വിവാഹം മാറ്റിവച്ചു.... വിവാഹത്തലേന്ന് താലി പൂജിക്കാനായി ക്ഷേത്രത്തിലേക്കു പോകവേ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് പ്രതിശ്രുത വരനു പരുക്ക്

വിവാഹത്തലേന്ന് താലി പൂജിക്കാനായി ക്ഷേത്രത്തിലേക്കു പോകവേ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് പ്രതിശ്രുത വരനു പരുക്ക്.
പേരൂര്‍ അരവിന്ദത്തില്‍ ആദര്‍ശിനാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ പതിനൊന്നോടെ ഏറ്റുമാനൂര്‍ പേരൂര്‍ റോഡില്‍ ബൈപാസ് റോഡിനു സമീപമായിരുന്നു അപകടമുണ്ടായത്. വളവോടു കൂടിയ ഈ ഭാഗത്തെത്തിയപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
റോഡിലേക്കു തെറിച്ചു വീണ ആദര്‍ശിന്റെ തലയ്ക്കു പരുക്കേറ്റു. ഈ സമയം ഇതുവഴിയെത്തിയ മന്ത്രി വി.എന്‍.വാസവന്‍ തന്റെ പൈലറ്റ് വാഹനത്തില്‍ ആദര്‍ശിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇന്നു ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു ആദര്‍ശിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. അപകടത്തെത്തുടര്‍ന്നു വിവാഹം മറ്റൊരു ദിവസത്തേക്കു മാറ്റി.
"
https://www.facebook.com/Malayalivartha

























