കാര്‍ പാഞ്ഞു കയറി രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക് ... കാര്‍ വരുന്നതുകണ്ട് തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.... മദ്യപിച്ച് കാര്‍ ഓടിച്ച യുവാവിനെ കസ്്റ്റഡിയിലെടുത്ത് പോലീസ്

കാര്‍ പാഞ്ഞു കയറി രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക് ... കാര്‍ വരുന്നതുകണ്ട് തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.... മദ്യപിച്ച് കാര്‍ ഓടിച്ച യുവാവിനെ കസ്്റ്റഡിയിലെടുത്ത് പോലീസ്
സംഭവത്തില്‍ തിരുവനന്തപുരം മണ്ണക്കല്ല് സ്വദേശിനികളായ സാവിത്രി (62), ശാരദ (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ശാരദയുടെ കാലിന് പൊട്ടലുണ്ട്. ബാലരാമപുരം മണ്ണക്കല്ലില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
അപകട ശേഷവും കാര്‍ നിര്‍ത്താതെ വീട്ടിലേക്ക് ഓടിച്ച് പോയ യുവാവിനെ വീട്ടിലെത്തിയ തൊഴിലുറപ്പ് തൊഴിലാളികള്‍ തടഞ്ഞു വെച്ച് പൊലീസിന് കൈമാറി.
സംഭവത്തില്‍ മണ്ണക്കല്ല് സ്വദേശി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ മുതല്‍ 53 തൊഴിലുറപ്പ് തൊഴിലാളികള്‍ മണ്ണക്കല്ല് തോട് വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഉച്ച ഭക്ഷണത്തിന് ശേഷം ഇവര്‍ റോഡിന്റെ സമീപത്ത് വിശ്രമിക്കുമ്പോഴാണ് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ കിരണ്‍ അമിത വേഗതയില്‍ കാറോടിച്ച് വന്നത്.
കോട്ടുകാല്‍ മന്നോട്ടുകോണം ഭാഗത്ത് നിന്ന് അമിതവേഗത്തില്‍ വന്ന കാര്‍ റോഡരികില്‍ ഇരിക്കുകയായിരുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് പോലീസ്. കാര്‍ പാഞ്ഞ് വരുന്നത് കണ്ട് പലരും ഓടി മാറിയതിനാലാണ് വന്‍ അപകടം ഒഴിവായത്. സാവിത്രിയുടെയും ശാരദയുടെയും കാലിലൂടെ കാര്‍ കയറി ഇറങ്ങുകയായിരുന്നു.
തുടര്‍ന്ന് ഇവരെ നാട്ടുകാര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അപകട ശേഷം കിരണ്‍ കാര്‍ നിര്‍ത്താതെ ഓടിച്ച് വീട്ടിലേക്ക് പോയി. സ്ഥലത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് കിരണിന്റെ വീട്ടിലെത്തി പൊലീസ് വരുന്നത് വരെ ഇയാളെ രക്ഷപ്പെടാതെ തടഞ്ഞുവെച്ചു.
"
https://www.facebook.com/Malayalivartha























