സ്വകാര്യ ലാബിലെ റേഡിയോഗ്രാഫർ പകർത്തിയത് ഇരുപത്തിമൂന്നോളം യുവതികളുടെ നഗ്നദൃശ്യങ്ങൾ: പിടിവീണത്, യുവതി വസ്ത്രം മാറുന്നതിനിടെ ഫ്ലാഷ് ലൈറ്റ് ഓണായപ്പോൾ: ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ പാളി: സ്കാനിങ് സെന്ററിന് മുന്നിൽ പ്രതിഷേധം....

അടൂരില്‍ എം.ആര്‍.ഐ. സ്‌കാനിങ്ങിനെത്തിയ പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ സ്‌കാനിങ് സെന്റര്‍ ജീവനക്കാരന്‍ പിടിയില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി അഞ്ജിതാണ് പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ സമാനമായ രീതിയില്‍ പകര്‍ത്തിയതെന്ന് കരുതുന്ന നിരവധി ദൃശ്യങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്. അടൂര്‍ ഹോസ്പിറ്റല്‍ ജങ്ഷനിലെ സ്വകാര്യ ലാബിലാണ് പരാതിക്കിടയാക്കിയ സംഭവം. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടു കൂടിയാണ് ഏഴംകുളം സ്വദേശിനിയായ പെണ്‍കുട്ടി എം.ആര്‍.ഐ. സ്‌കാനിങ്ങിനായി സെന്ററില്‍ എത്തിയത്. വസ്ത്രം മാറ്റുന്ന സമയത്ത് തന്റെ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തുന്നു എന്ന സംശയം തോന്നിയ പെണ്‍കുട്ടി തിരിഞ്ഞു നോക്കുകയായിരുന്നു.
റേഡിയോളജിസ്റ്റായ രജ്ഞിത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായാണ് പെണ്‍കുട്ടിയെ കണ്ടതെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ രാത്രി തന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ യുവാവില്‍ നിന്ന് മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി പെണ്‍കുട്ടി സ്വകാര്യ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നു. ഫോണ്‍ പരിശോധിച്ചതില്‍ നിന്നും, സമാനമായി സ്‌കാനിങ്ങിനെത്തിയ പല സ്ത്രീകളുടേയും സ്വകാര്യ ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്ന് കണ്ടെടുത്തുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. വിശദമായ ചോദ്യം ചെയ്ത ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധിച്ച് അടൂരിലെ സ്കാനിങ് സെന്ററിന് മുന്നിൽ യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധം നടത്തി. ഡിവൈഎഫ്ഐ പ്രവർത്തകർ സ്ഥാപനത്തിലേക്ക് കരി ഓയിൽ ഒഴിച്ചു.
യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പകർത്തിയ റേഡിയോഗ്രാഫർ ആളത്ര ചില്ലറക്കാരനല്ലെന്നാണ് റിപ്പോർട്ടുകൾ. ഇരുപത്തി മൂന്നോളം സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങളാണ് ഇയാളുടെ ഫോണിലുണ്ടായിരുന്നത്. കടയ്ക്കൽ ചിതറ മാത്തറ നിധീഷ് ഹൗസിൽ അനിരുദ്ധന്റെ മകൻ അൻജിത്തിനെ എംആർഐ സ്‌കാനിങ്ങിനായി എത്തിയ ഏഴംകുളം തട്ടാരുപടി സ്വദേശിനിയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് പിടികൂടാൻ കഴിഞ്ഞത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെയാണ് അടൂർ ഹൈസ്‌കൂൾ ജങ്ഷനിലെ ദേവി സ്‌കാൻസിൽ യുവതി എംആർഐ സ്‌കാനിങ്ങിന് എത്തിയത്.
വസ്ത്രം മാറി വന്ന യുവതി ഇയാളുടെ പോക്കറ്റിലെ മൊബൈലിന്റെ ക്യാമറ കണ്ടാണ് ആദ്യം സംശയിച്ചത്. ഫ്‌ളാഷ് ലൈറ്റും ഓണായിരുന്നു. തുടർന്ന് യുവതി സംശയം തോന്നി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. രാത്രി ഏഴു മണിയോടെ ഇയാളെ കസ്റ്റഡിയിൽ എടുത്തു. മൊബൈൽ ഫോൺ വാങ്ങി നോക്കിയ പൊലീസ് ഉദ്യോഗസ്ഥർ ഞെട്ടി. ഒന്നും രണ്ടുമല്ല 23 വീഡിയോകളാണ് ഉണ്ടായിരുന്നത്. ഇത് മുഴുവൻ സ്‌കാനിങ് സെന്ററിൽ നിന്നും പകർത്തിയതായിരുന്നു. സംഭവം പുറത്ത് അറിയാതിരിക്കാനുള്ള നീക്കങ്ങൾ സ്‌കാനിങ് സെന്റർ ഉടമകൾ നടത്തിയെങ്കിലും വിജയിച്ചില്ല. ദേവി സ്‌കാൻസ് ഇവിടെ ആരംഭിച്ചിട്ട് അധിക കാലമായിട്ടില്ല.
https://www.facebook.com/Malayalivartha


























