കോണ്‍ഗ്രസ് നേതാക്കളുടെ കാലുവാരല്‍ മൂലം ജീവനൊടുക്കിയ ഡിസിസി സെക്രട്ടറിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

ആത്മാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് എന്നും ബാക്കി പത്രം ദുരിതങ്ങളും ഒപ്പം കൂടെ നില്‍ക്കുന്നവരുടെ ചതിയുമായിരിക്കും. കൂടെ നിന്നവരുടെ കുതികാല്‍വെട്ടില്‍ മനം നൊന്ത് ജീവന്‍ വെടിഞ്ഞ ഡിസിസി സെക്രട്ടറിയുടെ ആത്മഹത്യക്കുറിപ്പില്‍ വയനാട്ടിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍.
ജീവിത കാലം മുഴുവന്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച ഡി.സി.സി സെക്രട്ടറി പയ്യപള്ളി പുതിയിടം പടിയറ പി.വി. ജോണിനോട് (67)കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ചെയ്തത് കടുത്ത വഞ്ചന. നേതാക്കളുടെ കാലുവാരല്‍മൂലം തെരഞ്ഞെടുപ്പില്‍ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതില്‍ മനംനൊന്ത് കോണ്‍ഗ്രസ് ഓഫിസിനുള്ളില്‍ തൂങ്ങിമരിച്ച ജോണിന്റെ അത്മഹത്യാക്കുറിപ്പ് പുറത്തായതോടെ വയനാട്ടിലെ കോണ്‍ഗ്രസുകാരില്‍ കടുത്ത പ്രതിഷേധമാണുള്ളത്.
മാനന്തവാടി ബ്‌ളോക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വി.കെ. ജോസ്, മണ്ഡലം സെക്രട്ടറി ലേഖ രാജീവന്‍ എന്നിവര്‍ക്കെതിരെയും കത്തില്‍ പരാമര്‍ശമുണ്ട്. തന്റെ പരാജയത്തിനുത്തരവാദികളായ രാഷ്ട്രീയ വഞ്ചകരോട് പ്രതികാരം ചെയ്യന്‍ സാധിക്കാത്തതു കൊണ്ടാണ് ആത്മഹത്യ ചെയ്യന്നത്. മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തകനും ഈ ഗതി ഉണ്ടാവാതിരിക്കട്ടെ. വയനാട്ടിലെ കോണ്‍ഗ്രസിനെ ഇവര്‍ നശിപ്പിക്കാതിരിക്കാന്‍ മറ്റ് നേതാക്കള്‍ ശ്രദ്ധിക്കണമെന്നും അപേക്ഷിച്ചുകൊണ്ട് ഞാനീ ലോകത്തോട് യാത്ര പറയുന്നു എന്നാണ് കത്തിന്റെ അവസാനമുള്ളത്.
പി.വി. ജോണിന്റെ ആത്മഹത്യാക്കുറിപ്പിന്റെ പൂര്‍ണരൂപം:
എന്റെ 38 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണ്. 1978 മുതല്‍ ഇന്ദിര ഗാന്ധിക്കും കെ. കരുണാകരനുമൊപ്പം നില്‍ക്കാന്‍ മാനന്തവാടിയില്‍ ആരും ഇല്ലാതിരുന്ന കാലത്ത് ഇന്ദിര കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റായിരുന്നു ഞാന്‍. ഒരുപാട് ത്യാഗങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ചാണ് പാര്‍ട്ടിയെ വളര്‍ത്തിയത്. ഇന്നലെകളില്‍ പല പാര്‍ട്ടികളില്‍നിന്ന് ചേക്കേറിയവരാണ് ഇന്ന് പാര്‍ട്ടിയെ നയിക്കുന്നത്.
ഡി.സി.സി പ്രസിഡന്റ് കെ.എല്‍. പൗലോസ്, സില്‍വി തോമസിന്റെ അഭിപ്രായപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. ഡി.സി.സി പ്രസിഡന്റിന്റെ സമ്മതപ്രകാരമാണ് പുത്തന്‍പുര ഡിവിഷനില്‍ ഞാന്‍ നോമിനേഷന്‍ കൊടുത്തത്. എനിക്കെതിരെ റെബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് സില്‍വി തോമസും, കെ.എല്‍. പൗലോസുമാണ്. ഇത് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായ ഗഌഡിസ് ചെറിയാന്‍, അവരുടെ ഭര്‍ത്താവ് അഡ്വ ജോസ് കൂമ്പക്കലിനോട് പറഞ്ഞതായി ജോസ് എന്നോട് പറഞ്ഞിട്ടുണ്ട്. പോളിങ് കഴിഞ്ഞ രാത്രിയും പി.വി. ജോണിനെ എന്തുവില കൊടുത്തും തോല്‍പിക്കണമെന്നും അവന്റെ രാഷ്ട്രീയഭാവി ഇതോടെ തകര്‍ക്കുമെന്നും സില്‍വി തോമസ് പറഞ്ഞതായും അഡ്വ. ജോസ് കൂമ്പക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. റെബല്‍ സ്ഥാനാര്‍ത്ഥിയോട് താനറിയാതെ പത്രിക പിന്‍വലിക്കരുതെന്ന് സില്‍വി തോമസ് പറഞ്ഞു.
ഡി.സി.സി ഒരു നടപടിയും എടുക്കാന്‍ പാടില്‌ളെന്നും ഡി.സി.സി പ്രസിഡന്റിനോട് സില്‍വി തോമസ് പറഞ്ഞിട്ടുണ്ട്. അഥവാ സസ്‌പെന്‍ഡ് ചെയ്താല്‍ മൂന്നുമാസത്തിനുള്ളില്‍ തിരിച്ചടെുക്കുമെന്നും റെബല്‍ സ്ഥാനാര്‍ത്ഥിയോട് പറഞ്ഞതായി അഡ്വ. ജോസ് കൂമ്പക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് മെംബറുമായ ലേഖ രാജീവന്‍ എനിക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പലപ്രാവശ്യം ഡി.സി.സി പ്രസിഡന്റിനോട് പറഞ്ഞിട്ടും അതിനെതിരെ പ്രതികരിക്കാതെ അവരെ അതിനനുവദിക്കുകയാണ് ചെയ്തത്. കൂടാതെ എന്റെ പരാജയത്തിനുത്തരവാദികളായ ബ്‌ളോക് വൈസ് പ്രസിഡന്റ് വി.കെ. ജോസിനോട് കുഴിനിലത്തുനിന്ന് മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ജോസ് തന്റെ വാര്‍ഡിലേക്ക് തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. എന്റെ പരാജയത്തിനുത്തരവാദികളായ രാഷ്ട്രീയ വഞ്ചകരോട് പ്രതികാരംചെയ്യന്‍ സാധിക്കാത്തതു കൊണ്ടാണ് ഞാന്‍ ഈ പ്രവര്‍ത്തി ചെയ്യന്നത്. മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തകനും ഈ ഗതി ഉണ്ടാവാതിരിക്കട്ടെ.
കെ.എല്‍. പൗലോസും സില്‍വി തോമസും കൂടി വയനാട്ടിലെ കോണ്‍ഗ്രസിനെ നശിപ്പിക്കാതിരിക്കാന്‍ എന്‍.ഡി. അപ്പച്ചന്‍, പി.വി. ബാലചന്ദ്രന്‍, എം.എസ്. വിശ്വനാഥന്‍, കെ.കെ. അബ്രഹാം എന്നിവര്‍ ശ്രദ്ധിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് ഞാനീ ലോകത്തോട് യാത്രപറയുന്നു.
എന്ന് പി.വി. ജോണ്‍.
ജോണിന്റെ മകന്‍ വര്‍ഗീസാണ് ഉത്തരവാദപ്പെട്ട ചിലരില്‍നിന്ന് താന്‍ കത്ത് വായിച്ചതായി മാദ്ധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. തുടര്‍ന്നും വിഷയത്തില്‍ കെപിസിസി സ്വീകരിക്കുന്ന മൗനത്തില്‍ വ്യാപക പ്രതിഷേധമാണുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha