രക്ഷപ്പെട്ടത് അത്ഭുതകരമായി....താമരശ്ശേരി-ചുങ്കം മിനി ബൈപ്പാസില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ ശേഷം ബസിനടിയിലേക്ക് തെന്നി നീങ്ങി , സ്‌കൂട്ടര്‍ യാത്രക്കാരായ യുവാക്കള്‍ക്ക് പരുക്ക്

രക്ഷപ്പെട്ടത് അത്ഭുതകരമായി....താമരശ്ശേരി-ചുങ്കം മിനി ബൈപ്പാസില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ ശേഷം ബസിനടിയിലേക്ക് തെന്നി നീങ്ങി , സ്‌കൂട്ടര്‍ യാത്രക്കാരായ യുവാക്കള്‍ക്ക് പരുക്ക്. ബസ് ഡ്രൈവറിന്റെ സമയോചിതമായ ഇടപെടല്‍ മാത്രമാണ് ഈ സംഭവത്തില്‍ വലിയ ദുരന്തം ഒഴിവാക്കി.
താമരശ്ശേരി-ചുങ്കം മിനി ബൈപ്പാസിലാണ് അപകടം സംഭവിച്ചത്.. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിയുകയും എതിര്‍ദിശയില്‍ വരികയായിരുന്ന ബസിനടിയിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരായ യുവാക്കള്‍ക്ക് സാരമായി പരിക്കേറ്റു.
താമരശ്ശേരി ഇലക്ട്രോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒന്നാംവര്‍ഷ എന്‍ജിനിയറിങ് ഡിപ്ലോമ വിദ്യാര്‍ഥികളായ നരിക്കുനി കുടുക്കില്‍ പുറായില്‍ സിബല്‍ രാജ് (23), കാന്തപുരം കൊല്ലോന്നുമ്മല്‍ സിനാന്‍ (19) എന്നിവര്‍ക്കാണ് പരുക്കേറ്റത്.താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം ഇരുവരെയും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. മിനി ബൈപ്പാസില്‍ ഇന്നലെ രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം നടന്നത്. ചുങ്കം ഭാഗത്തുനിന്ന് താമരശ്ശേരിയിലെ ഇ.ടി.ഐ.യിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്നു വിദ്യാര്‍ഥികള്‍.
വളവില്‍വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ റോഡില്‍ നിരങ്ങിനീങ്ങി എതിര്‍ദിശയില്‍ വരികയായിരുന്ന പേരാമ്പ്ര ഭാഗത്തേക്കുള്ള സ്വകാര്യബസില്‍ ഇടിക്കുകയായിരുന്നു. ഇരുവരും ബസിനടിയിലേക്ക് തെറിച്ചുവീണു. ഡ്രൈവര്‍ പെട്ടെന്ന് ബസ് നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
"
https://www.facebook.com/Malayalivartha
























