വീടിന് സമീപത്തെ പറമ്പിൽ നിന്നും കടന്നൽ കൂട്ടത്തിന്റെ കുത്തേറ്റു, ഗുരുതരമായി പരുക്കേറ്റ ഗൃഹനാഥൻ മരിച്ചു

കോഴിക്കോട് കടന്നൽ കൂട്ടത്തിന്റെ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ ഗൃഹനാഥൻ മരിച്ചു. നിരവുമ്മലിലെ കുനിയിൽ ഒണക്കൻ (70) ആണ് മരിച്ചത്.വ്യാഴം രാവിലെ 9.45 ഓടെയാണ് കടന്നൽ ആക്രമിച്ചത്. വീടിന് സമീപത്തെ പറമ്പിൽ നിന്നുമാണ് കടന്നൽ കുത്തേറ്റത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
അതേസമയം തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ മദ്യപസംഘത്തിന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ആട്ടുകാല കുന്നുംപുറത്ത് വീട്ടിൽ കൃഷ്ണൻകുട്ടി നായർ (75) ആണ് മരിച്ചത്. മദ്യപസംഘം ചീത്ത വിളിക്കുന്നത് തടഞ്ഞ കൃഷ്ണന്‍കുട്ടി നായരെ പ്രദേശവാസികളായ ഷിബു, മനു എന്നിവർ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ഒക്ടോബർ പതിനെട്ടിന് നാട്ടുകാരാണ് മര്‍ദനമേറ്റ കൃഷ്ണൻകുട്ടിയെ ആശുപത്രിയിലാക്കിയത്.
https://www.facebook.com/Malayalivartha


























