മുംബൈയിലെ അംബേദ്കര്‍ സര്‍വകലാശാലയുടെ പേരിൽ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് ജോലി നേടി; സ്വപ്ന സുരേഷിനായി വ്യാജ ബികോം ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയ പഞ്ചാബ് അമൃതസര്‍ സ്വദേശി സച്ചിന്‍ ദാസും സ്വപ്ന സുരേഷും ഫെബ്രുവരി 18 ന് ഹാജരാകാൻ ഉത്തരവിട്ട് കോടതി

സ്വപ്ന സുരേഷിന് വ്യാജ ബികോം ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയ കേസില്‍ നിർണായക ഉത്തരവുമായി കോടതി. ഈ കേസിലെ പ്രതിയായ പഞ്ചാബ് അമൃതസര്‍ സ്വദേശി സച്ചിന്‍ ദാസിനെ പോലീസ് പിടിക്കൂടിയിരുന്നു. സ്വപ്ന സുരേഷിനായി വ്യാജ ബികോം ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയ കേസില്‍ സ്വപ്ന സുരേഷും പഞ്ചാബ് അമൃതസര്‍ സ്വദേശി സച്ചിന്‍ ദാസും ഫെബ്രുവരി 18 ന് ഹാജരാകാനാണ് കോടതി വിധിച്ചിരിക്കുന്നത് .
തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. ഐ ടി വകുപ്പിലെ ജോലിക്കായി സ്വര്‍ണ്ണക്കടത്ത് കൂട്ടു പ്രതി സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്.മുംബൈയിലെ അംബേദ്കര്‍ സര്‍വകലാശാലയുടെ പേരിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത്. ഒരു സുഹൃത്ത് വഴിയാണ് സ്വപ്ന സുരേഷ് സച്ചിന്‍ ദാസിനെ പരിചയപ്പെടുന്നതെന്നാണ് പോലീസ് കേസ്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സ്വപ്ന സുരേഷ് ഐ ടി വകുപ്പില്‍ ജോലി തരപ്പെടുത്തിയത്.
അതേസമയം പ്രതി സ്വപ്ന സുരേഷ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു . കേസ് അന്വേഷണം നടത്തിയ കന്റോൺമെന്റ് സി.ഐ ആണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
സ്വപ്നയ്ക്ക് വ്യാജബിരുദ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയ അമൃത്സർ സ്വദേശി സച്ചിൻദാസ് ആണ് മറ്റൊരു പ്രതി. എന്നാൽ എം. ശിവശങ്കർ പ്രതിയല്ല. മഹാരാഷ്ട്രയിലെ ഡോ. ബാബാസാഹേബ് അബേദ്കർ ടെക്നോജിക്കൽ യൂണിവേഴ്സിറ്റിയുടെ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ടി.എല്ലിൽ സ്വപ്ന ജൂനിയർ കൺസൾട്ടന്റ് തസ്തികയിൽ ജോലി തരപ്പെടുത്തിയത്.
https://www.facebook.com/Malayalivartha























