കെ ബാബു നല്ലവന്‍ അഴിമതിയുടെ കറ പുരളാത്തവന്‍ തിരിച്ചു ചോദിച്ച ചാനല്‍ അവതാരകന്‍ മോശക്കാരന്‍, ബാബു വിഷയത്തില്‍ ചാനല്‍ അവതാരകനോട് കയര്‍ത്തു. ടി സിദ്ദിഖിനെ ഇറക്കി വിട്ട് ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു

കെ ബാബുവിനെതിരെയുള്ള ബിജു രമേശിന്റെ നീക്കത്തല്‍ വിറളി പിടിച്ച് കോണ്‍ഗ്രസുകാര്‍. കെ ബാബുവിന് ബിജു രമേശ് നേരിട്ട് തന്നെ പണം നല്‍കി എന്ന ആരോപണവുമായി സജീവമായി രംഗത്തെത്തിയതോടെയാണ് കോണ്‍ഗ്രസിന്റെ മുഖം കൂടുതല്‍ മോശമായത്. കെ ബാബുവിന്റെ ദിനങ്ങളും എണ്ണപ്പെട്ടു എന്നു തന്നെയാണ് വാര്‍ത്താ സൂചനകള്‍. എന്നാല്‍ ആരോപണത്തെ പ്രതിരോധിക്കാന്‍ വാക്കുകള്‍ കിട്ടാതെ തടിതപ്പുമ്പോഴാണ് ചാനലുകാര്‍ തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങളുമായി കോണ്‍ഗ്രസിന്റെ ചാനല്‍ വക്താക്കളെ കുഴക്കുന്നത്. ഉത്തരം മുട്ടിയാല്‍പ്പിന്നെ എന്തു ചെയ്യും എന്നതിന് ഉത്തമോദാഹരണമാണ് ഇന്നലത്തെ ഏഷ്യാനെറ്റിന്റെ ചര്‍ച്ചയില്‍ ടി സിദ്ദിഖിന്റെ വാക്‌പോരില്‍ കണ്ടത്.
ചാനല്‍ ചര്‍ച്ചകളില്‍ വാക്ക് പോരുകള്‍ മിക്കപ്പോഴും സാധാരണമാണ്. അതാണ് രംഗം കൊഴുപ്പിക്കാറ്. ചാനലുകാര്‍ക്കും അതൊക്കെത്തന്നെയാണ് വേണ്ടത്. എന്നാല്‍ പരിധി വിട്ടാലോ. പിന്നെ ഇരുവരും പരിസരം മറക്കും. ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായി മാറിയ നേതാവാണ് അഡ്വ. ടി സിദ്ദിഖ്. എന്നാല്‍, എല്ലായെപ്പോഴും സര്‍ക്കാറിനെയും മന്ത്രിമാരെയും പ്രതിരോധിക്കേണ്ടതാണ് സ്ഥിരം പരിപാടി എന്നതിനാല്‍ സിദ്ദിഖിന്റെ ഇമേജിനെ തന്നെ ഇത് സാരമായി ബാധിച്ചിരുന്നു.
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിരോധിക്കാന്‍ സ്ഥിരമായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നത് സിദ്ധിഖായിരുന്നു. ഇതിന്റെ പേരില്‍ സോഷ്യല്‍് മീഡിയയില്‍ നിന്നടക്കം നിരന്തരം വിമര്‍ശന ശരങ്ങള്‍ സിദ്ദിഖ് നേരിടേണ്ടി വന്നു. ഞാമ്പറയാം.. സിദ്ദിഖ് എന്ന ട്രോള്‍ തന്നെ സജീവമായിരുന്നു. ഇതിനിടെയാണ് ഇന്നലെ ഒരു ചാനല്‍ സ്റ്റുഡിയോയില്‍ നിന്നും ഇറക്കിവിടപ്പെട്ട രാഷ്ട്രീയ നേതാവിയ സിദ്ദിഖ് ഇന്നലെ മാറിയത്. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ന്യൂസ് അവറിലാണ് ടി സിദ്ദിഖിനെ അവതാരകനായ വിനു വി ജോണ്‍ ഇറക്കിവിട്ടത്. ചര്‍ച്ച ചൂടുപിടിച്ച് നേതാക്കള്‍ സ്വയം ബഹിഷ്‌ക്കരിക്കുന്നത് പതിവ് സംഭവങ്ങളാണ്. ഇതിനിടെയാണ് ആദ്യമായി ഒരു രാഷ്ട്രീയ നേതാവിന് ചാനല്‍ സ്റ്റുഡിയോയില്‍ നിന്നും ഇറക്കിവിട്ട സംഭവം ഉണ്ടായിരിക്കുന്നത്.
ചാനലില്‍ ബാബുവിന് എതിരായ ബാര്‍കോഴ വിഷയമാണ് ചര്‍ച്ച ചെയ്തിരുന്നത്. ചര്‍ച്ച മുറുകിയതോടെ അവതാരകന്‍ ന്യൂസ് എഡിറ്റര്‍ വിനു വി ജോണാണ് ഇറങ്ങിപ്പൊയ്‌ക്കോളു എന്ന് ടി സിദ്ദിഖിനോട് പറയുകയായിരുന്നു. ബാര്‍ കോഴ കേസില്‍ രണ്ട് നീതിയോ, മന്ത്രി കെ ബാബുവിനെതിരെയുള്ള പ്രാഥമിക അന്വേഷണം അട്ടിമറിച്ചോ, എന്നീ വിഷയങ്ങളിലാണ് ചര്‍ച്ച നടന്നത്. കോണ്‍ഗ്രസ് മന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ ടി സിദ്ദിഖിനെ രോഷാകുലനാക്കിയത് സ്വാഭാവികം.
സിപിഐഎം എംല്‍എ പി ശ്രീരാമകൃഷ്ണനും സിപിഐ എംഎല്‍എ വി സുനില്‍ കുമാറുമെല്ലാം മറ്റ് സ്റ്റുഡിയോകളില്‍ ചര്‍ച്ചക്ക് എത്തിയിരുന്നു. എന്നാല്‍ ഇവരെയൊന്നും ചര്‍ച്ചയില്‍ ഇടപെടാന്‍ അനുവദിക്കാത്ത വിധമാണ് വിനുവും ടി സിദ്ദിഖും വാക്‌പോര് നടത്തിയത്. എല്ലാ തെളിവുകളും നിരത്തിയുള്ള വിനുവിന്റെ ചോദ്യത്തില്‍ തട്ടി വീണ സിദ്ദിഖിന് മുഖം രക്ഷിക്കാന്‍ ഇറങ്ങിപ്പോക്ക് മാത്രമായിരുന്നു രക്ഷ. എന്നാല്‍ അതിനും ഒരു മുഴം മുമ്പേ ചാനലുകാരന്‍ സിദ്ദിഖിന് ഗെറ്റൗട്ടടിച്ചു. നിലവില്‍ സിദ്ദിഖ് മാത്രമാണ് ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ചര്‍ച്ചകളില്‍ ഉള്ളത്. ഐ ഗ്രൂപ്പുകാര്‍ നേരത്തെ തന്നെ വലിഞ്ഞു തുടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























