Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...കൊല്ലം ജില്ലയിൽ ഓറഞ്ച് അലർട്ട്


ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും കവടിയാർ കൊട്ടാരത്തിലും നടന്ന സ്വർണ്ണ കൊള്ളകൾ തമ്മിൽ ബന്ധമുണ്ടോ... ശബരിമല സ്വർണകൊള്ളക്ക് ശേഷം കേരളം ഞ്ഞെട്ടിപോകുന്ന ചില വസ്തുതകൾ ഇതിലുണ്ട്...


കോര്‍പ്പറേറ്റ് നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി..വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കാൻ ഇ.ഡി; അന്വേഷണസംഘം വരുംദിവസങ്ങളില്‍ തന്നെ വീണയ്ക്ക് നേരിട്ട് ഹാജരാകാന്‍ സമന്‍സ് നല്‍കുമെന്നാണ് സൂചന..


അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 65 കാരന് ദാരുണാന്ത്യം....


കേരളതീരത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ...

നാടിന്റെ ആവശ്യം മുൻനിർത്തി ഇത്തരമൊരു പോരാട്ടത്തിന് നേതൃത്വമായ ജനകീയ സമരസമിതി പ്രവർത്തകരെ സ്നേഹത്തോടെ അഭിവാദ്യം ചെയ്യുന്നു; ദേശീയപാത വികസനം പാലോളി പാലം മേഖലയിലെ ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം വേണമെന്ന ആവശ്യവുമായി കെ കെ രമ

27 NOVEMBER 2022 08:52 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...കൊല്ലം ജില്ലയിൽ ഓറഞ്ച് അലർട്ട്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും കവടിയാർ കൊട്ടാരത്തിലും നടന്ന സ്വർണ്ണ കൊള്ളകൾ തമ്മിൽ ബന്ധമുണ്ടോ... ശബരിമല സ്വർണകൊള്ളക്ക് ശേഷം കേരളം ഞ്ഞെട്ടിപോകുന്ന ചില വസ്തുതകൾ ഇതിലുണ്ട്...

പെരിയ ഇരട്ടക്കൊലപാതക കേസിൽ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു...

  വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ വ്യാപക എൻഐഎ പരിശോധന...

തിരുവനന്തപുരത്ത് കോളേജിൽ മദ്യപസംഘത്തിൻറെ ആക്രമണം... ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു

ദേശീയപാത വികസനം; പാലോളി പാലം മേഖലയിലെ ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം വേണമെന്ന ആവശ്യവുമായി കെ കെ രമ . ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ; ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പാലോളി പാലം, പുതുപ്പണം മേഖലയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കും ആശങ്കകൾക്കും പരിഹാരമുണ്ടാക്കാൻ അധികൃതർ തയ്യാറാവണം.

നിലവിൽ മൂരാടിനും കരിമ്പനപ്പാലത്തിനുമിടയിൽ ദേശീയപാത മുറിച്ചുകടക്കാൻ വഴികളൊന്നുമില്ല. രണ്ടു കിലോമീറ്ററിനിടയിൽ ഫ്ലൈ ഓവറോ/അണ്ടർ പസ്സോ ഉണ്ടാവുമെന്ന നാഷണൽ ഹൈവേ അതോറിറ്റിയുടെ ഉറപ്പ് ഇവിടെമാത്രം പാലിക്കപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണെന്നു മനസിലാവുന്നില്ല. ജെ.എൻ.എം സ്കൂൾ, റൂറൽ എസ്.പി ഓഫിസ്, ഇറിഗേഷൻ ഓഫിസ്, നിർദ്ദിഷ്ട സബ്ജയിൽ, ഗവ:ആയൂർവേദ ആശുപത്രി, പ്രീമെട്രിക് ഹോസ്റ്റൽ, ബി-എഡ് കോളേജ് തുടങ്ങി ജനങ്ങൾക്ക് ദൈനം ദിനം ബന്ധപ്പെടേണ്ട നിരവധി സർക്കാർ/ സ്വകാര്യ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന വടകരയിലെ പ്രധാന കേന്ദ്രമാണ് ഇവിടം.

അതുകൊണ്ട് തന്നെ ഇവിടെ ഫ്ലൈ ഓവറോ അടിപ്പാതയോ നിർമിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ഏറ്റവും പ്രധാനമാണ്. മാത്രമല്ല വടകരയെയും മണിയൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പലയാട്ട് നട റോഡും സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ഈ ആവശ്യം വളരെ നേരത്തെ തന്നെ എല്ലാ അധികാര കേന്ദ്രങ്ങളെയും അറിയിച്ചിരുന്നു. നമ്മുടെ ആവശ്യം അനുഭാവപൂർണ്ണം പരിഗണിക്കാമെന്നായിരുന്നു ആ ഘട്ടത്തിൽ നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ നൽകിയ ഉറപ്പ്.

എന്നാൽ കാലമിത്രയായിട്ടും പ്രായോഗികമായി അത്തരം നടപടികളിലേക്ക് അധികൃതർ കടക്കുന്നില്ല എന്ന സാഹചര്യത്തിലാണ് പുതുപ്പണം ജനകീയ സമിതിയുടെ നേതൃത്വത്തിൽ അരവിന്ദഘോഷ് റോഡിൽ ഇങ്ങനെയൊരു പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കപ്പെട്ടത്. ജനങ്ങളുടെ ഏറ്റവും ന്യായമായ ഈ ആവശ്യം അനുഭാവപൂർണ്ണം പരിഗണിച്ചു ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതരോട് അഭ്യർത്ഥിക്കുന്നു. ഒപ്പം നാടിന്റെ ആവശ്യം മുൻനിർത്തി ഇത്തരമൊരു പോരാട്ടത്തിന് നേതൃത്വമായ ജനകീയ സമരസമിതി പ്രവർത്തകരെ സ്നേഹത്തോടെ അഭിവാദ്യം ചെയ്യുന്നു.
.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...കൊല്ലം ജില്ലയിൽ ഓറഞ്ച് അലർട്ട്  (8 minutes ago)

Sree Padmanabhaswamy Temple കൊട്ടാരം സംശയനിഴലിലാണ്  (1 hour ago)

ജൂണ്‍ 9ന് കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകാര്‍ക്ക്  രക്ഷകനായി  രമേശ്  ചെന്നിത്തല , 43  പേര്‍ക്ക് സബ് ഇന്‍സ്പക്ടര്‍മാരാകാം.  (1 hour ago)

പെരിയ ഇരട്ടക്കൊലപാതക കേസിൽ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു...  (1 hour ago)

കർണാടകയിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശത്തിന് വഴങ്ങി മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച രാജി ഗവർണർ തവർചന്ദ് ഗെലോട്ട് സ്വീകരിച്ചു...  (1 hour ago)

  വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ വ്യാപക എൻഐഎ പരിശോധന...  (1 hour ago)

തമിഴ് സിനിമാതാരം അജിത് കുമാറിന്‍റെ മാതാവ് മോഹിനി അന്തരിച്ചു....  (1 hour ago)

നീറ്റ് പരീക്ഷ.... അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി (CBT) മാറ്റുമെന്ന് എൻ.ടി.എ  (1 hour ago)

തിരുവനന്തപുരത്ത് കോളേജിൽ മദ്യപസംഘത്തിൻറെ ആക്രമണം... ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു  (2 hours ago)

വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തി മെട്രോമാൻ ഇ. ശ്രീധരൻ...  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര ആരോപണങ്ങൾ നിഷേധിച്ചു... കേസ് അടുത്തമാസം ഒന്നിന് പരി​ഗണനയിൽ  (2 hours ago)

VEENA VIJAYAN വീണാ വിജയനെ ഇ.ഡി. ചോദ്യംചെയ്യും  (3 hours ago)

വയസ്സ് 50 കടന്ന സർക്കാർ ഹയർസെക്കൻഡറി അധ്യാപകർ സ്ഥാനക്കയറ്റത്തിന് വകുപ്പുതല പരീക്ഷകൾ എഴുതേണ്ടതില്ലെന്ന ഇളവിന് എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപകരും അർഹരെന്ന് ഹൈക്കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 440 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends