കടുത്തുരുത്തിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : 50 വയസുകാരൻ അറസ്റ്റിൽ

കടുത്തുരുത്തിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് 50 വയസുകാരൻ. പിന്നാലെ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ മധ്യവയസ്കനെ പൊലീസ് പിടികൂടി. കടുത്തുരുത്തി പാലായില്‍ ബിജു (50)വിനെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം പെണ്‍കുട്ടി താമസിച്ചിരുന്ന വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറുകയായിരുന്നു ഇയാൾ. പിന്നാലെ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ പരാതിയെ തുടര്‍ന്ന്, കടുത്തുരുത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha


























