മുക്കത്ത് വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

മുക്കം മുനിസിപ്പാലിറ്റിയിലെ തോട്ടത്തിന്‍ കടവില്‍ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. തോട്ടത്തിന്‍ കടവ് മൂശാരിക്കണ്ടി മാധവി (85) യാണ് മരിച്ചത്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് കാലങ്ങളായി സഹോദര ഭാര്യയുടെ കൂടെയാണ് താമസം. സഹോദരനും നേരത്തെ മരണപ്പെട്ടിരുന്നു. ഇപ്പോള്‍ മാധവിയും സഹോദര ഭാര്യയും മകനുമാണ് ഇവിടെ താമസം.
കഴിഞ്ഞ രാത്രിയാണ് സംഭവം. വീട്ടുകാര്‍ ഉറങ്ങിയതിന് ശേഷം രാത്രിയില്‍ വീടിന് പുറത്തിറങ്ങി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണന്ന് കരുതുന്നു. മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ച് കീറി എല്ല് പുറത്ത് കാണുന്ന നിലയിലാണ്. മുക്കം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























