ഗ്യാസ് സിലിണ്ടറിനു തീപിടിച്ചുണ്ടായ അപകടത്തില്‍ ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

പാചക വാതക സിലിണ്ടറിനു തീപിടിച്ച് കര്‍ണാടകത്തില്‍വച്ചു പൊള്ളലേറ്റു മരിച്ച മലയാളി യുവാവിന്റെ ഭാര്യയും മരണത്തിനു കീഴടങ്ങി. ഉപ്പുതറ കോതപാറ കാവനാല്‍ ശങ്കരത്തില്‍ കെ.പി. ഷിബു(36)വും ഭാര്യ അഞ്ജു(28)വുമാണ് മരിച്ചത്.
ഷിബു ചൊവ്വാഴ്ച പുലര്‍ച്ചെയും അഞ്ജു ഇന്നലെയുമാണ് മരണമടഞ്ഞത്. ഇവരുടെ മകന്‍ ആല്‍വിന്‍(നാലര) പൊള്ളലേറ്റു ഗുരുതരാവസ്ഥയില്‍ ബംഗളുരു വിക്‌ടോറിയ ആശുപത്രിയിലാണ്. ബംഗളുരുവില്‍നിന്ന് 300 കിലോമീറ്റര്‍ അകലെ കൗണ്ട്‌കോടിയിലെ വാടക വീട്ടിലാണ് എട്ടുവര്‍ഷമായി ഇവര്‍ കഴിഞ്ഞിരുന്നത്.
ഇവരുടെ വീട്ടിലെ പാചക വാതക സിലിണ്ടറിന്റെ ഹോസില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നു വെള്ളിയാഴ്ച അടയ്ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ ലൈറ്റ് പ്രകാശിപ്പിച്ചപ്പോഴോ ലൈറ്റര്‍ കത്തിച്ചപ്പോഴോ അപകടമുണ്ടായതാകാമെന്നാണ് നിഗമനം. പരുക്കേറ്റ മൂന്നുപേരെയും അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. ബന്ധുക്കളെത്തി ഷിബുവിന്റെ മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടുപോരാന്‍ ശ്രമിക്കവെയാണ് അഞ്ജുവും മരണത്തിനു കീഴടങ്ങിയത്. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. ആല്‍വിന്റെ നില അറിഞ്ഞശേഷമേ നാട്ടിലെത്തിക്കാന്‍ നടപടിയുണ്ടാകൂ. തങ്കച്ചന്‍ ചിന്നമ്മ ദമ്പതികളുടെ മകനാണ് ഷിബു. മാട്ടുതാവളം വരവുകാലയില്‍ ജയിംസ് മോളി ദമ്പതികളുടെ മകളാണ് അഞ്ജു. ഷിബു സ്വകാര്യ കമ്പനിയിലെ വെല്‍ഡറും അഞ്ജു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സുമായിരുന്നു. ആല്‍വില്‍ എല്‍.കെ.ജി വിദ്യാര്‍ഥിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























