കൊല്ലത്ത് നിന്നും ആറ് ദിവസം മുമ്പ് ഇറങ്ങിപ്പോയി; കാണാതായ യുവതിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി പോലീസ്

കൊല്ലം പത്തനാപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി. ആറ് ദിവസം മുമ്പ് കാണാതായ യുവതിയെയാണ് കണ്ടെത്തിയത്. കൊല്ലം പിടവൂർ സ്വദേശി സിന്ധുവിനെയാണ് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്.
തുടർന്ന് തിരുവനന്തപുരം കണിയാപുരത്ത് നിന്നുമാണ് യുവതിയെ കണ്ടെത്തിയത്. മാത്രമല്ല കൊല്ലത്ത് പിടവൂരിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു സിന്ധുവും കുടുംബവും. തുടർന്ന് കഴിഞ്ഞ 15 ആം തിയതി പത്തനാപുരം ടൗണിൽ പോകുന്നുവെന്ന് പറഞ്ഞാണ് സിന്ധു വീട്ടിൽ നിന്നും ഇറങ്ങി പോയത്. എന്നാൽ ആറ് വയസുകാരന്‍ മകനും സിന്ധുവിന്‍റെ അമ്മയും ഈ സമയം വീട്ടിലുണ്ടായിരുന്നു.
പിന്നാലെ കൊടുങ്ങല്ലൂർ ഭാഗത്ത് സിന്ധു ഉണ്ടെന്ന വിവരം കിട്ടി വീട്ടുകാർ അന്വേഷിച്ചു ചെന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. എന്നാൽ ഇതിനിടെയാണ് തിരുവനന്തപുരത്തു നിന്നും യുവതിയെ കണ്ടെത്തിയത്. എന്നാൽ ജോലി അന്വേഷിച്ച് വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് യുവതി പൊലീസിനോട് പറയുന്നത്.
.
https://www.facebook.com/Malayalivartha























