Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍

25 JUNE 2026 04:24 PM IST
മലയാളി വാര്‍ത്ത

താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തിന് പിന്നാലെയുണ്ടായ കലുഷിതാന്തരീക്ഷത്തിനും ഭരണസമിതിയുടെ കൂട്ടരാജിക്കും ശേഷം നിലപാടുകള്‍ വ്യക്തമാക്കി മുതിര്‍ന്ന അംഗവും നടനുമായ കെ. ബി. ഗണേഷ് കുമാര്‍. നിലവിലെ പ്രതിസന്ധികള്‍ക്ക് പരിഹാരമായി മുതിര്‍ന്ന അംഗങ്ങളായ മമ്മൂട്ടിയോ മോഹന്‍ലാലോ സംഘടനയുടെ നേതൃത്വം ഏറ്റെടുക്കണമെന്ന് ഗണേഷ് കുമാര്‍ പറയുന്നു. അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂ എന്നും, എന്നാല്‍ നിലവിലെ വിവാദങ്ങള്‍ കാരണം ഇരുവരും മാറിനില്‍ക്കാന്‍ ആഗ്രഹിക്കുകയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചര്‍ച്ചകള്‍ക്ക് കൃത്യമായൊരു രഹസ്യസ്വഭാവം വേണമെന്നും, അത് നഷ്ടപ്പെട്ടതാണ് നിലവിലെ കലുഷിതാന്തരീക്ഷത്തിന് കാരണമായതെന്നും പറഞ്ഞ അദ്ദേഹം, തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും അടച്ചിട്ട മുറിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതായിരുന്നുവെന്നും വ്യക്തമാക്കി.

ഗണേഷ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ:

''ഇപ്പോള്‍ ഒരു അഡ്‌ഹോക് കമ്മറ്റിയെ ജനറല്‍ ബോഡി തെരഞ്ഞെടുത്തിട്ടുണ്ട്. ഞങ്ങള്‍ സംഘടനയെ റെഗുലറൈസ് ചെയ്തുകൊണ്ട് ഒരു ഇലക്ഷനിലേക്ക് കൊണ്ടുപോവുക എന്ന ദൗത്യം ആണ് ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴത്തെ അക്കൗണ്ട്‌സും കഴിഞ്ഞ രണ്ടു വര്‍ഷമായി നടന്ന എല്ലാ ഇടപാടുകളും റെഗുലറൈസ് ചെയ്യണം. ക്രമക്കേട് നടന്നു എന്ന് കരുതുന്നില്ല എന്നാലും പരിശോധിക്കും. നിയമപരമായി നമ്മുടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും വക്കീലുമായും ആലോചിച്ച് ചെയ്യും. 'അമ്മ' മുന്‍പ് എങ്ങനെ ആയിരുന്നോ അതുപോലെ ആക്കി എടുക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. സിസ്റ്റമാറ്റിക്ക് ആകിയതിനു ശേഷം വരുന്ന തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൈമാറും.

ഇപ്പോള്‍ ആള്‍ക്കാര്‍ക്ക് മുന്നോട്ട് വരാന്‍ പേടിയാണ് കാരണം പഴയ കണക്കുകളും കാര്യങ്ങളും ഒക്കെ തലയിലാകുമോ എന്ന പേടി. നമ്മള്‍ ഒന്ന് റെഗുലറൈസ് ചെയ്ത് സുതാര്യമാക്കി വയ്ക്കുമ്പോള്‍ 'അമ്മ'യുടെ ഭാരവാഹിത്വം ഏറ്റെടുക്കാന്‍ ആള് വരും. എന്നെ നിര്‍ബന്ധിച്ചതുകൊണ്ട് സീനിയര്‍ അംഗം എന്ന നിലയിലാണ് കമ്മറ്റിയില്‍ ചേര്‍ന്നത്. മത്സരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്കിതിന്റെ കണക്ക് എഴുതാനും ഒപ്പിടാനും ഒന്നും പറ്റില്ല. പിഷാരടി തന്നെ അതൊക്കെ ചെയ്യട്ടെ. വന്നിരിക്കുന്നവര്‍ എല്ലാം ചെറുപ്പക്കാരാണ്, ഞാന്‍ മാത്രമേ ഉള്ളൂ സീനിയര്‍ ആയ ആള്‍. ഞാന്‍ കൂടെ നിന്ന് അവര്‍ക്ക് വേണ്ട ഉപദേശങ്ങളെല്ലാം കൊടുക്കും. അടുത്ത മീറ്റിങിന് തീയതി തീരുമാനിച്ച് എല്ലാവരെയും അറിയിക്കും, ഉടനെ തന്നെ ഇലക്ഷന്‍ നടത്തും.

ഈ കമ്മറ്റിയില്‍ സ്ത്രീകള്‍ ആയിരുന്നു കൂടുതല്‍. അവര്‍ ഒന്നിച്ച് നിന്നെങ്കില്‍ കുഴപ്പം വരില്ലായിരുന്നു. അവര്‍ ഒന്നിച്ച് നിന്നില്ല എന്നതാണ് പ്രശ്‌നം. ട്രഷററും പ്രസിഡന്റും സെക്രട്ടറിയും ഒപ്പിട്ടാല്‍ മാത്രമേ അക്കൗണ്ട്‌സ് പാസ്സാകുകയുള്ളൂ. ഇവിടെ ട്രഷറര്‍ ഒപ്പിടാന്‍ തയാറല്ല. അപ്പൊ പിന്നെ അവര്‍ക്ക് നടത്തിപ്പിനുള്ള അധികാരം നഷ്ടപ്പെടും അല്ലാതെ അവരെ പിണക്കിവിട്ടതോ അടിച്ചു പുറത്താക്കിയതോ അല്ല. അവര്‍ക്ക് കൂടുതല്‍ സമയം കൊടുക്കണം എന്ന് പറഞ്ഞ ഒരാളാണ് ഞാന്‍, പക്ഷേ ഇത് ജനറല്‍ ബോഡിയുടെ തീരുമാനം ആയിരുന്നു, അക്കൗണ്ട്‌സ് പാസ്സാക്കിയിട്ട് മുന്നോട്ട് പോയാല്‍ മതി എന്ന്.

ലാലേട്ടന്‍ പറഞ്ഞതുപോലെ ജനറല്‍ ബോഡിയുടെ തീരുമാനത്തോട് എല്ലാവരും യോജിക്കുകയായിരുന്നു. ഭരണസമിതിയില്‍ ഉള്ളവര്‍ തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ ഉണ്ടായി. വ്യക്തിപരമായ കാര്യങ്ങള്‍ പോലും അവിടെ ചര്‍ച്ച ചെയ്യപ്പെട്ടു. അത് മോശമായിപ്പോയി. 25 വര്‍ഷത്തോളം 'അമ്മ'യുടെ എക്‌സിക്യൂട്ടിവ് കമ്മറ്റിയില്‍ പല പോസ്റ്റിലായി ഉണ്ടായിരുന്ന ആളാണ് ഞാന്‍. ഞങ്ങളാരും ഇങ്ങനെ പ്രശ്‌നം ഒന്നും ഉണ്ടാക്കിയിട്ടില്ല. മീറ്റിങ്ങുകളില്‍ തര്‍ക്കം ഒക്കെ ഉണ്ടാകും, അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും, അത് നന്നായി കൈകാര്യം ചെയ്തിട്ട് വൈകിട്ട് എല്ലാവരും കാപ്പിയും കുടിച്ച് സന്തോഷമായി പിരിഞ്ഞു പോകും, ഒന്നും പുറത്തേക്ക് പോകില്ല. 'അമ്മ'യിലെ പ്രശ്‌നങ്ങള്‍ പുറത്തേക്ക് പോയത് മോശമായിപ്പോയി. അങ്ങനെ പോകാന്‍ പാടില്ല. ഇതൊരു സംഘടനയാണ് സംഘടനയില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി കൂടുമ്പോള്‍ അതിനൊരു രഹസ്യ സ്വഭാവം വേണം. എല്ലാ സംഘടനയ്ക്കും അതിന്റെതായ രഹസ്യ സ്വഭാവമുണ്ട്. അത് അടച്ചിട്ട മുറിക്കകത്ത് നടക്കേണ്ടതാണ്. ആ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതായിരിക്കണം ഈ പ്രശ്‌നങ്ങളുടെ കാരണം. ഇനി അങ്ങനെ ഉണ്ടാകില്ല.

രമേഷ് പിഷാരടിയുടെയും മറ്റുള്ളവരുടെയും ഡേറ്റ് നോക്കിയിട്ട് ഉടനെ ഒരു മീറ്റിങ് കൂടും. ഇതുവരെ കണക്കുകളെക്കുറിച്ചായിരുന്നല്ലോ ചര്‍ച്ച ചെയ്തത്, അതെല്ലാം ഒന്ന് പരിഹരിച്ച് ഇലക്ഷനിലേക്ക് സംഘടനയെ കൊണ്ടുപോകണം. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ലാലേട്ടനോ മമ്മൂക്കയോ വന്നു ഇത് ഏറ്റെടുത്താല്‍ മാത്രമേ സംഘടന പ്രശ്‌നങ്ങളില്ലാതെ പോവൂ. ഇതൊരു വലിയ പ്രസ്ഥാനമാണ് അതിനെ പിടിച്ചു നിര്‍ത്താന്‍ അവരെപ്പോലെയുള്ള നയിക്കാന്‍ കഴിവുള്ള ആളുകള്‍ക്ക് മാത്രമേ കഴിയൂ. ചെറുപ്പക്കാര്‍ക്ക് കഴിയില്ല എന്നല്ല പക്ഷേ ഇങ്ങനെ ഉള്ള പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അവരുടെ വാക്കുകള്‍ മറ്റുള്ളവര്‍ കേള്‍ക്കും. പക്ഷേ ഈ വിവാദങ്ങള്‍ വരുന്നതുകൊണ്ട് അവര്‍ രണ്ടുപേരും നയിക്കാന്‍ മുന്നോട്ട് വരുന്നില്ല. സമാധാനമായി ജീവിക്കുമ്പോള്‍ ആവശ്യമില്ലാത്ത തലവേദന എന്തിനാണെന്ന് അവരും വിചാരിക്കും. നിലവില്‍ നടക്കുന്ന കൈനീട്ടവും മരുന്ന് വിതരണവുമൊന്നും മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് ദൗത്യം, ബാക്കി എല്ലാവും ആലോചിച്ച് തീരുമാനിക്കാം.''

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (1 minute ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (9 minutes ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (37 minutes ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (52 minutes ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (1 hour ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (2 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (2 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (2 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (2 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (3 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (5 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (5 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (6 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (6 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (6 hours ago)

Malayali Vartha Recommends