ക്രൈസ്തവനായ ഉമ്മന്‍ ചാണ്ടി മുസ്ലീമായി മതം മാറിയോ, ഉമ്മന്‍ചാണ്ടിയെ ഉമ്മര്‍ ചാണ്ടിയാക്കി വിദ്യാഭ്യാസ വകുപ്പിന്റെ റിലീസ്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഉമ്മര്‍ ചാണ്ടി ആക്കി വിദ്യാഭ്യാസ വകുപ്പ്. ഇന്നലെ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പ്രസ് റിലീസിലാണ് ഉമ്മന്‍ ചാണ്ടി ഉമ്മര്‍ ചാണ്ടിയായത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ഒരക്ഷരം തെറ്റി \'ഉമ്മര്‍ ചാണ്ടി\' ആക്കിയതാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്താന്‍ കാരണമായത്. ക്രൈസ്തവനായ ഉമ്മന്‍ ചാണ്ടി മുസ്ലീമായി മതം മാറിയോ എന്ന തുടങ്ങി രസകരമായ ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്നത്.
മന്ത്രിമാരുടെ ഓഫീസില്‍ നിന്നും വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുമ്പോള്‍ അക്ഷര തെറ്റുകള്‍ ഉണ്ടാകുക സ്വാഭാവികമാണ്. ഇതില്‍ എന്തിരിക്കുന്നു കാര്യം എന്ന് ചോദിച്ച് വെറുതേ വേണമെങ്കില്‍ തള്ളിക്കളയാം. എന്നാല്‍, വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ നിന്നും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സംസ്ഥാന ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പേര് തെറ്റിയാല്‍ എങ്ങനെയിരിക്കും? നിസ്സാരമായ തെറ്റാണെങ്കിലും ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരിക്കയാണിപ്പോള്‍.
മനോരമ ന്യൂസിലെ മാദ്ധ്യമ പ്രവര്‍ത്തകനായ രാജീവ് ദേവരാജ് ആണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ നിന്നും പുറത്തുവന്ന അക്ഷര തെറ്റ് സഹിതമുള്ള വാര്‍ത്താക്കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നടക്കുന്ന യാത്രയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് ഉമ്മന്‍ ചാണ്ടി \'ഉമ്മര്‍ ചാണ്ടിയായി\' മാറിയത്. രാജീവ് ദേവരാജ് ഫേസ്ബുക്കില്‍ ഇതിട്ടതോടെ പലരും അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തി. നിലവിളക്ക് കൊളുത്തുന്നത് അടക്കമുള്ള വിഷയങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള മന്ത്രിയാണ് പി കെ അബ്ദുറബ്് എന്നതിനാല്‍ ഇക്കാര്യമൊക്കെ ചൂണ്ടിക്കാട്ടിയാണ് കമന്റുകള്‍.
സാധാരണ നിലയില്‍ ഇത് ഒരു അക്ഷരത്തെറ്റായി കാണാമെന്ന് പറയുന്നവര്‍ തന്നെ മന്ത്രിയുടെ മതതാല്‍പ്പര്യമാണോ എന്ന വിധത്തിലും പറഞ്ഞാണ് പരിഹസിക്കുന്നത്. അബ്ദുറബ്ബ് ആയതുകൊണ്ട് പരിഹാസം അര്‍ഹിക്കുന്നുണ്ടെന്നും ചിലര്‍ പറയുന്നു. ഔദ്യോഗിക വസതിയുടെ പേര് ഗംഗ എന്ന് മാറ്റി ഗ്രേസ് ആക്കിയ മഹാനായ വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവാണ് അബ്ദുറബ്ബെന്നും ചിലര്‍ ഓര്‍മ്മപ്പെടുന്നു. എന്തായാലും ഫേസ്ബുക്കില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ നിന്നും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിന്മേല്‍ ഫേസ്ബുക്കില്‍ പരിഹാസങ്ങളുടെ പെരുമഴയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























