മൂക്കിൽ നിന്നും വായിൽ നിന്നും നുരയും പതയും; നായ്‌ക്കൾ വൈറസ് ബാധയെ തുടർന്ന് വിറച്ച് ചത്ത് വീഴുന്നു; വിറങ്ങലിച്ച് ഒരു നാട്

വയനാട് ജില്ലയിൽ മനുഷ്യരെ പേടിയിലാഴ്ത്തി ഒരു വൈറസ് പടരുകയാണ്. ഈ ജില്ലയിൽ നായ്‌ക്കൾ വൈറസ് ബാധയെ തുടർന്ന് ചത്ത് വീഴുകയാണ്. കണിയാമ്പറ്റ പഞ്ചായത്തിന്റെ വിവിധയിടങ്ങിലെ വളർത്തുനായ്‌ക്കളും തെരുവുനായ്‌ക്കളുമാണ് ഇത്തരത്തിൽ കൂട്ടത്തോടെ ചത്ത് വീഴുകയാണ്. മൂക്കിൽ നിന്നും വായിൽ നിന്നും നുരയും പതയും വന്ന് വിറച്ച് കൊണ്ടാണ് നായ്‌ക്കൾ ചാകുന്നത് എന്നതാണ് ദുഖകരമായ കാര്യം. വൈറസ് ബാധിച്ചാൽ ആഹാരം കഴിക്കാനാകാതെ ശരീരം തളർന്നാണ് ഇവ മരിക്കുന്നത്.കഴിഞ്ഞ ഒരാഴ്ചക്കിടെ കമ്പളക്കാട് മാത്രം അഞ്ച് നായ്‌ക്കൾ ഇത്തരത്തിൽ ചത്തു.
കൂടാതെ കണിയാമ്പറ്റയിലും മൃഗാശുപത്രിക്കവലയിലും ഇത്തരത്തിൽ നായ്‌ക്കൾ ചത്ത് വീഴുകയാണ്. വഴിയോരങ്ങളിൽ ബസ് സ്റ്റാൻഡ് പരിസരങ്ങളിലും കടത്തിണ്ണകളിലും ഇത്തരത്തിൽ രോഗം ബാധിച്ച നായകളെ കണ്ടതായി കച്ചവടക്കാർ പറഞ്ഞു. ഈ കേസിൽ മൃഗവകുപ്പ് നടത്തിയ പരിശോധനയിൽ വായുവിലൂടെ പകരുന്ന കനൈൻ ഡിസ്റ്റംബർ എന്ന വൈറസാണ് ഇതിന് കാരണമെന്ന് കണ്ടെത്തുകയും ചെയ്തു.
നായ്‌ക്കൾ മാത്രമല്ല മരപ്പട്ടി, കുറുനരി, കുറുക്കൻ, സിംഹം എന്നിവയെയും ഈ രോഗം ബാധിച്ചിരുന്നു വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് മാത്രമാണ് ഇതിന് പ്രതിവിധിയെന്നാണ് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കിയത്. ഇതിനിടെ രോഗം ബാധിച്ച ചില നായകൾ ഛർദിയും ചുമയും വയറിളക്കവും തോന്നിയതായി നാട്ടുകാർ വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha



























