Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

 എന്തിനീ കടുംകൈ ചെയ്തു? വര്‍ഷങ്ങളായുള്ള സുഹൃദ് ബന്ധം. .... കള്ള് ചെത്താനായി രാവിലെ ഒരുമിച്ച് ബൈക്കില്‍ പോയവര്‍ വൈകുന്നേരമായപ്പോള്‍ ഒരാള്‍ മറ്റൊരാളുടെ ജീവനെടുത്തു.....വാഴാലിപ്പാടത്ത് സൃഹൃത്തിന്റെ വെട്ടേറ്റ് ചെത്തുതൊഴിലാളി മരിച്ച സംഭവം വിശ്വസിക്കാനാവാതെ നാട്ടുകാര്‍

29 NOVEMBER 2022 09:50 AM IST
മലയാളി വാര്‍ത്ത

എന്തിനീ കടുംകൈ ചെയ്തു? വര്‍ഷങ്ങളായുള്ള സുഹൃദ്ബന്ധം.... കള്ള് ചെത്താനായി രാവിലെ ഒരുമിച്ച് ബൈക്കില്‍ പോയവര്‍ വൈകുന്നേരമായപ്പോള്‍ ഒരാള്‍ മറ്റൊരാളുടെ ജീവനെടുത്തു.....വാഴാലിപ്പാടത്ത് സൃഹൃത്തിന്റെ വെട്ടേറ്റ് ചെത്തുതൊഴിലാളി മരിച്ച സംഭവം വിശ്വസിക്കാനാവാതെ നാട്ടുകാര്‍

പൈങ്കുളം കുന്നുമ്മാര്‍തൊടി വീട്ടില്‍ വാസുദേവന്‍(56) ആണ് ദാരുണമായി മരിച്ചത്. വാസുദേവന്റെ സുഹൃത്തും ചെത്തുതൊഴിലാളിയുമായ പുത്തന്‍പുരയില്‍ ഗിരീഷ് ആണ് അക്രമം നടത്തിയതെന്ന് പോലീസ് . പരിസരത്തെ കാട്ടിലേക്ക് കയറിപ്പോയ പ്രതിയെ കണ്ടെത്താനായിട്ടില്ല.
കൊലപാതകം നടത്തി പോകുകയായിരുന്ന ഗിരീഷിനെ മറ്റൊരു സുഹൃത്ത് കുന്നുമ്മല്‍ വീട്ടില്‍ ജയപ്രകാശ് (38) തടഞ്ഞുനിര്‍ത്തി കാര്യമന്വേഷിച്ചപ്പോള്‍ അദ്ദേഹത്തെയും ഗിരീഷ് വെട്ടി.

പൈങ്കുളം വാഴാലിക്കാവ് ക്ഷേത്രത്തിനു മുന്നിലെ പാടശേഖരത്തോടു ചേര്‍ന്നുള്ള പറമ്പിലാണ് സംഭവം നടന്നത്. ചെത്തുതൊഴിലാളികളായ സുഹൃത്തുക്കള്‍ ഒന്നിച്ച് രാവിലെ ചെത്തിനായി എത്തിയതായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് വെട്ടേറ്റത് എന്നാണ് പോലീസ് നിഗമനം.വെട്ടേറ്റ് കഴുത്ത് ആഴത്തില്‍ മുറിഞ്ഞ നിലയിലായിരുന്നു വാസുദേവന്റെ മൃതദേഹം.

മുഖത്തും കൈയിലും വെട്ടേറ്റിട്ടുണ്ട്. സുഹൃത്തുക്കളായ ഇവര്‍ തമ്മില്‍ വൈരമില്ലായിരുന്നെന്ന് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നു. രാവിലെ പതിവുപോലെ ഒന്നിച്ച് ജോലിക്കുപോയതായിരുന്നു. ജയപ്രകാശിന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ട് ശസ്ത്രക്രിയകള്‍ നടത്തി. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ തുടരുന്നു.

സംഭവമറിഞ്ഞ് എത്തിയ ചെറുതുരുത്തി പോലീസും ഓടിക്കൂടിയ നാട്ടുകാരും കാടിനുള്ളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഗിരീഷിനെ കണ്ടെത്താനായില്ല. വര്‍ഷങ്ങളായുള്ള സുഹൃദ്ബന്ധം, ഒരേ നാട്ടുകാര്‍. രാവിലെ ഒന്നിച്ച് ബൈക്കില്‍ ജോലിക്കുപോകുന്നത് കണ്ടവരേറെ. വൈകുന്നേരമായപ്പോള്‍ അതിലൊരാള്‍ മറ്റേയാളുടെ ജീവനെടുത്തു എന്ന വാര്‍ത്ത വാഴാലിപ്പാടം നിവാസികള്‍ക്ക് വിശ്വസിക്കാനായില്ല.

വെട്ടേറ്റുമരിച്ച വാസുദേവനും പ്രതിയായ ഗിരീഷും രാവിലെ കള്ളുചെത്തുന്ന തോട്ടത്തിലേക്ക് പോകുന്നതും ചെത്തിയിറക്കുന്നതും കൊണ്ടുപോകുന്നതുമെല്ലാം ഒന്നിച്ചായിരുന്നെന്ന് സഹപ്രവര്‍ത്തകരായ മറ്റ് ചെത്തുതൊഴിലാളികള്‍ പറഞ്ഞു. ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും നാട്ടുകാരും സുഹൃത്തുക്കളും പറയുന്നു. എന്നാല്‍, രണ്ടുദിവസമായി ഗിരീഷ് അസ്വസ്ഥനായിരുന്നു.

കള്ളുചെത്താനായി ഉപയോഗിക്കുന്ന മൂര്‍ച്ചയേറിയ കത്തികൊണ്ടാണ് വാസുദേവന്റെ കഴുത്തില്‍ വെട്ടിയത്. വെട്ടേറ്റ് കഴുത്ത് മുറിഞ്ഞ് ചോര വാര്‍ന്നുപോയ നിലയിലായിരുന്നു മൃതദേഹം. തോട്ടത്തിനപ്പുറത്ത് അടയ്ക്കപറിക്കാന്‍ വന്നവര്‍പോലും സംഭവം അറിഞ്ഞില്ല.

ഗിരീഷ് മറ്റൊരു സുഹൃത്തിനെ വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചത് അറിഞ്ഞെത്തിയ സുഹൃത്തുക്കളാണ് വാസുദേവന്‍ തോട്ടത്തില്‍ മരിച്ചുകിടക്കുന്നത് കണ്ട് ചെറുതുരുത്തി പോലീസില്‍ അറിയിച്ചത്.

ഈ സമയത്തിനുള്ളില്‍ ഗിരീഷ് വീടിനുസമീപത്തുള്ള കാടിനകത്തേക്ക് ഓടിപ്പോയി. തിരച്ചിലിനൊടുവില്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ കാട്ടില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമാകാത്ത സാഹചര്യത്തില്‍ പ്രതിയുടെ മൊബൈല്‍ കണ്ടെത്തിയത് നിര്‍ണായകമായേക്കും.  

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (11 minutes ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (6 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (6 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (6 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (6 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (7 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (7 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (7 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (7 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (7 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (8 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (8 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (11 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (11 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (12 hours ago)

Malayali Vartha Recommends