ചാലക്കുടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ചാലക്കുടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കൂടപ്പുഴ ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയ യുവാവാണ് മുങ്ങിമരിച്ചത്. കൂടപ്പുഴ അച്ചിയത്ത് കുന്നുമ്മേൽ ഗിരിഷിന്റെ മകനും ചാലക്കുടി മിനർവ ബേക്കറി ഉടമയുമായ ഗോകുൽനാഥ് (33) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് ഏഴോടെ പുഴയിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. തുടർന്ന് മുങ്ങി പോകുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് ഉടനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























