ബാര്‍ക്കോഴ, സിപിഎം-കോണ്‍ഗ്രസ് അഡ്ജസ്റ്റ്‌മെന്റ് ആയുധമാക്കി ബിജെപി ജനകീയ സമരത്തിന്, പ്രതിരോധത്തിലാവുന്നത് കോണ്‍ഗ്രസുമായി ധാരണയിലെത്തിയ സിപിഎം

ബാര്‍ക്കോഴ കേസില്‍ സിപിഎം കോണ്‍ഗ്രസ് അഡജസ്റ്റ്‌മെന്റ്. നേരത്തെ തന്നെ കേസ് സംബന്ധിച്ച് സിപിഎമ്മും കോണ്‍ഗ്രസസും ധാരണയിലെത്തിയിരുന്നു. ബാര്‍ക്കോഴയുടെ തുടക്കത്തില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ ബാബു, വിഎസ് ശിവകുമാര്‍ തുടങ്ങിയവര്‍ കോഴവാങ്ങിയെന്ന് ആരോപണം ഉന്നയിച്ചിരുന്നു.
ആദ്യം ഇത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയെങ്കിലും വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെയുള്ള വിജിസന്‍സ് കേസും ചക്കിട്ടപ്പാറ അഴിമതിയും കുത്തിപ്പൊക്കികൊണ്ടു വന്നു കോണ്‍ഗ്രസ് സിപിഎമ്മുമായി ധാരണയിലെത്തിയിരുന്നു. മാണിക്കെതിരെ മാത്രമേ സമരമുള്ളുവെന്ന് സിപിഎം പ്രഖ്യാപിച്ചതിലൂടെ തന്നെ കോണ്‍ഗ്രസുമായുള്ള രഹസ്യധാരണ പുറത്ത് വന്നിരുന്നു. അരുണ്‍കുമാര്‍കേസും ചക്കിട്ടപ്പാറ വിവാദവും മരവിപ്പിക്കാനുമായിരുന്നു സിപിഎം - കോണ്‍ഗ്രസ് തമ്മിലുള്ള ധാരണ.
ഇതിന്‍ പ്രകാരം മാണിക്കെതിരെ ആക്രമണം ശക്തമാക്കിയ സിപിഎമ്മിനെ പിന്നില്‍ നിന്ന് സഹായിച്ചത് മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയുമാണ്. അങ്ങനെയാണ് മാണിമാത്രം കുടുങ്ങി ബാബുവും രമേശും ശിവകുമാറും രക്ഷപ്പെട്ടത്. കോഴ കൊടുത്ത ബിജുരമേശിന്റെ മൊഴിപോലും രേഖപ്പെടുത്താതെ വിജിലന്‍സ് കോണ്‍ഗ്രസ്-സിപിഎം ധാരണ യാഥാര്‍ഥ്യമാക്കി. ബാബുവിനെതിരെ പിന്നീട് ശബ്ധിക്കാന്‍ പോലും സിപിഎം തയ്യാറായില്ല. എന്നാല്‍ മാണിയുടെ രാജിക്ക് ശേഷം സ്വാഭാവികമായി മാധ്യമശ്രദ്ധ ബാബുവിലേക്ക് തിരിഞ്ഞു. ബാബുവിനെ താഴെയിറക്കാന്‍ സിപിഎമ്മിന് താല്‍പര്യമില്ല. മാണിയായിരുന്നു അവരുടെ ലക്ഷ്യം. ബാബുവിനെതിരെ സംരം നടത്തിയാല്‍ സ്വഭാവികമായും രമേശ് ചെന്നിത്തല അരുണ്‍കുമാറിനെതിരെയുള്ള കേസ് മുറുക്കി സിപിഎമ്മിനെയും വിഎസിനെയും പ്രതിരോധത്തിലാക്കും. ഇതോടെ സിപിഎം വിഷയത്തില്‍ അലഞ്ഞമട്ട് സ്വീകരിക്കുകയും ബാബുവും രമേശും മന്ത്രിസഭയില്‍ തുടരുകയും ചെയ്യും.
ഇത് തിരിച്ചറിഞ്ഞാണ് ശക്തമായ പ്രക്ഷേഭ പരിപാടികളുമായി ബിജെപി രംഗത്തെത്തുന്നത്. വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി നേതൃത്വം തീരുമാനമെടുത്തിരുന്നു. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും രാഷ്ടീയ അഡ്ജസ്റ്റ്‌മെന്റ് ജനങ്ങളുടെ മുന്നില്‍ തുറന്ന് കാട്ടാനാണ് ബിജെപിയുടെ ശ്രമം. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയുടെ വക്താക്കളായ വിവി രാജേഷും, സുരേന്ദ്രനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മാത്രമല്ല എസ്എന്‍ഡിപി ജനനറല്‍സെക്രട്ടറി വെള്ളാപ്പള്ള നടേഷനും കോണ്‍ഗ്രസ് സിപിഎം അഡ്ജസ്റ്റ്‌മെന്റ് രാഷ്ടീയത്തെ തുറന്നടിച്ചു. കോണ്‍ഗ്രസിലും സിപിഎമ്മിലും ബാര്‍കാരില്‍ നിന്ന് പണം പറ്റാത്തവരായി ആരെങ്കിലും ഉണ്ടോയെന്നാണ് വെള്ളാപ്പള്ളി ചോദിച്ചത്. എന്തായാലും കോണ്‍ഗ്രസ് മന്ത്രിമാരെ പുറത്താക്കാന്‍ ബിജെപി ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഒരുങ്ങുകയാണ്. ഇത് വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ അവര്‍ക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയും. പ്രക്ഷേഭങ്ങള്‍ക്ക് ദേശീയ നേതൃത്വം തന്നെ തലസ്ഥാനത്ത് എത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha