Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

പോക്സോ കേസ് അതിജീവിതയെ പോലീസ് പീഡിപ്പിക്കാൻ ശ്രമിച്ചു ; പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഉദ്യോഗസ്ഥനെതിരെ നടപടി

14 NOVEMBER 2022 08:41 AM IST
മലയാളി വാര്‍ത്ത

More Stories...

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം; കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

നെതർലാൻഡ്സിൽ ജോലിയ്ക്ക് മലയാളികൾക്ക് ഇപ്പോൾ അപേക്ഷിക്കാം;സൗജന്യതാമസം ഉൾപ്പടെ ആനുകൂല്യങ്ങൾ അപേക്ഷിക്കൂ ...ഉടൻ നിയമനം

നാളെ ലഹരിവിരുദ്ധ ബോധവത്കരണ റാലി മുഖ്യമന്ത്രി വി.ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; കവടിയാറിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, സ്‌കേറ്റിംഗ് റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾപ്പെടുന്നുണ്ട്

വീണയെ നേരത്തെ പറഞ്ഞുവിടാൻ വിജയൻ 4 കാരണങ്ങൾ..! 29 ന് നിയമസഭ കൂടുന്ന ദിവസം വീണയെ അറസ്റ്റ് ചെയ്താൽ പിണറായിയെ സതീശൻ തീർക്കും

നിന്നെ ഞങ്ങൾ എടുത്തോളാം പോലീസിനെ വെല്ലുവിളിച്ച് SFI മിണ്ടാതെ എല്ലാത്തിനെയും തൂക്കിയെടുത്തു ഒരുത്തനും മിണ്ടിയില്ല

വയനാട്ടിൽ പോക്സോ കേസ് അതിജീവിതയെ തെളിവെടുപ്പിനിടെ ഗ്രേഡ് എ.എസ്.ഐ ടി.ജി ബാബു പീഡിപ്പിക്കാൻ ശ്രമിച്ചു. ഈ സംഭവത്തിൽ കര്‍ശന നടപടി വേണമെന്ന് അതിജീവിതയുടെ പിതാവ് ആവശ്യപ്പെട്ടു. ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയ സമയത്ത് വാഹനത്തിൽ വെച്ചായിരുന്നു അതിക്രമം. സംഭവം പുറത്ത്പറയരുതെന്ന് ടി.ജി ബാബു കുട്ടിയോട് പറഞ്ഞെന്നും പക്ഷേ തെളിവെടുപ്പിന് കൊണ്ടുപോയ മറ്റ് ഉദ്യോഗസ്ഥരോട് കുട്ടി ഇതെല്ലാം തുറന്നു പറഞ്ഞിരുന്നു എന്നും പിതാവ് വെളിപ്പെടുത്തിന്നു . ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പിതാവ് ഈ കാര്യങ്ങൾ എല്ലാം വെളിപ്പെടുത്തിയത്.

പോക്സോ കേസ് അതിജീവിതയെ പോലീസ് പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന ആരോപണം ആദ്യമേ ഉണ്ടായിരുന്നു. ആരോപണത്തെ ശരിവയ്ക്കുന്നതാണ് പിതാവിന്റെ വെളിപ്പെടുത്തൽ. കേസിനു പിന്നാലെ വയനാട്ടിലെ ഷെൽട്ടര്‍ ഹോമിലായിരുന്ന പെണ്‍കുട്ടിയെ വീട്ടുകാർ കാണാൻ പോയപ്പോഴാണ് തെളിവെടുപ്പിനെ എഎസ്ഐ അപമര്യാദയായി പെരുമാറിയ കാര്യം തങ്ങളോട് വെളിപ്പെടുത്തിയത്. പോലീസിനൊപ്പം വിശ്വസിച്ചു തെളിവെടുപ്പിന് അയച്ചിട്ട് ഇങ്ങനെ കുട്ടിയോട് ക്രൂരത കാണിക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന പ്രകാരം കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അമ്പലവയൽ ഗ്രേഡ് എഎസ്ഐ ടി.ജി ബാബുവിന്റെ അറസ്റ്റ് ഉടനുണ്ടാകും എന്നാണ്. എന്നാൽ ഗ്രേഡ് എസ്.ഐക്കെതിരെ നിലവിൽ നടക്കുന്ന അന്വേഷണത്തിൽ പ്രതീക്ഷയില്ലെന്ന് പിതാവ് പറയുന്നു. പോക്സോയ്ക്ക് പുറമെ പട്ടികജാതി - പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരവും ഉദ്യോഗസ്ഥനെതിരെ കേസടുത്തിട്ടുണ്ട്.

മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല. ഇക്കഴിഞ്ഞ ജൂലൈ 26 ന് ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയ പട്ടികവർഗ വിഭാത്തിൽപ്പട്ട പെൺകുട്ടിയെ എഎസ്ഐ ഉപദ്രവിച്ചെന്നാണ് കേസ്. തെളിവെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്ഐ സോബിൻ, സിവിൽ പൊലീസ് ഓഫീസർ പ്രജിഷ എന്നിവർക്കെതിരെയും വകുപ്പുതല നടപടി ഉണ്ടാകും. അതിജീവിതയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം കോടതിയ്ക്ക് മുൻപാകെ രേഖപ്പെടുത്തിയിരുന്നു. വയനാട്ടിലെ ഷെൽട്ടർ ഹോമിൽ കഴിയുന്ന പെൺകുട്ടിയ്ക്ക് ഇതിനോടകം പ്രത്യേക കൗൺസിലിംഗ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ജൂലായ് 26 നാണ് കേസിന് ആസ്പദമായ സംഭവം. പോക്സോ കേസിൽ ഇരയായ 16 കാരിയെ ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ട് പോയ സമയത്താണ് അമ്പലവയൽ പോലീസിൻ്റെ അതിക്രമം. പെൺകുട്ടി പീഡനത്തിനിരയായ ലോഡ്ജിൽ വെച്ചായിരുന്നു തെളിവെടുപ്പ്. SI സോബിൻ, ഗ്രേഡ് എ.എസ്.ഐ ടി.ജി ബാബു, സിവിൽ പോലീസ് ഓഫീസർ പ്രജിഷയുമാണ് സംഘത്തിലുണ്ടായിരുന്നത്.

തെളിവെടുപ്പ് പൂർത്തിയാക്കി ഊട്ടിയിൽ നിന്ന് മടങ്ങവേ നഗരത്തിൽ വണ്ടി നിർത്തി. ഗ്രേഡ് എഎസ്ഐ ടി.ജി ബാബു പെൺകുട്ടിയെ മാറ്റി നിർത്തി കയ്യിൽ കയറി പിടിക്കുകയും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്തു.

ഷെൽട്ടർ ഹോമിലെ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി ദുരനുഭവം വെളിപ്പെടുത്തിയത്. തുടർന്ന് സി ഡബ്ള്യു സി ജില്ല പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര കൃത്യവിലോപം നടന്നതായാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. മൂന്ന് ഉദ്യോഗസ്ഥർക്ക് എതിരെയും വകുപ്പുതല അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ല സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധമുണ്ടെന്നും മകൾക്ക് നീതി കിട്ടണമെന്നും പിതാവ് ആവശ്യപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം; കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (9 minutes ago)

നെതർലാൻഡ്സിൽ ജോലിയ്ക്ക് മലയാളികൾക്ക് ഇപ്പോൾ അപേക്ഷിക്കാം;സൗജന്യതാമസം ഉൾപ്പടെ ആനുകൂല്യങ്ങൾ അപേക്ഷിക്കൂ ...ഉടൻ നിയമനം  (9 minutes ago)

നാളെ ലഹരിവിരുദ്ധ ബോധവത്കരണ റാലി മുഖ്യമന്ത്രി വി.ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; കവടിയാറിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, സ്‌കേറ്റിംഗ് റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾ  (11 minutes ago)

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു  (39 minutes ago)

വീണയെ നേരത്തെ പറഞ്ഞുവിടാൻ വിജയൻ 4 കാരണങ്ങൾ..! 29 ന് നിയമസഭ കൂടുന്ന ദിവസം വീണയെ അറസ്റ്റ് ചെയ്താൽ പിണറായിയെ സതീശൻ തീർക്കും  (50 minutes ago)

നിന്നെ ഞങ്ങൾ എടുത്തോളാം പോലീസിനെ വെല്ലുവിളിച്ച് SFI മിണ്ടാതെ എല്ലാത്തിനെയും തൂക്കിയെടുത്തു ഒരുത്തനും മിണ്ടിയില്ല  (55 minutes ago)

പ്രിയപ്പെട്ടവരുടെ ഹൃദയം തകർത്ത് ആ സ്ഫോടനം...വിവാഹം കഴിഞ്ഞ് മാസങ്ങൾ..!അർജുൻ മരിച്ചു..! പ്രവാസികൾ ഞെട്ടലോടെ പൊട്ടിക്കരഞ്ഞു..!  (1 hour ago)

ഇളം നീല ചുരിദാറുമിട്ട് കറുത്ത മാസ്‌കിട്ട് വീണ..! ED ക്ക് മുന്നിലേക്ക് മകളെ 'വ്യാഴാഴ്ച' പറഞ്ഞു വിട്ട് അച്ഛന്‍  (1 hour ago)

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (2 hours ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (3 hours ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (3 hours ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (3 hours ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (4 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (4 hours ago)

Malayali Vartha Recommends