നാടിന്റെ വികസനം തടസപ്പെടുത്തുന്നു.... ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി

നാടിന്റെ വികസനം തടസപ്പെടുത്തുന്നു.... ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി.
നാടിന്റെ വികസനം ഗവര്‍ണര്‍ തടസപ്പെടുത്തുകയാണെന്നും വിവാദങ്ങള്‍ക്ക് നേത്യത്വം നല്‍കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തേക്കാള്‍ ശക്തമായി സര്‍ക്കാരിനെ എതിര്‍ക്കുന്നത് ഗവര്‍ണറാണ്.
ഉപയോഗിക്കാന്‍ പാടില്ലാത്ത ഭാഷയിലാണ് മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെ ചാന്‍സലറായി നിയമിക്കും. ചാന്‍സലറെ മാറ്റുന്ന കാര്യത്തില്‍ ഭരണഘടനാപരമായ നടപടികള്‍ സ്വീകരിക്കും. ഓര്‍ഡിന്‍സ് ഉടന്‍ ഗവര്‍ണര്‍ക്ക് അയക്കും.
അതേസമയം അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും എന്നാല്‍ ഇതിനായി പ്രത്യേക സമ്മേളനം വിളിക്കുന്നതിനെ കുറിച്ച് ആലോചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























