കാല്പന്തുകളിയുടെ പേരിൽ, തങ്ങൾക്ക് ഇഷ്ടമുള്ള രാജ്യങ്ങളുടെ പേരിൽ തമ്മിൽ തല തല്ലി പൊളിക്കുന്നവർ ഒരു നിമിഷം ഈ ചിത്രത്തിലേയ്ക്ക് നോക്കി ഇതിൻ്റെ പൊരുൾ മനസ്സിലാക്കിയിരുന്നുവെങ്കിൽ എത്ര മനോഹരമായേനേ ഈ ലോകം അല്ലേ? അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

ഫിഫ ലോകകപ്പ് ആരവങ്ങൾ ഖത്തറിൽ ഉയരുകയാണ്. ഇനിയുള്ള ഒരു മാസം ലോകം ഒരൊറ്റ പന്തിനുപിന്നാലെ പായുന്ന കാഴ്ചയാണ് നാം ഇനി കാണുവാൻ പോകുന്നത്. എന്നാൽ ലോകകപ്പിന്റെ ഉൽഘാടനത്തിൽ വേദിയിൽ നിറസാന്നിധ്യമായി മാറിയ ഇതിഹാസതാരവും അരയ്ക്ക് താഴെ വളര്‍ച്ചയില്ലാത്ത ഖത്തരി യുവാവ് ഗാനി അല്‍ മുഫ്തയും ലോകത്തോട് ഉറക്കെ പറഞ്ഞത് മനുഷ്യരെല്ലാം ഒന്നാണെന്നും ഒരേ കുടുംബമാണെന്നുമാണ്.
കാല്പന്തുകളിയുടെ പേരിൽ, തങ്ങൾക്ക് ഇഷ്ടമുള്ള രാജ്യങ്ങളുടെ പേരിൽ തമ്മിൽ തല തല്ലി പൊളിക്കുന്നവർ ഒരു നിമിഷം ഈ ചിത്രത്തിലേയ്ക്ക് നോക്കി ഇതിൻ്റെ പൊരുൾ മനസ്സിലാക്കിയിരുന്നുവെങ്കിൽ എത്ര മനോഹരമായേനേ ഈ ലോകം അല്ലേ? എന്ന് ചോദിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇതിഹാസതാരവും അരയ്ക്ക് താഴെ വളര്‍ച്ചയില്ലാത്ത ഖത്തരി യുവാവ് ഗാനി അല്‍ മുഫ്തയും ലോകത്തോട് ഉറക്കെ പറഞ്ഞത് മനുഷ്യരെല്ലാം ഒന്നാണെന്നും ഒരേ കുടുംബമാണെന്നുമുള്ള വിശ്വ മാനവികതയുടെ സന്ദേശം അഥവാ വസുധൈവ കുടുംബകം! !
കാല്പന്തുകളിയുടെ പേരിൽ, തങ്ങൾക്ക് ഇഷ്ടമുള്ള രാജ്യങ്ങളുടെ പേരിൽ തമ്മിൽ തല തല്ലി പൊളിക്കുന്നവർ ഒരു നിമിഷം ഈ ചിത്രത്തിലേയ്ക്ക് നോക്കി ഇതിൻ്റെ പൊരുൾ മനസ്സിലാക്കിയിരുന്നുവെങ്കിൽ എത്ര മനോഹരമായേനേ ഈ ലോകം അല്ലേ?
ലോകത്തിന്റെ സൗന്ദര്യം വൈവിധ്യങ്ങളാണെന്നും ആ വൈവിധ്യങ്ങളെ പരസ്പരം ബഹുമാനിക്കലാണ് മാനവികതയെന്നും ഇതിലും മനോഹരമായി എങ്ങനെ കാണിക്കാനാകും.? ലോകാ സമസ്ത സുഖിനോ ഭവന്തു.
https://www.facebook.com/Malayalivartha























