ഗുണ്ടാകേന്ദ്രങ്ങളിലേക്ക് ചീറിപ്പാഞ്ഞെത്തി എൻ ഐ എയുടെ മിന്നൽ നീക്കം; 5 സംസ്ഥാനങ്ങളിൽ എൻ ഐ എ റെയ്ഡ്; ഗുണ്ടാ സംഘങ്ങൾ തീവ്രവാദികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടോയെന്ന് അന്വേഷിക്കും; വിദേശ സഹായം കിട്ടുന്നുണ്ടെന്നുമുള്ള വിവരവും അന്വേഷിക്കും

ഗുണ്ടാകേന്ദ്രങ്ങളിലേക്ക് ചീറിപ്പാഞ്ഞെത്തി എൻ ഐ എയുടെ മിന്നൽ നീക്കം. അക്ഷരാർത്ഥത്തിൽ ഗുണ്ടാ കേന്ദ്രങ്ങളിലെത്തി തൂത്തുവാരുകയാണ് എൻ ഐ എ. 5 സംസ്ഥാനങ്ങളിലാണ് എൻ ഐ എ റെയ്ഡ് ഇപ്പോൾ നടക്കുന്നത്. ഉത്തർപ്രദേശ് പഞ്ചാബ്, ദില്ലി, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിലാണ് ഇപ്പോൾ റെയിഡ് നടക്കുന്നത്. ഗുണ്ടാകേന്ദ്രങ്ങളിൽ എൻഐഎയുടെ വക ഷോക്ക് ട്രീറ്റ്മെന്റ് എന്ന് തന്നെ നമുക്ക് വിശേഷിപ്പിക്കേണ്ട തരത്തിലുള്ള ഒരു നീക്കം തന്നെയാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
രാജ്യത്തെ ശക്തരായ ഗുണ്ടാസംഘങ്ങൾക്കെതിരെയാണ് എൻഐഎ നടപടി. ഗുണ്ടാ സംഘങ്ങൾ തീവ്രവാദികളുമായി ചേർന്ന് പ്രവർത്തിക്കുന്നുവന്നൊരു കണ്ടെത്തൽ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ നടപടി സ്വീകരിച്ചത്. തീവ്രവാദികളും ഗുണ്ടാസംഘങ്ങളും മയക്കുമരുന്ന് മാഫിയയും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന സംശയവും ശക്തമാകുകയാണ്. ഈ കൂട്ടത്തിൽ ചില സംഘങ്ങൾക്ക് വിദേശ സഹായം കിട്ടുന്നുണ്ടെന്നുമുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു നടപടി സ്വീകരിച്ചത്.
പഞ്ചാബ് ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച തിഹാർ ജയിലിലെ കുപ്രസിദ്ധ ഗുണ്ട ലോറൻസ് ബിഷ്ണോയ്, നീരജ് ബവാന, ടില്ലു ടാസ്പുറിയ, ഗോൾഡി ബ്രാർ എന്നിവരുടെ ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ചാണ് എൻഐഎ ഇപ്പോൾ റെയ്ഡും അന്വേഷണവും നടത്തി കൊണ്ടിരിക്കു ന്നത്. കഴിഞ്ഞ ചില ആഴ്ചകളിൽ ചില ഗുണ്ടാസംഘങ്ങളെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇന്നത്തെ റെയ്ഡ് എന്നാണ് എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഒക്ടോബറിൽ ഹരിയാനയിൽ നിന്നും ഒരു ഗുണ്ടയെ കസ്റ്റഡിയിലെടുത്തിരുന്നു . ഇതിന് പിന്നാലെ ദില്ലിയിലടക്കം ഉത്തരേന്ത്യയിൽ 52 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി വരികയായിരുന്നു. വടക്ക് കിഴക്കൻ ദില്ലിയിലെ ഗൌതം വിഹാർ എന്ന സ്ഥലത്ത് നിന്നും കസ്റ്റഡിയിലായ ആസിഫ് ഖാൻ എന്നയാളെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇത്രയും വിപുലമായ റെയ്ഡ് അന്ന് എൻഐഎ നടത്തിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം .
ജയിലിലുള്ള ഗുണ്ടാ നേതാക്കളുമായി ഇപ്പോൾ പിടിയിലായ ആസിഫിന് അടുത്ത ബന്ധമുണ്ടെന്നും വിവരം വന്നിരുന്നു. ഇയാളിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹരിയാനിൽ സോനപ്പത്തിൽ നിന്നും രാജു മോത്ത എന്നയാളെയും പിടികൂടിയിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
അതേസമയം ഓട്ടോ സ്‌ഫോടനത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തിരിക്കുകയാണ്. കേസിലെ മുഖ്യപ്രതി ഷിവമോഗ സ്വദേശി മുഹമ്മദ് ഷാരിഖിനു ഐ.എസ് ബന്ധം സ്ഥിരീകരിച്ചതോടെ കേസ് കേന്ദ്ര ഏജന്‍സിക്കു കൈമാറാന്‍ കര്‍ണാടക പൊലീസ് തീരുമാനിക്കുകയായിരുന്നു എന്‍.ഐ.എ സംഘം പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























