വാക്കു തര്‍ക്കം കയ്യാങ്കളിയായി.... തൃശൂര്‍ പല്ലിശ്ശേരി അമ്പലത്തിനു സമീപം അച്ഛനും മകനും കുത്തേറ്റ് മരിച്ചു.... സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് പോലീസ്

വാക്കു തര്‍ക്കം കയ്യാങ്കളിയായി.... തൃശൂര്‍ പല്ലിശ്ശേരി അമ്പലത്തിനു സമീപം അച്ഛനും മകനും കുത്തേറ്റ് മരിച്ചു.... സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് പോലീസ് .
പല്ലിശ്ശേരി അമ്പലത്തിനു സമീപം അച്ഛനും മകനും കുത്തേറ്റ് മരിച്ചു. പനങ്ങാടന്‍ ചാത്തപ്പന്റെ മകന്‍ ചന്ദ്രന്‍ (62), മകന്‍ ജിതിന്‍ കുമാര്‍ (32) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പല്ലിശ്ശേരി കിഴക്കൂടന്‍ വേലപ്പനെ (59) പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.
ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരനായ ജിതിന്‍ വഴിയില്‍ കാറ് നിര്‍ത്തി അതില്‍ സ്പീക്കര്‍ ഘടിപ്പിക്കുകയായിരുന്നു. മദ്യപിച്ചനിലയില്‍ അതുവഴി വന്ന വേലപ്പന്‍ ഇത് ചോദ്യം ചെയ്തു. ജിതിന്റെ സഹോദരനും അച്ഛനും വേലപ്പനുമായി തര്‍ക്കം ഉണ്ടാവുകയും ചെയ്തു. പിന്നാലെ, വീട്ടില്‍ പോയി കത്തിയുമായി വന്ന വേലപ്പന്‍ രണ്ടുപേരെയും കുത്തുകയായിരുന്നു. കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാധയാണ് ചന്ദ്രന്റെ ഭാര്യ. മറ്റൊരു മകന്‍ ഗോകുല്‍. നീതുവാണ് ജിതിന്റെ ഭാര്യ. മക്കള്‍: സായന്ദ്, സരസ്‌കൃത. അറസ്റ്റിലായ വേലപ്പന്‍ 2008-ല്‍ ചേര്‍പ്പ് ഗവ. ആശുപത്രിയില്‍ ജോഷി എന്ന യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ് .
https://www.facebook.com/Malayalivartha
























