സങ്കടം അടക്കാനാവാതെ.... ബന്ധുക്കളെയെല്ലാം സുരക്ഷിതരാക്കി യാത്രയായ രൂപേഷിന്റെ വേര്‍പാട് താങ്ങാനാവാതെ ഉറ്റവര്‍, കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കുപോയ രൂപേഷ് തിരിച്ചെത്തിയത് ചേതനയറ്റ ശരീരവുമായി.... സംസ്‌കാരചടങ്ങുകള്‍ നടന്നു..... കണ്ണീര്‍ക്കയത്തിലായി നാട്

സങ്കടം അടക്കാനാവാതെ.... ബന്ധുക്കളെയെല്ലാം സുരക്ഷിതരാക്കി യാത്രയായ രൂപേഷിന്റെ വേര്‍പാട് താങ്ങാനാവാതെ ഉറ്റവര്‍, ഉരുള്‍പൊട്ടലില്‍ ഒഴുകിപ്പോയ രൂപേഷിന്റെ മൃതദേഹം സംസ്‌കരിച്ചു.... കണ്ണീര്‍ക്കയത്തിലായി നാട്
മൂന്നാര്‍-കുണ്ടള റോഡില്‍ പുതുക്കടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒഴുകിപ്പോയ കോഴിക്കോട് അശോകപുരം മുത്തപ്പന്‍കാവ് കല്ലട വീട്ടില്‍ രൂപേഷിന്റെ(43) മൃതദേഹമാണ് ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. ഉരുള്‍വെള്ളത്തില്‍പ്പെട്ട മിനിവാനില്‍ നിന്ന് ബന്ധുക്കളെയെല്ലാം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയശേഷം ആ വാഹനം തള്ളിമാറ്റുമ്പോഴാണ് രൂപേഷ് വീണ്ടുമുണ്ടായ ഒഴുക്കില്‍പ്പെട്ടുപോയത്.
ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് രൂപേഷും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന മിനിവാന്‍ ഉരുളില്‍പ്പെട്ടത്. മൂന്നാറിന് സമീപമുള്ള ടോപ്പ് സ്റ്റേഷന്‍ സന്ദര്‍ശിച്ചശേഷം കുണ്ടള അണക്കെട്ടിലേക്ക് പോകവേ മിനിവാനിന് മുമ്പിലേക്ക് കല്ലും ചെളിയും വന്നുവീഴുകയായിരുന്നു.
രൂപേഷും ഡ്രൈവര്‍ നികേഷും ചേര്‍ന്ന് കുടുംബാംഗങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. തുടര്‍ന്ന്, ചെളിയില്‍ പുതഞ്ഞ വാഹനം തള്ളിനീക്കാന്‍ ശ്രമിക്കുന്നതിനിടെ മുകളില്‍നിന്ന് വീണ്ടും മലവെള്ളം കുതിച്ചെത്തി. രൂപേഷ് മലവെള്ളത്തില്‍പ്പെട്ടു. നികേഷ് കഷ്ടിച്ച് രക്ഷപ്പെട്ടു. മിനിവാനും കൊക്കയിലേക്ക് ഒഴുകിപ്പോയി. അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍, തകര്‍ന്ന വാന്‍ 750 മീറ്റര്‍ താഴ്ചയില്‍നിന്ന് വൈകീട്ട് ആറോടെ കണ്ടെത്തിയിരുന്നു. എന്നാല്‍ രൂപേഷിനെ കണ്ടെത്താനായില്ല. ഇരുട്ടും പ്രതികൂല കാലാവസ്ഥയുംമൂലം രാത്രി ഏഴോടെ തിരച്ചില്‍ നിര്‍ത്തി. ഞായറാഴ്ച പുലര്‍ച്ചെ തിരച്ചില്‍ തുടര്‍ന്നു. 7.50-നാണ് മൃതദേഹം കണ്ടെത്തിയത്. വാഹനത്തിനു സമീപം മണ്ണില്‍ പൂണ്ടുപോയ മൃതദേഹത്തിന്റെ തല വേര്‍പെട്ടിരുന്നു.
അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ശനിയാഴ്ച രാവിലെ രണ്ട് വാഹനങ്ങളിലാണ് രൂപേഷും ബന്ധുക്കളും മൂന്നാറില്‍ എത്തിയത്. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ രൂപേഷും അമ്മയും ഭാര്യയും അഞ്ചുവയസ്സുള്ള മകളും ഉള്‍പ്പെടെ 11 പേരുണ്ടായിരുന്നു. മറ്റുള്ളവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. രൂപേഷിന് ഒമാനിലായിരുന്നു ജോലി. കോവിഡ് കാലത്ത് നാട്ടില്‍ വന്നതാണ്. ഇപ്പോള്‍ കോഴിക്കോട് മാസ്റ്റേഴ്സ് അക്കാദമിയില്‍ ജോലി ചെയ്യുകയായിരുന്നു. രാത്രിയോടെ മൃതദേഹം മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിച്ചു.
അതേസമയം എല്ലാവര്‍ക്കും രക്ഷകനായി ജീവിതം വെടിഞ്ഞ രൂപേഷിനെ യാത്രയാക്കി നാട്. കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കുപോയ രൂപേഷ് തിരിച്ചെത്തിയത് ചേതനയറ്റ ശരീരവുമായാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് മൃതദേഹം ഇടുക്കിയില്‍നിന്ന് കോഴിക്കോട്ടെ അശോകപുരത്തെ വീട്ടിലെത്തിച്ചത്. രൂപേഷിനെ അവസാനമായി ഒരു നോക്കുകാണാന്‍ നാട്ടുകാരും കൂട്ടുകാരും വീട്ടിലേക്കെത്തി. നാട്ടുകാരോടെന്നും സൗമ്യതയോടെയും സ്നേഹത്തോടെയും പെരുമാറിയ രൂപേഷിന്റെ വിയോഗം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല.
"
https://www.facebook.com/Malayalivartha


























