Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

സ്വകാര്യ ചിത്രങ്ങൾ അച്ഛന് അയച്ചപ്പോൾ, ഇതിലും വലുത് കണ്ടിരിക്കുന്നെന്ന് മറുപടി: ഗ്രീഷ്മയുടെ മുൻ കാമുകന്റെ വെളിപ്പെടുത്തൽ

12 NOVEMBER 2022 01:52 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം

'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

ഡി വൈ എസ് പി കെ ജെ ജോൺസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് മുന്നിൽ ഗ്രീഷ്മ നടത്തിയ നിർണായക വെളിപ്പെടുത്തലുകളെ കുറിച്ചുള്ള ചില സൂചനകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പത്താം ക്ലാസ്സ് മുതലുള്ള പ്രണയബന്ധങ്ങളെക്കുറിച്ചായിരുന്നു ഗ്രീഷ്മ വെളിപ്പെടുത്തിയിരുന്നത്. ആദ്യ പ്രണയം സഹപാഠിയോട് ആയിരുന്നുവെന്നും, പിന്നീട് നാട്ടിൽ ഉള്ള ഒരു യുവാവുമായുള്ള പ്രണയവും ഗ്രീഷ്മ വെളിപ്പെടുത്തിയിരുന്നു. ഈ യുവാവിനെ അന്വേഷണ സംഘം ബന്ധപ്പെട്ടു കഴിഞ്ഞു. ഗ്രീഷ്മയെ വിവാഹം കഴിക്കാൻ ഇരുന്ന നാഗർകോവിലിലെ സൈനികനെ ജമ്മുവിൽ നിന്നും വിളിച്ചു വരുത്താനുള്ള നോട്ടീസ് നല്കിയ ശേഷം മുന്കാമുകന്മാരുടെയും മൊഴി പോലീസ് ശേഖരിക്കും.

സംഭവം കത്തിനിൽക്കുന്നതിനിടയിൽ നാട്ടുകാരനായ മുന്കാമുകൻ ഗ്രീഷ്മയെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തി. തനിക്കെതിരെ നാട്ടുകാർ പ്രചരിപ്പിച്ച വ്യാജ വാർത്തയ്ക്ക് മറുപടിയുമായാണ് യുവാവ് രംഗത്ത് എത്തിയത്. ഷാരോണിന്റെ മരണത്തിൽ വളരെ ദുഖിതനാണെന്ന് പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത യുവാവ് പ്രതികരിക്കുന്നു. ഇങ്ങനെ ഒന്നും ഒരു പെണ്ണും ചെയ്യാൻ പാടില്ല. വര്ഷങ്ങളായി വേദന കടിച്ചമർത്തിയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. പിതാവ് തന്റെ ചെറുപ്രായത്തിലേ വിട്ടുപോയി, കുടുംബ ഭാരം മുഴുവൻ തന്റെ മേലാണ്. ഇതിനിടയിലാണ് ഗ്രീഷ്മയുമായി പ്രണയത്തിലായത്.

എൻജിനീയറിങ് പഠിച്ചിറങ്ങിയ സമയത്തായിരുന്നു കോവിലിൽ വച്ച് കണ്ടു പ്രണയത്തിലായതെന്ന് യുവാവ് പറയുന്നു. ഞാനാണ് പ്രണയം തുറന്ന് പറഞ്ഞതെന്നും യുവാവ് പറയുന്നു. ഐഎഎസ് ട്രൈനിങ്ങിനു പോകുമ്പോൾ അക്കാദമിയിൽ ബൈക്കിൽ കൊണ്ടാക്കാൻ പോകുമായിരുന്നു. ആ സമയത്ത് വീട്ടിൽ പ്രണയബന്ധത്തെക്കുറിച്ച് അറിയില്ലായിരുന്നു. കോളേജിൽ നിന്ന് ഫ്രണ്ട്സുമായി ഒരു കല്യാണത്തിന് പോയതിനു ശേഷമാണു പ്രണയം വീട്ടിൽ അറിയുന്നത്.

ആ സമയത്ത് ഒരു മൊബൈൽ ഫോൺ ഞാൻ വാങ്ങികൊടുത്തിരുന്നു. കല്യാണത്തിന് ഫ്രണ്ട്സുമായി പോകുന്നെന്ന് വിളിച്ച് പറഞ്ഞപ്പോൾ അവളെകാണാൻ ഞാൻ പോയിരുന്നു ബൈക്കിൽ. പക്ഷെ അവൾ എനിക്കൊപ്പം വരാൻ തയ്യാറായില്ല. മാർത്താണ്ഡം എത്തിയപ്പോൾ ഗ്രീഷ്മ ഫോണിൽ വിളിച്ച് ആൺ സുഹൃത്തിനൊപ്പം ബൈക്കിൽ വരുന്നെന്ന് പറഞ്ഞു. അത് എനിക്ക് ഇഷ്ടപ്പെട്ടില്ല. അത് ചോദ്യം ചെയ്തതോടെ മാട്ടുംഭാവവും മാറി. ഒരാളെ എന്തിനു സ്നേഹിച്ച് വഞ്ചിക്കുന്നതെന്ന് ഞാൻ ചോദിച്ചു. ആ സമയം ഗ്രീഷ്മയുടെ 'അമ്മ ഫോണിൽ വിളിച്ച് സംസാരം ഉണ്ടായി. അപ്പോൾ തന്നെ ഗ്രീഷ്മ ദേഷ്യപ്പെട്ട് ടൂ വീലർ എടുത്ത് ഓടിച്ച് സ്വയം വണ്ടിയിൽ നിന്ന് താഴെ വീണു.

ഈ അപകടത്തിലാണ് ഗ്രീഷ്മയുടെ മുൻഭാഗത്തെ പല്ല് നഷ്ടപെട്ടത്. ഗ്രീഷ്മ ചതിക്കുവാണെന്ന് മനസ്സിലായിട്ടും ഇട്ടിട്ട് പോകാൻ തോന്നിയില്ല. ആശുപത്രിയിൽ കൊണ്ടുപോയിട്ട് വീട്ടിൽ കൊണ്ടുചെന്നാക്കി. ഈ സംഭവങ്ങൾ കഴിഞ്ഞ് അവൾ വിളിച്ചിരുന്നു. ഇനി നമുക്ക് ഫ്രണ്ട്സായിരിക്കാമെന്ന് പറഞ്ഞായിരുന്നു ആ ഫോൺ വിളി. ഇത്രയും ആത്മാർത്ഥമായി സ്നേഹിച്ച പെണ്ണിനെ എനിക്ക് ഒരിക്കലും സുഹൃത്തായി കാണാൻ കഴിയില്ലെന്ന് പറഞ്ഞ് തർക്കം ഉണ്ടായി, അതിനു ശേഷമാണ് ഞങ്ങൾതമ്മിൽ ബ്രേക്കപ്പ് ആയത്. ഇനി ഒരിക്കലും അവളെ കാണാൻ ശ്രമിക്കരുതെന്നും പറഞ്ഞിരുന്നു.

ഇടയ്ക്ക് കണ്ടിരുന്നെങ്കിലും തന്നെ കണ്ടയുടനെ ഗ്രീഷ്മ പേടിച്ച് മാറിപ്പോയി. നമ്പർ ബ്ലോക്കായിരുന്നെങ്കിലും പിന്നിടും എന്നെ വിളിച്ചു. പിന്നെ വിളിച്ചത്, വിളിച്ച് ഭീഷണിയായിരുന്നു പിന്നീട്. ഒരുമിച്ചുള്ള ഫോട്ടോകൾ അയച്ചപ്പോഴും അച്ഛനും അമ്മാവനും ഒരു കുലുക്കവും ഉണ്ടായില്ല. ഇതിനപ്പുറം കണ്ടിട്ടുണ്ടെന്നായിരുന്നു മറുപടി. ഇതിലും വലുതായി ഗ്രീഷ്മ എന്തോ ചെയ്തിട്ടുണ്ടെന്ന് യുവാവും പറയുന്നു. പലപ്പോഴും സംസാരത്തിൽ പലതും ഒളിക്കുന്നതായി തോന്നിയിട്ടുണ്ടെന്നും, ഗ്രീഷ്മയുടെ സുഹൃത്തുക്കൾ പറഞ്ഞിരുന്നത് നീ കണ്ട ഗ്രീഷ്മ അല്ല അവൾ, വേറെ ലെവലാണെന്ന്... അന്ന് കരുതിയത് പഠിക്കാൻ മിടുക്കിയായ പെൺകുട്ടി അല്ലേ, അതുകൊണ്ടാകാം അവർ അങ്ങനെ പറഞ്ഞതെന്നായിരുന്നു. പക്ഷെ ഇപ്പോഴാണ് അതിന്റെ അർഥം മനസിലായതെന്നും യുവാവ് പറയുന്നു. നാട്ടിൽ പ്രചരിക്കുന്നത് പോലെ ഞങ്ങൾ തമ്മിൽ ശാരീരിക ബന്ധമോ ഗ്രീഷ്മ ഗര്ഭിണിയാവുകയോ, ഒഴിവാക്കാൻ ലക്ഷ്യങ്ങളോ നൽകിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

ഷാരോൺ ഉൾപ്പെടെ മൂന്ന് പേരെയും പ്രണയിക്കാൻ താൻ തന്നെയാണ് മുൻ കൈ എടുത്തതെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. നാട്ടിലെ കാമുകനെക്കുറിച്ച് ഗ്രീഷ്മ വാചാലയായെങ്കിലും മറ്റ് രണ്ടു യുവാക്കളെക്കുറിച്ച് പ്രതികരിക്കാൻ ഗ്രീഷ്മ തയ്യാറായിരുന്നില്ല. വിശാദാംശങ്ങൾ തുറന്ന് പറയാത്തത് അന്വേഷണ സംഘത്തിൽ ചില സംശയങ്ങൾക്ക് ഇടവച്ചിട്ടുണ്ട്. ഇവരെല്ലാം ജീവിച്ചിരിക്കുന്നുവെന്ന് അന്വേഷണത്തിലൂടെ പോലീസ് ഉറപ്പിക്കും. ഗ്രീഷ്മയുടെ എല്ലാ കാമുകന്മാരെയും കണ്ടെത്തി ഇവരിൽ നിന്ന് പോലീസ് മൊഴി എടുക്കും. ഗ്രീഷ്മയ്ക്ക് വെറും നാലു കാമുകന്മാരാണ് ഉണ്ടായിരുന്നത് എന്ന കാര്യം അന്വേഷണ സംഘം മുഖ വിലക്ക് എടുത്തിട്ടില്ല. പ്രതിയുടെ സ്വഭാവവും മറ്റു കാര്യങ്ങളും പരിഗണിക്കുമ്പോൾ ഗ്രീഷ്മയുമായി പ്രണയത്തിലായവർ ഇനിയും ഉണ്ടാകാമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം. ഇവരിൽ ആരെങ്കിലും ജ്യൂസ് ചലഞ്ചിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കും.

ജില്ലാ ക്രൈംബ്രാഞ്ചിന്റെ ഒരാഴ്ച നീണ്ട ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയതെന്ന് അന്വേഷണ സംഘത്തിലുള്ളവർ വ്യക്തമാക്കിരുന്നു. പത്ത് തവണയാണ് ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ഗ്രീഷ്മ പോലീസിന് മൊഴി നല്കിരിക്കുന്നത്. ഷാരോൺ പഠിച്ചിരുന്ന നെയ്യൂർ സിഎസ്‌ഐ മെഡിക്കൽ കോളജിലേക്ക് ഗ്രീഷ്മയെ പൊലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോൾ ഇവിടെവച്ചും കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് ഗ്രീഷ്മ പറഞ്ഞു. ഡോളോ ഗുളികകൾ ജ്യൂസിൽ കലർത്തി നൽകുകയായിരുന്നു. കോളേജിലെ ശുചിമുറിയിൽ വച്ചാണ് ഗുളികകൾ ജ്യൂസിൽ കലർത്തിയത്.

 

അമ്പത് ഗുളികകൾ തലേന്ന് കുതിർത്ത് ഗ്രീഷ്മ കയ്യിൽ കരുതി. തുടർന്ന് കോളേജിനുള്ളിൽ വച്ച് ഷാരോണുമായി ജ്യൂസ് ചലഞ്ച് നാടകം നടത്തുകയായിരുന്നു. ജ്യൂസ് കുടിച്ച ഷാരോൺ ഇത് തുപ്പിക്കളഞ്ഞെന്ന് ഗ്രീഷ്മ മൊഴി നൽകി. ഷാരോൺ പഠിക്കുന്ന നെയ്യൂർ സി എസ് ഐ കോളജിന്റെ ശുചി മുറിയിൽ വച്ചാണ് ജൂസിൽ ഗുളികൾ കലർത്തിയതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. രാമവര്‍മ്മൻചിറയിലെ വീട്ടിലും താലികെട്ടിയ വെട്ടുകാട് പള്ളിയിലും പരിസരത്തും വേളി ടൂറിസ്റ്റ് വില്ലേജിലും തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനു ശേഷം ഷാരോൺ പഠിച്ച കോളേജിലും ഇവർ ഒരുമിച്ച് താമസിച്ച ഹോട്ടലിലും ഗ്രീഷ്മയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (30 minutes ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (39 minutes ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (1 hour ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (1 hour ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (1 hour ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (2 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (3 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (3 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (4 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (4 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (5 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (5 hours ago)

Malayali Vartha Recommends