇതേക്കുറിച്ച് അറിയുന്നതെന്നും ജാമ്യ ഹർജിയിൽ പറയുന്നത്.ഗ്രീഷ്മയെ സമ്മർദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാനാണ് പൊലീസ് തങ്ങളെ പ്രതി ചേർത്തതെന്നാണ് ഇവരുടെ വാദം. വിഷക്കുപ്പി ഒളിപ്പിച്ചു എന്ന വാദം വസ്തുതാരഹിതമാണെന്നും പൊലീസ് കെട്ടിച്ചമച്ചതാണ് എന്നും ഹർജിയിൽ പറയുന്നു.

ഗ്രീഷ്മയെ തെളിവ് നശിപ്പിക്കാൻ സഹായിച്ചെന്നും വിഷക്കുപ്പി ഒളിപ്പിച്ചെന്നുമാണ് ഇരുവർക്കുമെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന കുറ്റം. ഇരുവരുമായുള്ള തെളിവെടുപ്പിൽ കളനാശിനിയുടെ കുപ്പി കണ്ടെത്തിയിരുന്നു. ഇവ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ച അന്വേഷണ സംഘം, പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. കേസന്വേഷണത്തിലെ ഏറ്റവും പ്രധാന ഘട്ടമായിരുന്നു ഗ്രീഷ്മയുമായി നടത്തിയ തെളിവെടുപ്പ്.

ഈ കുറ്റ കൃത്യം ഗ്രീഷ്മ ഒറ്റക്കാണ് ചെയ്തതെങ്കിലും തെളിവ് നശിപ്പിക്കുന്നതിൽ കൂട്ടുനിന്നത് ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമാണെന്ന് കണ്ടെത്തിയിരുന്നു. മൂവരേയും നേരത്തെ കസ്റ്റഡിയിൽ കിട്ടിയതോടെ ഒരുമിച്ചിരുത്തിയും അല്ലാതെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് വളരെ കൃത്യമായ ഉത്തരം കിട്ടിയിരുന്നു.ഇതിന് ശേഷമായിരുന്നു ഗ്രീഷ്മയുമായി തെളിവെടുപ്പ് നടന്നത്.

കോടതി ഉത്തരവ് പ്രകാരം ഏഴ് ദിവസമാണ് പ്രതിയായ ഗ്രീഷ്മയെ പൊലീസിന് കസ്റ്റഡിയിൽ കിട്ടിയത്. ഈ കാലയളവിൽ പരമാവധി തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചു. എന്നാൽ തെളിവെടുപ്പിൽ ഗ്രീഷ്മയുടെ പെരുമാറ്റം എല്ലാവരേയും അത്ഭുതപ്പെടുത്തി. താൻ ചെയ്തത് ഇപ്പോഴും ഒരു തെറ്റാണെന്ന ഭാവം പോലും ഇല്ലാതെ തെളിവെടുപ്പിൽ ഗ്രീഷ്മ പെരുമാറിയത്. കുറ്റകൃത്യ നടന്ന വീട്ടിൽ ഗ്രീഷ്മയുമായി നടന്ന തെളിവെടുപ്പിൽ ഒരു കൂസലും കൂടാതെയാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് പോലീസിന് മുന്നിൽ വിവരിച്ചത്. ഗ്രീഷ്മയും ഷാരോണും ഒന്നിച്ച് പോയ

വെട്ടുകാട് പള്ളി, വേളി ടൂറിസം കേന്ദ്രത്തിലും എത്തിച്ച് നടന്ന തെളിവെടുപ്പ് സമയത്ത് വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചിരിച്ചു കൊണ്ടായിരുന്നു ഗ്രീഷ്മയുടെ മറുപടി. ഇതിന്റെ വീഡിയോ ഉൾപ്പെടെ പുറത്തുവന്നിരുന്നു. അതുപോലെ തെളിവെടുപ്പിന്റെ അവസാന ദിനം ഗ്രീഷ്മയും ഷാരോണും ഒന്നിച്ച് താമസിച്ച തൃപ്പരപ്പിലെ റിസോട്ടിലും പഠിച്ച കോളേജിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.ഷാരോണിന്റെ കോളേജിലും എത്തിയിരുന്നെന്ന് അന്വേഷണസംഘത്തോട് ഗ്രീഷ്മ മൊഴി നൽകിയിട്ടുണ്ട്.

കഷായത്തിൽ കീടനാശിനി കലക്കി നൽകിയതിന് മുൻപ് ജ്യൂസിൽ വേദനസംഹാരി ഗുളികകൾ അമിതമായ അളവിൽ കലർത്തി നൽകി ഷാരോണിനെ അപായപ്പെടുത്താൻ ശ്രമിച്ചതായി ഗ്രീഷ്മ സമ്മതിച്ചിരുന്നു. ഗ്രീഷ്മ പഠിച്ച നെയ്യൂരിലെ കോളജിലെ ശുചി മുറിയിൽ വെച്ചാണ് ജ്യൂസിൽ ഗുളിക ഉയർന്ന അളവിൽ കലർത്തിയത്. തമിഴ്‌നാട്ടിൽ ഷാരോൺ പഠിച്ചിരുന്ന നെയ്യൂർ ക്രിസ്ത്യൻ കോളേജിലുൾപ്പെടെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഗ്രീഷ്മ ഇക്കാര്യം പറഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (4 minutes ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (36 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (45 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (1 hour ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (2 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (3 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (4 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (5 hours ago)

Malayali Vartha Recommends