മുറിക്കുള്ളില്‍ കയറി കുറ്റിയിട്ട് ഭാര്യയുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച് ഭർത്താവിന്റെ ആക്രമണം: യുവതി മരിച്ചു

കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശേരി സ്വദേശി അഷ്ന ഷെറിൻ (27) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അഷ്നയെ ഭർത്താവായ ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുടുംബവഴക്കിനെ തുടർന്ന് അഷ്നയും ഷാനവാസും പിരിഞ്ഞു കഴിയുകയായിരുന്നു.
അഷ്നയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ഷാനവാസ് ആസിഡ് ഒഴിച്ചത്. ആക്രമണത്തിനിടെ ഷാനവാസിനും പൊള്ളലേറ്റിരുന്നു. ഇയാൾ ചികിത്സയിലാണ്. തിരിച്ച് വരണം എന്നാവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് ഷാനവാസ് യുവതിയുടെ വീട്ടില്‍ എത്തിയിരുന്നു. വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറാനുള്ള ശ്രമം വീട്ടുകാര്‍ അറിഞ്ഞതോടെ പരാജയപ്പെട്ടു.
തുടര്‍ന്ന് വീടിനുള്ളില്‍ കയറിയ ഷാനവാസ് മുറിക്കുള്ളില്‍ കയറി കുറ്റിയിട്ട് ഫഷാനയുടെ ശരീരത്തില്‍ ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് ദേഹത്ത് വീണു 50 ശതമാനം പൊള്ളലേറ്റ ഫഷാനയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവം നടന്ന അന്ന് തന്നെ ഷാനവാസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ആയിരുന്നു.
https://www.facebook.com/Malayalivartha























