ആനാവൂർ നാഗപ്പന്റെ മൊഴി വിനയാകും! മേയർ ഇറങ്ങി ഓടുന്നു! സർക്കാരിന് വൻ തിരിച്ചടി! നിയമന ശുപാർശ കത്ത് വിവാദത്തിന് പിന്നിൽ യുഡിഎഫ് ബിജെപി കൂട്ടുകെട്ടെന്ന് എൽഡിഎഫ്,വാർഡ് തല പ്രചാരണം ഇന്നും നാളെയും

കോർപ്പറേഷനിലെ നിയമന കത്ത് വിവാദത്തിൽ ഇന്ന് നിർണ്ണായക ദിനം. കത്ത് വിവാദവ്,മായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴി രേഖപ്പെടുത്തും. ഇതുവരെ മേയറുടേയും കോർപ്പറേഷനിലെ ജീവനക്കാരുടേയും മൊഴിയാണ് രേഖപ്പെടുത്തിയത്.
അതേസമയം കോർപ്പറേഷനിലെ ഏതാനും ജീവനക്കാരുടെ മൊഴികൂടി ഇനി രേഖപ്പെടുത്താനുണ്ട്. അതിനാൽ ഇത് കഴിഞ്ഞാൽ ആനാവൂരിന്റെ മൊഴി രേഖപ്പെടുത്താനാണ് തീരുമാനം. കൂടാതെ പ്രാഥമിക റിപ്പോർട്ട് തയാറാക്കുന്ന സമയത്ത് ആനാവൂർ നാഗപ്പനിൽ നിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു.
എന്നാൽ മേയറുടെ പേരിൽ പുറത്ത് വന്ന കത്ത് സി.പി.എം. ജില്ലാ സെക്രട്ടറിക്കാണ് എഴുതിയിരുന്നത്. അതിനാൽ ഇത്തവണ ആനാവൂരിന്റെ മൊഴി വിശദമായി രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഇപ്പോഴത്തെ തീരുമാനം.
മാത്രമല്ല നേരത്തെ മേയറും കോർപ്പറേഷൻ ഓഫീസിലെ ജീവനക്കാരും കത്ത് തങ്ങൾ തയാറാക്കിയതല്ലെന്നാണ് മൊഴി നൽകിയിട്ടുള്ളത്. ഈ സംഭവത്തിൽ പ്രാഥമിക മൊഴിയെടുപ്പുകൾക്ക് ശേഷമേ ശാസ്ത്രീയ പരിശോധന അടക്കമുള്ള അടുത്ത ഘട്ടത്തിലേക്ക് അന്വേഷണസംഘം കടക്കുകയുള്ളൂ.
https://www.facebook.com/Malayalivartha
























