പത്തനംതിട്ടയിൽ നിക്ഷേപകര്‍ക്ക് പണം നല്‍കാതെ തട്ടിപ്പ് നടത്തി: പണമിടപാട് സ്ഥാപന ഉടമകളെ പൊലീസ് പിടികൂടി

പത്തനംതിട്ടയിൽ നിക്ഷേപകര്‍ക്ക് പണം നല്‍കാതെ തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ. നിക്ഷേപകര്‍ക്ക് പണം നല്‍കാതെ തട്ടിപ്പ് നടത്തിയ പണമിടപാട് സ്ഥാപന ഉടമകളാണ് പൊലീസ് കസ്റ്റഡിയിലായത്. സംഭവത്തിൽ പത്തനംതിട്ട കുറിയന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിആര്‍ഡി ഫിനാന്‍സ് ഉടമ അനില്‍കുമാര്‍, ഭാര്യ ദീപ, മകന് അനന്തു എന്നിവരാണ് അറസ്റ്റിലായത്.
ഇന്നു രാവിലെയായിരുന്നു സംഭവം. കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് ഇവരെ പിടികൂടുകയായിരുന്നു. മാത്രമല്ല സ്ഥാപനത്തിന്റെ ഇരുപതോളം ശാഖകളില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കിയിരുന്നില്ല.
ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇരുന്നൂറോളം പരാതികള്‍ ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനു ശേഷമാണ് അറസ്റ്റ്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
https://www.facebook.com/Malayalivartha
























