ഇടുക്കിയുടെ അതിര്‍ത്തി ജില്ലയായ തേനിയില്‍ അതിശക്തമായ മഴ.... വൈഗ അണക്കെട്ട് വീണ്ടും തുറന്നു

ഇടുക്കിയുടെ അതിര്‍ത്തി ജില്ലയായ തേനിയില്‍ മഴ ശക്തം; മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളം സംഭരിക്കുന്ന വൈഗ അണക്കെട്ട് വീണ്ടും തുറന്നു.
ഈ വര്‍ഷം ഇതാദ്യമായി സെക്കന്‍ഡില്‍ 10,538 ഘനയടി വെള്ളമാണ് അണക്കെട്ടില്‍ നിന്ന് തുറന്നുവിടേണ്ടി വന്നത്. തീരവാസികള്‍ക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ തേനി ജില്ലയിലെ ആണ്ടിപ്പെട്ടിക്കു സമീപമുള്ള വൈഗ അണക്കെട്ടിന്റെ ആകെ ഉയരം 71 അടിയാണ്. ജലനിരപ്പ് 70 അടിയില്‍ എത്തുമ്പോള്‍ മൂന്നാമത്തേതും അവസാനത്തേതുമായ വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിക്കും.ജലനിരപ്പ് 70 അടിയിലെത്തിയതോടെ അണക്കെട്ടിലെത്തുന്ന മിച്ചജലം അതേപടി തുറന്നു വിടുകയായിരുന്നു.
ശനിയാഴ്ച രാത്രി 8.30ന് സെക്കന്‍ഡില്‍ 4,230 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്താന്‍ തുടങ്ങിയതോടെ ഇതേ അളവില്‍ ജലം പുറത്തേക്കു തുറന്നുവിട്ടു. രാത്രി 11ന് ഇത് 10,538 ഘനയടിയായി ഉയര്‍ന്നു. മഴ കുറഞ്ഞതോടെ ഇന്നലെ പുലര്‍ച്ചെ രണ്ടോടെ നീരൊഴുക്ക് 7,133 ഘനയടിയായി കുറഞ്ഞു. രാവിലെ ആറോടെ 5,150 ഘനയടിയായി. നീരൊഴുക്ക് കുറയുന്നതനുസരിച്ച്, പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവും കുറയ്ക്കുകയും ചെയ്യുന്നുണ്ട്.
"
https://www.facebook.com/Malayalivartha


























