മന്ത്രി ശിവകുമാര്‍ വോട്ട് കച്ചവടം നടത്തിയെന്ന് കെ.പി.സി.സി. ഭാരവാഹിയോഗത്തില്‍ ആരോപണം

തദ്ദേശതെരഞ്ഞെടുപ്പില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ വോട്ടുകച്ചവടം നടത്തിയെന്നും തിരുവനന്തപുരം ഡി.സി.സി പിരിച്ചുവിടണമെന്നും കെ.പി.സി.സി ഭാരവാഹിയോഗത്തില്‍ ആരോപണം. കെ.പി.സി.സി സെക്രട്ടറി മണക്കാട് സുരേഷാണു മന്ത്രി ശിവകുമാറിനും ഡി.സി.സിക്കുമെതിരെ കടുത്ത വിമര്‍ശനം നടത്തിയത്.
യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ബി. ജെ.പിയുടെ നിയന്ത്രണത്തിലുള്ള മുപ്പതോളം സഹകരണസംഘങ്ങള്‍ തലസ്ഥാനനഗരത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്നും ഇവയ്ക്ക് അനുമതി നല്‍കിയതിനുപിന്നില്‍ അഴിമതിയുണ്ടെന്നും സുരേഷ് ആരോപിച്ചു. അനുമതി നല്‍കിയതിനെപ്പറ്റി അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.പി.സി.സിയുടെ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണു തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയം. താന്‍ ഉള്‍പ്പെടെ ഇവിടെനിന്നുള്ള കെ.പി.സി.സി. ഭാരവാഹികള്‍ സ്വന്തം വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ ആരെന്ന് പത്രത്തില്‍ വായിച്ചാണ് അറിഞ്ഞത്. തിരുവനന്തപുരത്ത് ഡി.സി.സി പ്രസിഡന്റ് ഒരു പാവയാണ്. ഡി.സി.സി പിരിച്ചുവിടണം. ഇതേ ഡി.സി.സി യുമായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ജില്ലയില്‍ ബി.ജെ.പി അഞ്ചു സീറ്റുകളെങ്കിലും നേടും.
പരസ്പരം അറിയാതെ സി.പി.എം, ബി.ജെ.പി പാര്‍ട്ടികളുമായി മന്ത്രിയും കൂട്ടരും വോട്ടുകച്ചവടം നടത്തി. അതിനാലാണ് തെരെഞ്ഞെടുപ്പ് കഴിഞ്ഞ് അവര്‍ വാളുമായി ഇവര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ നഗരത്തിലെ പല നിയമസഭാ മണ്ഡലങ്ങളിലും പിന്നിലായിരുന്ന ഇടതുപക്ഷം ഇത്തവണ ഒന്നാമതത്തെി. പലയിടത്തും രണ്ടാം സ്ഥാനത്തായിരുന്ന യു.ഡി.എഫിന് മൂന്നാം സ്ഥാനമായി.
ഇക്കാര്യങ്ങളെല്ലാം വിസ്മരിച്ചാണ് മന്ത്രിയും ഡി.സി.സിയും വോട്ടിലെ കണക്കുകള്‍ പറയുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന ഈ കണക്കുകള്‍ പരിശോധിച്ച് പാര്‍ട്ടി യുക്തമായ നടപടിയെടുക്കണം. തുടര്‍ന്ന് സംസാരിച്ച ജില്ലയില്‍ നിന്നുള്ള മറ്റൊരു കെ.പി.സി.സി സെക്രട്ടറിയായ എം. വിന്‍സെന്റ്, ജില്ലയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പിഴവ് ഉണ്ടായിട്ടില്ലെന്നും മറിച്ചുള്ള ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























