രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍വീസ് ചട്ടം ലംഘിച്ച് പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ഗവർണർ; ആ വിവരം തേടിയതോടെയാണ് പിണറായി ക്ലിഫ് ഹൗസിലേക്ക് ഓടി, പഞ്ച് ചെയ്ത് ഡ്യൂട്ടിയില്‍ പ്രവേശിച്ചശേഷം സർക്കാർ ജീവനക്കാര്‍ ഗവർണർക്ക് എതിരായ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തവരെ കയ്യൊഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണുരുട്ടിയപ്പോൾ പിണറായി വീട്ടിലെത്തി മാറിയത്രേ. രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍വീസ് ചട്ടം ലംഘിച്ച് പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ വിവരം തേടിയതോടെയാണ് പിണറായി ക്ലിഫ് ഹൗസിലേക്ക് ഓടിയതെന്നാണ് സെക്രട്ടേറിയറ്റിലെ വർത്തമാനം. പഞ്ച് ചെയ്ത് ഡ്യൂട്ടിയില്‍ പ്രവേശിച്ചശേഷം സർക്കാർ ജീവനക്കാര്‍ ഗവർണർക്ക് എതിരായ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ബി ജെ പി നേതാക്കൾ ജാഥയുടെ ദൃശ്യങ്ങൾ വീഡിയോ ക്യാമറയിൽ പകർത്തിയിരുന്നു.
എല്‍ഡിഎഫ് നടത്തിയ രാജ്ഭവന്‍ ഉപരോധത്തില്‍ സെക്രട്ടറിയേറ്റിലെ ഏഴ് ഉന്നത ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. ഇവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും രാജ്ഭവന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തില്‍ ചോദിച്ചിട്ടുണ്ട്. ജോലിക്ക് കയറാനായി ഓഫിസിലെത്തി പഞ്ച് ചെയ്ത ശേഷമാണോ ജീവനക്കാര്‍ സമരത്തിനെത്തിയത് എന്നറിയിക്കണം. ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തതിന്റെ വീഡിയോയും ഫോട്ടോകളും ബിജെപി കഴിഞ്ഞ ദിവസം പുറത്തുവിടുകയും ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ചീഫ് സെക്രട്ടറിക്കും ഇതുസംബന്ധിച്ച് പരാതി നല്‍കിയി്ട്ടുണ്ട്. സർവീസ് റൂൾ ലംഘിച്ച് സർക്കാർ ഉദ്യോഗസ്ഥർ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തുവെന്ന് ബിജെപി നേതാവ് വി.വി. രാജേഷ്. വാർത്താ സമ്മേളനത്തിൽ ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടാണ് ബിജെപി ആരോപണം ഉന്നയിച്ചത്. ആയിരക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥർ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തിട്ടുണ്ട്. ഓഫീസിലെത്തി പഞ്ച് ചെയ്ത ശേഷമാണ് പലരും മാർച്ചിൽ പങ്കെടുത്തത്.
മാർച്ചിന്റെ മുന്നൊരുക്കത്തിനായി നന്ദാവനത്തെ പാണക്കാട് മെമ്മോറിയൽ ഹാളിലും കുടപ്പനക്കുന്ന് തീർത്ഥ ഓഡിറ്റോറിയത്തിലുമായി സർക്കാർ ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു. ഡ്യൂട്ടിയിലുള്ള സമയത്താണ് ഉദ്യോഗസ്ഥർ ഈ യോഗത്തിനെത്തിയത്. 15 ന് രാവിലെ മൂന്ന് സ്വകാര്യ ബസുകളിലായി രണ്ട് തവണ വീതം സെക്രട്ടേറിയേറ്റിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് എത്തിക്കുകയായിരുന്നുവെന്നും വി.വി. രാജേഷ് ഞായറാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗവർണർക്കെതിരെ സർക്കാർ ഉദ്യോഗസ്ഥർ മുദ്രാവാക്യം വിളിക്കുന്നത് നിയമ വ്യവസ്ഥയ്ക്കെതിരാണെന്ന് അദ്ദേഹം ആരോപിച്ചു.
സർക്കാർ സർവീസിൽ കയറിക്കഴിഞ്ഞാൽ വിരമിക്കുന്നത് വരെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പാടില്ലെന്നത് സർവീസ് നിയമങ്ങൾ പാലിച്ച് മുന്നോട്ട് പോവാൻ ആവശ്യമാണ്. ചീഫ് സെക്രട്ടറി നടപടി സ്വീകരിച്ചില്ലെങ്കിൽ അടുത്ത വഴി സ്വീകരിക്കും. ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയെന്നും ഇതിന്റെയെല്ലാം ദൃശ്യങ്ങൾ പുറത്തുവിടുമെന്നും വിവി.രാജേഷ് പറഞ്ഞു. രാജേഷിൻ്റെ കത്തിലാണ് ഗവർണറുടെ നടപടി.കേരള സർവീസ് റൂൾ അനുസരിച്ച്ൻ സർക്കാർ ജീവനക്കാർ സമരങ്ങളിൽ പങ്കെടുക്കാൻ പാടില്ല. ഇതിൻ്റെ നഗ്നമായ ലംഘനമാണ് രാജ്ഭവൻ മാർച്ചിൽ നടന്നത്.
സർക്കാർ ജീവനക്കാർ സമരത്തിൽ പങ്കെടുത്തെങ്കിൽ അതിൻ്റെ ഫലം അവർ തന്നെ അനുഭവിക്കട്ടെ എന്ന നിലപാടിലാണ് പിണറായി വിജയൻ. മന്ത്രിമാരും മുഖ്യമന്ത്രിയും സമരത്തിൽ പങ്കെടുക്കാതിരുന്നത് ഇത്ത സംബന്ധിച്ചുണ്ടാകുന്ന നൂലാമാലകൾ ഒഴിവാക്കാൻ വേണ്ടിയാ ണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവർ പറയുന്നു. സർക്കാർ ജീവനക്കാർ സാധാരണ സമരങ്ങളിൽ പങ്കെടുക്കാറുണ്ട്. എന്നാൽ രാജ്ഭവൻ സമരത്തിൽ ജീവനക്കാർ പങ്കെടുക്കുന്നത് നിയമ വിരുദ്ധമാണ്. ഉദ്യോഗസ്ഥരുടെ ജോലി പോകുന്ന നടപടിയാണ് ഇത്. എന്നാൽ സർക്കാർ ജീവനക്കാർക്ക് അംഗീകരിക്കാൻ തയ്യാറല്ല. അതുകൊണ്ടാണ് രാജ്ഭവൻ സമരം വിവാദമായത്.
ഉദ്യോഗസ്ഥർ അവരുടെ വഴി കാണണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. സി പി എം അവരെ സഹായിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ ഒരു സ്ഫോടനത്തിലേക്ക് നയിക്കാൻ പിണറായി തയ്യാറല്ല. പിണറായിക്ക് ശരിക്കും ഭയമുണ്ട്. അത് പഴയതിനെക്കാൾ ശക്തമാണ്. മുഖ്യമന്ത്രി രാജ്ഭവൻ സമരത്തിൽ പങ്കെടുക്കാതിരുന്നത് അതുകൊണ്ടാണ്.
സർക്കാർ ജീവനക്കാരോട് മുഖ്യമന്ത്രിക്ക് പണ്ടേ താൽപ്പര്യമില്ല. സർക്കാർ ജീവനക്കാർക്ക് എതിരെയാണ് മുഖ്യമന്ത്രി എന്നും സംസാരിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയായ ഉടൻ തന്നെ ജീവന ക്കാർക്കെതിരെ പിണറായി രംഗത്തെത്തി. ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന ഫയലില്‍ കുടുംബത്തിന്റേയും വ്യക്തിയുടേയും നാടിന്റേയും ജീവിതമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആ ഫയലുകളില്‍ ഉദ്യോഗസ്ഥര്‍ എഴുതുന്ന കുറിപ്പാണ് ചിലരുടെ കാര്യത്തിലെങ്കിലും അവര്‍ തുടര്‍ന്നു ജീവിക്കണമോയെന്ന് പോലും തീരുമാനിക്കപ്പെടുന്നത്. അത്രയും പ്രാധാന്യമുള്ളതാണ് ഉദ്യോഗസ്ഥരുടെ കുറിപ്പുകള്‍ക്ക്. അതിനാല്‍ ആ ഫയലില്‍ ജീവിതം ഉണ്ടെന്ന കരുതല്‍ ഉണ്ടാകേണ്ടതുണ്ട്.
ജീവനക്കാരുടെ എല്ലാ സംഘടനകളും സമൂഹത്തോടു പ്രതിബദ്ധതയുള്ളവരാണ്. അത് ജീവനക്കാര്‍ ജോലിയിലും കാണിക്കണം. സര്‍ക്കാര്‍ സംവിധാനം ഉദ്യോഗസ്ഥര്‍ക്കുവേണ്ടി എന്നതല്ല, ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനുവേണ്ടി എന്നതാണ് ശരി. സാധാരണക്കാര്‍ ഉണ്ടെങ്കിലേ തങ്ങളുള്ളൂവെന്ന ചിന്ത ജീവനക്കാര്‍ക്കുണ്ടാകണം. ഫയലുകള്‍ അനാവശ്യമായി താമസിപ്പിച്ചാല്‍ മറുപടി പറയേണ്ടി വരും. ഓഫീസിലെത്തിയശേഷം മുങ്ങുന്നതിനെതിരേയും മുഖ്യമന്ത്രി ജീവനക്കാരെ ഓര്‍മ്മിപ്പിച്ചു.
ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന കർത്തവ്യങ്ങളാണ് ഗവർമെന്റ് കൈകാര്യം ചെയ്യുന്നത്. അതിന്റെ നിർവഹണ ചുമതലയിൽ സർക്കാർ ജീവനക്കാരാണ്. ഫയലുകളിൽ അനാവശ്യമായി വരുത്തുന്ന അവസ്ഥ ഉണ്ടാകരുത്. ഫയലുകള്‍ അകാരണമായി വൈകിപ്പിക്കുന്നവർ ജനങ്ങളെ ദ്രോഹിക്കുകയാണ്. അത് അനുവദിക്കാൻ കഴിയില്ല. ജീവനക്കാര്‍ക്ക് മുന്നില്‍ ചിലപ്പോള്‍ ഫയലുകളുടെ കൂമ്പാരമുണ്ടാകും. ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന ബോധ്യത്തോടെയാണ് പ്രവര്‍ത്തിക്കേണ്ടത്. ഫയലില്‍ എഴുതുന്ന കുറിപ്പായിരിക്കും അതുമായി ബന്ധപ്പെട്ട ചിലരുടെ കാര്യത്തിലെങ്കിലും അവര്‍ ജീവിക്കണോ എന്ന് പോലും തീരുമാനിക്കുന്ന ഘടകം. ആ ഓര്‍മ്മ ഓരോ ജീവനക്കാരനുമുണ്ടാകണം.
സ്വാതന്ത്ര്യത്തിന് മുമ്പുള്ള കൊളോണിയല്‍ ഫയല്‍ നോട്ട രീതിയാണ് ഇന്നും ഏറെക്കുറെ നിലനില്‍ക്കുന്നത്. ജനങ്ങളുടെ ആവശ്യം എങ്ങിനെ തടയാന്‍ കഴിയും എന്നതാണ് കൊളോണിയല്‍ സംവിധാനത്തിലെ നെഗറ്റീവ് ഫയല്‍ നോട്ടം. ഇത് മാറ്റി പോസിറ്റീവ് ഫയല്‍ നോട്ട സംവിധാനത്തിലൂടെ ജനങ്ങളെ എങ്ങിനെ സഹായിക്കാന്‍ കഴിയുമെന്നായിരിക്കണം ജീവനക്കാര്‍ സ്വീകരിക്കേണ്ടുന്ന പൊതുനയം.
എല്ലാ സര്‍വീസ് സംഘടനകളും പ്രവര്‍ത്തിക്കുന്നത് ജനങ്ങളോടുള്ള പ്രതിബദ്ധതയോടെയാണ്. ചില വീക്ഷണകോണുകളില്‍ വ്യത്യാസമുണ്ടെന്ന് മാത്രം. ഇത്തരം സംഘടനകളില്‍ അംഗങ്ങളായ ജീവനക്കാരുടെ ഈ സാമൂഹ്യപ്രതിബദ്ധത ജോലിയിലും പ്രതിഫലിക്കണം.
അഴിമതി കാണിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരുവിധ സംരക്ഷണവും ഉണ്ടാകില്ല. അഴിമതി വച്ചു പൊറുപ്പിക്കില്ല. അഴിമതിക്കാരെ ഒരുതരത്തിലും സംരക്ഷിക്കില്ല.
സമൂഹത്തെയാകെ ബാധിച്ച അലസത ജീവനക്കാരെയും ബാധിച്ചിട്ടുണ്ട്. അത് മാറ്റിയെടുക്കണം. സര്ക്കാരും ജീവനക്കാരും ജനങ്ങൾക്ക് വേണ്ടിയാണ്. ജനസേവകരായി, സൌഹൃദ മനോഭാവത്തോടെ, കര്മ്മ നിരതരായി പ്രവര്ത്തിക്കുന്ന ജീവനക്കാരുടെ നാട് എന്ന നിലയിൽ കേരളത്തിന്റെ മാതൃകയ്ക്ക് തിളക്കം നല്കാനുള്ളതാകും സർക്കാരിന്റെ ഇടപെടൽ.
അഴിമതി രഹിതവും സുതാര്യവുമായ നവകേരളത്തിന്റെ സൃഷ്ടിക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇ ഗവേണന്‍സ് സംവിധാനം നടപ്പിലാക്കണം. ഐടി സംവിധാനം ഉപയോഗപ്പെടുത്തി ഭരണം കാര്യക്ഷമമാക്കണമെന്നും മുഖ്യമന്ത്രി ജീവനക്കാരെ ഉപദേശിച്ചു. എന്നാൽ മുഖ്യമന്ത്രി പറഞ്ഞത് പോലെയൊന്നുമല്ല കാര്യങ്ങൾ നടക്കുന്നത്. ഉദ്യോഗസ്ഥർ ഇപ്പോഴും, നെഗറ്റീവ് തന്നെയാണ്. അതു കൊണ്ടു തന്നെ ജീവനക്കാരെ സഹായിക്കാൻ മുഖ്യമന്ത്രി ഒരുക്കമല്ല. പോരാത്തതിന് മുഖ്യമന്ത്രിക്ക് ഗവർണർക്ക് ഭയവുമാണ്.
അടുത്ത ദിവസം തന്നെ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുമായി ഗവർണറുടെ കത്ത് സംബന്ധിച്ച് ചർച്ച നടത്തും. ഇതു സംബന്ധിച്ച് ചില അനൗപചാരിക ചർച്ചകൾ നടന്നു കഴിഞ്ഞതായാണ് മനസിലാക്കുന്നത്. ഗവർണർക്ക് ചീഫ് സെക്രട്ടറി മറുപടി നൽകും. സമരത്തിന് പോയവരുടെ പട്ടിക സർക്കാർ വകുപ്പുകളോട് ചീഫ് സെക്രട്ടറി ആവശ്യപ്പെടും. ലിസ്റ്റ് കിട്ടിയാലുടൻ ഗവർണർക്ക് കൈമാറും.എന്നാൽ വീഡിയോയിൽ മുഖമുള്ള ഉദ്യോഗസ്ഥരുടെ കാര്യത്തിലാണ് തീരുമാനം ഉണ്ടാകാൻ പോകുന്നത്.
https://www.facebook.com/Malayalivartha