ഐ.സി.യുവിലായിരിക്കെ വിജയിച്ചു; സത്യപ്രതിജ്ഞ ചൊല്ലാതെ മരണത്തിലേക്ക്

കുലശേഖരപുരം ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ആദിനാട് തെക്ക് മാതശ്ശേരില്‍ വീട്ടില്‍ എ. ഷാഹുല്‍ഹമീദ് ഐ.സി.യുവില്‍ ചികിത്സയിലായിരുന്നു. ഒക്ടോബര്‍ 27-മുതല്‍ ഹൃദ്രോഗബാധിതനായി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി യൂവിലായിരുന്നു. ബൈപാസിന് വിധേയനാക്കാന്‍ കഴിഞ്ഞദിവസം എറണാകുളത്തെ ലിസി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച ഓപ്പറേഷന്‍ നടത്താന്‍ നിശ്ചയിച്ചിരുന്നതുമാണ്.
എന്നാല്‍ സത്യപ്രതിജ്ഞാ ദിവസം അദ്ദേഹത്തെ മരണം കൂട്ടിക്കൊണ്ടുപോയി. ഗ്രാമപഞ്ചായത്തിലേക്ക് സ്വതന്ത്രനായി ജയിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് ഷാഹുല്‍ഹമീദാണ് (58) സത്യപ്രതിജ്ഞാ ദിവസം മരണത്തിന് കീഴടങ്ങിയത്. ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡായ ആദിനാട് തെക്ക് നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 10 ഓടെയായിരുന്നു അന്ത്യം. സത്യപ്രതിജ്ഞാ നടപടി വ്യാഴാഴ്ച തുടങ്ങിയപ്പോഴാണ് മരണവാര്‍ത്ത നാട്ടില്‍ അറിയുന്നത്.
1988-മുതല്‍ 2010-വരെ കുലശേഖരപുരം ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. ഒരുതവണ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചു. 2010-ല്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചാണ് 22 വര്‍ഷം അംഗമായത്. ഇത്തവണ സീറ്റ് നല്‍കാതിരുന്നതിനെതുടര്‍ന്ന് സ്വതന്ത്രനായാണ് അങ്കംകുറിച്ചത്.
വൈകീട്ട് അഞ്ചോടെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചശേഷം രാത്രി എട്ടോടെ ആദിനാട് പനച്ചമൂട് മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: ഇടക്കുളങ്ങര ചായില്‍പില്‍ കുടുംബാംഗം ആബിദ (കുലശേഖരപുരം സര്‍വിസ് സഹകരണബാങ്ക്). മക്കള്‍: അന്‍സില്‍ ഷാ (സൗദി), അന്‍സി. മരുമകന്‍: ഷംനാദ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























