സർക്കാരിനെ മലർത്തിയടിച്ച് ക്രൈംബ്രാഞ്ച് നീക്കം! ആനവൂരിനെ തൂക്കും! മേയർ കടക്ക് പുറത്ത്! കത്ത് വിവാദത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ക്രൈംബ്രാഞ്ച് ശുപാര്‍ശ തിരിച്ചടിയാകും: റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറാൻ നീക്കം

മേയറുടെ കത്ത് വിവാദത്തിൽ സർക്കാരിന് വമ്പൻ തിരിച്ചടി. മേയറുടെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷിക്കണമെന്ന ക്രൈം ബ്രാഞ്ചിൻ്റെ റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് കൈമാറുമെന്ന് സൂചന. മാത്രമല്ല സംഭവത്തിലെ വസ്തുത കണ്ടെത്താനായി കേസെടുത്ത് അന്വേഷിക്കണമെന്നാണ് പ്രാഥമിക അന്വേഷണം നടത്തുന്ന എസ്.പി മധുസൂദനൻ്റെ ശുപാർശ.
അതേസമയം കത്തിലെ അഴിമതി അന്വേഷിക്കുന്ന വിജിലൻസ് സംഘം ഇന്ന് മേയറുടെ ഓഫീസിലെ കമ്പ്യൂട്ടര്‍ പരിശോധിക്കും തുടർന്ന് കൂടുതൽ ജീവനക്കാരിൽ നിന്ന് മൊഴിയുമെടുക്കും. എന്നാൽ ഇപ്പോഴും തൻ്റെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമെന്നാണ് മേയർ മൊഴി നൽകിയത്.
ഈ സാഹചര്യത്തിൽ അന്വേഷണ സംഘവും നെട്ടോട്ടമോടുകയാണ്. കൂടാതെ കേസിൽ നിര്‍ണായക തെളിവായ കത്തിൻ്റെ യഥാർത്ഥ പകർപ്പ് കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതും കേസ് തെളിയിക്കുന്നത് വൈകിക്കും. അതിനാൽ കേസെടുത്ത് അന്വേഷിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ശുപാർശ.
അതേസമയം വിവാദ കത്തുമായി ബന്ധപ്പെട്ട് കോർപ്പറേഷനിലെ പാർലമെന്ററി പാർട്ടി നേതാവ് ഡിആർ അനിലിൽ നിന്ന് ടെലിഫോണിലൂടെ ക്രൈം ബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും വിജിലൻസിന് മുന്നിൽ നേരിട്ട് ഹാജരായി വിവരങ്ങൾ നൽകുന്ന സിപിഎം നേതാക്കൾ പക്ഷെ ക്രൈം ബ്രാഞ്ചിന് നേരിട്ട് മൊഴിനൽകുന്നില്ല എന്നത് ഏറെ ശ്രദ്ധേയ കാര്യമാണ്.
https://www.facebook.com/Malayalivartha


























