ഷാരൂഖാനെ വേട്ടയാടി മോഡി സര്‍ക്കാര്‍, വിദേശനാണ്യ വിനിമയചട്ട ലംഘനത്തിന്റെ പേരില്‍ ഷാരൂഖ് ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

തന്റെ പിതാവ് കൂടി പൊരുതി നേടിയതാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം എന്ന് ഒറ്റവാക്കില്‍ രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ പറഞ്ഞ ബോളീവുഡ് താരം ഷാറൂഖാനെതിരെ പകപോക്കല്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍
ഇങ്ങനെ തോന്നിക്കുന്ന വിധത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം. വിദേശനാണ്യ വിനിമയചട്ട ലംഘനത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഷാരൂഖ് ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഷാരൂഖിന്റെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട നടപടികളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഖാനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ മൂന്നു മണിക്കൂറോളം നീണ്ടുനിന്നു. എന്നാല്‍, ആരോപണങ്ങള്‍ താരം നിഷേധിച്ചു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരി കൈമാറ്റത്തില്‍ ക്രമക്കേടുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്. ഓഡിറ്റിംഗില്‍ 100 കോടി രൂപയുടെ ക്രമക്കേട് കണ്ടതായാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്. എന്നാല്‍, വിദേശനാണ്യ വിനിമയചട്ടം ലംഘിച്ചിട്ടില്ലെന്ന് കിങ്ഖാന്‍ മറുപടി നല്‍കി. ഇന്നലെയാണ് താരത്തെ ചോദ്യം ചെയ്തത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഉടമയായ ഷാരൂഖ് ഓഹരി മൂല്യം കുറച്ചു കാണിച്ചുവെന്ന ആരോപണത്തിലാണ് നടപടി. ബോളിവുഡ് നടിയായ ജൂഹി ചൗളയുടെ ഭര്‍ത്താവ് ജെയ് മേത്തയുടെ ഉടമസ്ഥതയിലുള്ള മൗറിഷ്യസ് കമ്പനിക്ക് നൈറ്റ് റൈഡേഴ്‌സ് ഓഹരികള്‍ വിറ്റപ്പോള്‍ ഓഹരിമൂല്യം കുറച്ചുകാണിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ നൂറ് കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് ഷാരൂഖിന്റെ പേരില്‍ ആരോപിക്കപ്പെടുന്നത്. കേസില്‍ ജൂഹിയേയും ഭര്‍ത്താവിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തേ ചോദ്യം ചെയ്തിരുന്നു.
ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ബന്ധപ്പെട്ട കണക്കുകളെക്കുറിച്ചു മുമ്പ് ഷാരൂഖ് ഖാന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ മെയിലും ഒക്ടോബറിലുമാണു ഷാരൂഖിനു നോട്ടീസ് നല്‍കിയതത്. എന്നാല്‍ ഇക്കാര്യങ്ങള്‍ക്ക് ഷാരൂഖ് മറുപടി നല്‍കിയിരുന്നില്ല. ഇതെത്തുടര്‍ന്നാണു റെയ്ഡു നടത്തിയതെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
പുതിയ സാഹചര്യത്തില്‍ രാജ്യത്ത് അസഹിഷ്ണത കൂടുകയാണെന്ന ഷാരുഖിന്റെ പ്രതികരണം ഹിന്ദു സംഘടനകള്‍ വിവാദമാക്കിയിരുന്നു. സംഘപരിവാര്‍ നേതാക്കളായ സ്വാധി പ്രചി, യോഗി ആദിത്യനാഥ് എം പി തുടങ്ങിയവര്‍ മോശം ഭാഷയിലാണ് ഷാരൂഖിനെ വിമര്‍ശിച്ചത്.ഷാരൂഖിനോട് പാക്കിസ്ഥാനിലേക്ക് പോകാന്‍വരെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യേണ്ടെന്നും തന്റെ പിതാവടക്കം പൊരുതിനേടിതന്നതാണ് നാടിന്റെ സ്വാതന്ത്രമെന്നും ഷാരൂഖ് മറുപടി നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha