കോഴിക്കോട് കുറ്റിയാടി ടൗണില്‍ ബോംബ് സ്‌ഫോടനം; മൂന്നുപേരുടെ നില ഗുരുതരം

പട്ടാപ്പകല്‍ കോഴിക്കോട് ജില്ലയിലെ കുറ്റിയാടി ടൗണില്‍ ബോംബ് സ്‌ഫോടനം. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മഞ്ചാടി ഫാന്‍സി ഫുട്‌വെയേഴ്‌സ് എന്ന സ്ഥാപനത്തിലാണ് സ്‌ഫോടനം നടന്നത്. രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. സ്‌ഫോടനം നടന്ന സമയം കട തുറന്നുപ്രവര്‍ത്തിക്കുകയായിരുന്നു. പൊട്ടിത്തെറിയില്‍ കടയുടെ ഒരുഭാഗം തകര്‍ന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നുപേരുടെയും നില ഗരുതരമാണ്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























