Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനിയത് നടക്കില്ല... അച്ചന്‍മാര്‍ തന്നെ വിഴിഞ്ഞം സമരത്തിന് നേതൃത്വം നല്‍കുമ്പോള്‍ പ്രതിരോധം തീര്‍ത്ത് വിഴിഞ്ഞം പദ്ധതി അനുകൂലികള്‍; ഇന്നലെ നടന്ന വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസിന് ജാഗ്രതാ നിര്‍ദ്ദേശം; അവധിയിലുള്ളവര്‍ തിരികെ എത്തണം

27 NOVEMBER 2022 09:00 AM IST
മലയാളി വാര്‍ത്ത

More Stories...

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു

ആലപ്പുഴ എടത്വായിൽ കെഎസ്ആ‍‍ർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

വിഴിഞ്ഞം സമരം സമാധാനപരമായി തീര്‍ക്കാന്‍ സര്‍ക്കാര്‍ വലിയ ഇടപെടലുകളാണ് നടത്തിയത്. പല വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും അച്ചന്‍മാര്‍ സമരത്തില്‍ നിന്നും പിന്മാറാത്തതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പോലീസ് വലിയ സംയമനമാണ് പാലിക്കുന്നത്. അല്ലെങ്കില്‍ ഇന്നലെ വലിയ ലാത്തിച്ചാര്‍ജില്‍ കലാശിച്ചേനെ.

അതേസമയം വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ പൊലീസിനോട് സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം. തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം തീരവാസികള്‍ തടഞ്ഞതോടെ വിഴിഞ്ഞം യുദ്ധക്കളമായി മാറിയ സാഹചര്യത്തിലാണ് പൊലീസിന് ജാഗ്രതാ നിര്‍ദേശം. സജ്ജരായിരിക്കാനാണ് നിര്‍ദ്ദേശം.

അവധിയിലുള്ളവര്‍ തിരികെയെത്തണം. വിഴിഞ്ഞത്തിന് പുറമെ മറ്റ് തീരമേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമരത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഏറ്റുമുട്ടിയ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നിര്‍ത്തിവയ്ക്കുന്നത് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു എന്ന കാരണം പറഞ്ഞാണ് നിര്‍മ്മാണ സാമഗ്രികള്‍ അദാനി പോര്‍ട്ട് അധികൃതര്‍ വിഴിഞ്ഞത്തേക്ക് എത്തിച്ചത്.

ഹൈക്കോടതി വിധി അനുസരിച്ച് സൗകര്യം പൊലീസ് ഒരുക്കണം. വിവരമറിഞ്ഞ് രാവിലെ മുതല്‍ സമരക്കാര്‍ സജ്ജരായി. തുറമുഖത്തെ അനുകൂലിക്കുന്ന പ്രദേശവാസികള്‍ കൂടി സംഘടിച്ചതോടെ സംഘര്‍ഷാവസ്ഥയായി. കനത്ത പൊലീസ് വിന്യാസം നിലനില്‍ക്കെയാണ് 27 ലോറികളില്‍ നിര്‍മ്മാണ സാമാഗ്രികളെത്തിച്ചത്. സമരപ്പന്തല്‍ മറികടന്ന് പദ്ധതി പ്രദേശത്തേക്ക് കടക്കാന്‍ പക്ഷേ വാഹനങ്ങള്‍ക്കായില്ല. ഇതോടെ ഇരു ചേരികള്‍ തമ്മില്‍ സംഘര്‍ഷമായി.

കയ്യില്‍ കിട്ടിയതെല്ലാം പരസ്പരം എറിഞ്ഞും വന്‍ പ്രകോപനം ഉണ്ടാക്കിയും പ്രതിഷേധക്കാര്‍ മുന്നേറി. മൂന്ന് മണിക്കൂറോളം സംഘര്‍ഷം നീണ്ടു. വളരെ പണിപ്പെട്ടാണ് പൊലീസ് സ്ഥിതി നിയന്ത്രിച്ചത്. സമരക്കാര്‍ വാഹനങ്ങള്‍ക്ക് നേരെ തിരിഞ്ഞതോടെ പിന്നെ നില്‍ക്കക്കള്ളിയില്ലാതായി. വാഹനങ്ങള്‍ തിരിച്ച് പോയി. പ്രദേശത്ത് പിന്നെയും സംഘര്‍ഷാവസ്ഥ തുടര്‍ന്നു.

അതേസമയം വിഴിഞ്ഞം സമരത്തത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആഹ്വാനവുമായി ലത്തീന്‍ അതിരൂപത. സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന ആഹ്വാനവുമായി ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിക്കും. ഇനിയുള്ള ദിവസങ്ങളിലെ സമരക്രമവും ഇന്ന് പ്രഖ്യാപിക്കും.

വിഴിഞ്ഞത് ഇന്നലെ വലിയ സംഘര്‍ഷമാണുണ്ടായത്. തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം തീരവാസികള്‍ തടഞ്ഞതോടെ വിഴിഞ്ഞം യുദ്ധക്കളമായി മാറുകയായിരുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ശക്തമായ കല്ലേറും ഉണ്ടായി. നിര്‍മ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാര്‍ വാഹനത്തിന് മുന്നില്‍ കിടന്നും പ്രതിഷേധിച്ചു. എതിര്‍പ്പ് ശക്തമായതോടെ നിര്‍മാണ സാമഗ്രികളുമായി എത്തിയ ലോറികള്‍ പദ്ധതി പ്രദേശത്തേക്ക് കടക്കാന്‍ കഴിയാതെ മടങ്ങിപ്പോയി.

ഒരു ലോറിയുടെ ചില്ല് സമരക്കാര്‍ തകര്‍ത്തു. സമരപ്പന്തല്‍ മറികടന്ന് മുന്നോട്ട് പോകാന്‍ ലോറികള്‍ക്ക് കഴിഞ്ഞില്ല. നിര്‍മ്മാണം പുനരാരംഭിക്കാന്‍ അനുവദിക്കില്ലെന്ന് സമരസമിതി ആവര്‍ത്തിച്ചു. ശക്തമായ പ്രതിഷേധത്തിനാണ് ഇന്ന് വിഴിഞ്ഞം സാക്ഷിയായത്. രണ്ട് ചേരിയായി തിരിഞ്ഞ് ഏറ്റ് മുട്ടിയ തീരവാസികളെ പൊലീസ് ശ്രമപ്പെട്ടാണ് അനുനയിപ്പിച്ചത്. നൂറ്റമ്പതോളം ദിവസമായി പ്രദേശത്തെ പദ്ധതി നിര്‍മ്മാണം തടസപ്പെട്ടിരിക്കുകയാണ്. പൊലീസ് സംരക്ഷണത്തോടെ നിര്‍മ്മാണ പ്രവര്‍ത്തികളുമായി മുന്നോട്ട് പോകാന്‍ കോടതി നിര്‍ദ്ദേശമുണ്ട്. സംരക്ഷണമൊരുക്കണമെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോടും നിര്‍ദ്ദേശിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംരക്ഷണത്തോടെ വിഴിഞ്ഞത്ത് ഇന്നലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങുമെന്നായിരുന്നു അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നത്. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സര്‍ക്കാരിന് കത്തും നല്‍കിയിരുന്നു. നിര്‍മ്മാണ സാമഗ്രികളുമായി വാഹനങ്ങള്‍ വിഴിഞ്ഞത്തേക്ക് എത്തുമെന്നായിരുന്നു സര്‍ക്കാരിനെ കമ്പനി അധികൃതര്‍ അറിയിച്ചത്. ഇതനുസരിച്ച് വലിയ സുരക്ഷാ സന്നാഹവും പൊലീസ് ഒരുക്കിയിരുന്നു. എന്നാല്‍ തീരദേശവാസികള്‍ ഇതറിഞ്ഞതോടെ പ്രതിഷേധം വീണ്ടും ശക്തമാക്കിയതോടെ നീക്കം മുടങ്ങി.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം  (30 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്...പവന് 480 രൂപയുടെ കുറവ്  (51 minutes ago)

മ​ല​യാ​ളി മ​രി​ച്ചു....  (1 hour ago)

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ  (1 hour ago)

കെട്ടിടത്തിൽ നിന്ന് ഹോളോ ബ്രിക്കുകൾ അടർന്നുവീണ് ഷെഡിൽ  (1 hour ago)

റബർവിലയിൽ കുത്തനെ ഇടിവ്  (2 hours ago)

"ഇവനെയൊക്കെ പച്ചയ്ക്ക് കത്തിക്കണം സാറേ"SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ തീ .! CCTV കണ്ട് വിരണ്ട്‍ ജനം..!  (2 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (2 hours ago)

എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം  (2 hours ago)

രാത്രിക്ക് രാത്രി SHO-യുടെ കൂമ്പടിച്ചിളക്കി ഷൈമോൾ കൊടുംങ്കാറ്റ്..!ചെവിക്കുറ്റി പിളർന്ന അടി.! മുഖ്യന്റെ കൊരവള്ളിക്ക് പിടിക്കുന്നു  (2 hours ago)

ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്  (2 hours ago)

കെഎസ്ആ‍‍ർടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക്  (2 hours ago)

വിലക്ക് നോക്കാതെ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നായിരുന്നു കേരളം ആദ്യം പ്രഖ്യാപിച്ചത്....  (2 hours ago)

കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ഐശ്വര്യം എന്നിവ ഇന്ന് ഉണ്ടാകും.  (2 hours ago)

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (3 hours ago)

Malayali Vartha Recommends