നഗരസഭയില്‍ ഇന്നും പ്രതിഷേധം.... മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് വിവിധ സംഘടനകളുടെ മാര്‍ച്ച്.... യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭാ ഗേറ്റ് തള്ളിത്തുറക്കാന്‍ ശ്രമം, നഗരസഭാ ഓഫീസിന് മുകളില്‍ കയറി ബിജെപി പ്രവര്‍ത്തകരും പ്രതിഷേധിച്ചു

നഗരസഭയില്‍ ഇന്നും പ്രതിഷേധം. താത്കാലിക നിയമനത്തിന് പാര്‍ട്ടി സെക്രട്ടറിക്ക് മേയര്‍ കത്ത് നല്‍കിയെന്ന ആരോപണത്തില്‍ തലസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രതിഷേധം. മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് വിവിധ സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭാ ഗേറ്റ് തള്ളിത്തുറക്കാന്‍ ശ്രമിച്ചു. ഇത് പോലീസ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. സമരക്കാരിലൊരാള്‍ പോലീസുകാര്‍ക്ക് നേരെ കസേര വലിച്ചെറിയുകയും ചെയ്തു.
ഇതിനിടെ, നഗരസഭാ ഓഫീസിന് മുകളില്‍ കയറി ബിജെപി പ്രവര്‍ത്തകരും പ്രതിഷേധിച്ചു. നഗരസഭാ ഭരണസമിതി പിരിച്ചുവിടുക എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. മേയറുടെ രാജി ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി.
https://www.facebook.com/Malayalivartha

























