ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച് പീഡനം; സ്ഫടികം വിഷ്ണു പോലീസ് പിടിയിൽ

ജോലികഴിഞ്ഞ് വൈകുന്നേരങ്ങളിൽ വീട്ടിൽ പോകുന്ന സ്ത്രീകളെ അവരുടെ മുഖം സ്വന്തം ഉടുമുണ്ട് ഊരി മറച്ച് ക്രൂര പീഡനത്തിന് ഇരയാക്കുന്ന യുവാവ് അറസ്റ്റിൽ. പാലക്കാട് സൗത്ത് പൊളിക്കാന് ഇയാളെ പിടികൂടിയത്. വീട്ടമ്മയുടെ പരാതിയിലാണ് കൊടുമ്പ് സ്വദേശി വിഷ്ണുവിനെ പോലീസ് പിടികൂടിയത്. ആക്രമണ രീതി കണക്കിലെടുത്ത് സ്ഫടികം വിഷ്ണുവെന്നാണ് ഇയാൾ അറിയപ്പെടുന്നത്.
ജോലികഴിഞ്ഞ് വൈകുന്നേരങ്ങളിൽ സ്ത്രീകൾ ബസിറങ്ങി വീട്ടിലേക്ക് പോകുന്ന വഴി വിഷ്ണു നിരീക്ഷിക്കും. കാൽനടയായി യാത്ര ചെയ്യുന്നവരെ പിന്തുടർന്നു . ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ആക്രമിക്കാൻ പദ്ധതിയിടും. മറ്റാരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പിച്ചാൽ സ്വന്തം ഉടുമുണ്ട് അഴിച്ചെടുക്കും. എന്നിട്ടു സ്ത്രീകളുടെ പിന്നാലെയെത്തി മുണ്ട് മുഖത്തേക്ക് ചുറ്റി ആളെ മനസിലാക്കാൻ കഴിയാത്ത സാഹചര്യമൊരുക്കും. വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് മാറ്റി ലൈംഗികമായി ചൂഷണം ചെയ്യുന്നതായിരുന്നു ശൈലി. ഉടുമുണ്ടഴക്കുന്നത് സ്ഫടികം സിനിമയിലെ ശൈലിയുമായി സാമ്യം ഉണ്ടായതിനാൽ സ്ഫടികം വിഷ്ണു എന്ന പേര് ഇയാൾക്ക് വീണത്.
സമാന രീതിയിൽ സ്ത്രീകൾക്ക് നേരെ വ്യത്യസ്ത ആക്രമണങ്ങൾ ഇയാൾ നടത്തിയിരുന്നതായി പെലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മാനഹാനി ഭയന്ന് പലരും പുറത്ത് പറയാത്ത സാഹചര്യമുണ്ടായിരുന്നു. കഴിഞ്ഞദിവസം കൊടുമ്പ് സ്വദേശിനിയുടെ നേർക്കും മുണ്ട് മൂടിയുള്ള അതിക്രമം വിഷ്ണു നടത്തി. കൃത്യമായ സൂചന പിന്തുടർന്നാണ് വിഷ്ണുവിനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിഷ്ണു പിടിയിലായ വിവരമറിഞ്ഞ് കൊടുമ്പിലും പരിസരത്തും സമാനമായ അതിക്രമം നടത്തിയ വിവരങ്ങളുമായി പലരും പൊലീസിനെ സമീപിക്കുന്നുണ്ട്. പാലക്കാട് കോടതി വിഷ്ണുവിനെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha


























