സംസ്ഥാന ഐ.ടി. മിഷന് സി.എസ്.ഐ യുടെ പുരസ്‌കാരം

ഇന്ത്യയിലെ കംപ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ (സി.എസ്.ഐ) യുടെ ഈ വര്‍ഷത്തെ \'സി.എസ്.ഐ നിഹിലന്റ്\' പുരസ്‌കാരത്തിന് സംസ്ഥാന ഐ.ടി മിഷന്‍ അര്‍ഹമായി. കമ്പ്യൂട്ടര്‍ സയന്‍സ് &ഐടി മേഖലയിലെ ശാസ്ത്രീയവും വിദ്യാഭ്യാസപരവുമായ പുരോഗതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് കംപ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ.
സംസ്ഥാന ഐ.ടി. മിഷന്‍ പദ്ധതികളായ ഇഡിസ്ട്രിക്ട്, ഇഓഫീസ്, ആധാര്‍ തുടങ്ങിയ പദ്ധതികള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഇഡിസ്ട്രിക്ട് പദ്ധതിക്ക് മികച്ച ഇഗവേണന്‍സ് പദ്ധതിക്കുളള അവാര്‍ഡ് ഓഫ് എക്‌സലന്‍സിയും, ഇഓഫീസ്, ആധാര്‍ പദ്ധതികള്‍ക്ക് അവാര്‍ഡ് ഓഫ് അപ്രീസിയേഷനുമാണ് ലഭിച്ചിരിക്കുന്നത്. കംപ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വച്ചു അവാര്‍ഡുകള്‍ വിതരണം ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























