സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകി സംസ്ഥാനം; നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്; സെലക്ഷൻ കമ്മറ്റിയുടെ പിഴവിന് താൻ ഇരയായെന്ന് ഡോ. രാജശ്രീ

സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയിൽ നിർണായക നീക്കവുമായി സംസ്ഥാനം. സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനവും പുനഃപരിശോധന ഹർജി സമർപ്പിച്ചിരിക്കുകയാണ് . നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്തിനായി പുനപരിശോധന ഹർജി ഫയൽ ചെയ്തത് സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദാണ് . പുനഃപരിശോധന ഹർജി നൽകിയത് നിയമകാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്. ഈ വിധിക്കെതിരെ നേരത്തെ മുൻ വിസി ഡോ. രാജശ്രീയും പുനഃപരിശോധന ഹർജി കൊടുത്തിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. സെലക്ഷൻ കമ്മറ്റിയുടെ പിഴവിന് താൻ ഇരയായെന്ന് രാജശ്രീ നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരിക്കുകയാണ്.
ഗുജറാത്തിലെ സര്‍ദാര്‍ പട്ടേല്‍ സര്‍വകലാശാലയിലെയും കല്‍ക്കട്ട സര്‍വകലാശാലയിലെയും വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട കേസിലെ വിധികളുടെ അടിസ്ഥാനത്തിലാണ് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കുന്നതിന് സുപ്രീംകോടതി വീക്ഷിച്ചത് .
ഈ രണ്ട് സര്‍വകലാശാലകളിലേയും വൈസ് ചാന്‍സലര്‍മാരില്‍ നിന്നും വ്യത്യസ്തമാണ് ഡോ.രാജശ്രീയുടെ വിഷയം എന്നതാണ് ശ്രദ്ധേയം. ഗുജറാത്തിലെ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് വേണ്ടത്ര യോഗ്യത പോലും ഇല്ലായിരുന്നുവെന്നും കേരളത്തിന്റെ പുനഃപരിശോധന ഹര്‍ജിയില്‍ പറയുന്നുണ്ടെന്നാണ് കിട്ടുന്ന വിവരങ്ങൾ . കെടിയു വിസി നിയമനം കോടതി റദ്ദാക്കിയത് യുജിസി ചട്ടങ്ങൾ പാലിക്കാതെ രാജശ്രീയുടെ നിയമനം എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു .
ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ വിധി വിസി നിയമനങ്ങളിൽ യുജിസി ചട്ടങ്ങൾ പാലിച്ചെ മതിയാകൂവെന്നാണ്. പക്ഷേ പുനഃപരിശോധന ഹർജിയിൽ രാജശ്രീ പറയുന്നത് സാങ്കേതിക വിഷയങ്ങളാണ് എന്നാണ് .സെലക്ഷന്‍ കമ്മിറ്റിയാണ് വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രം ശുപാര്‍ശ ചെയ്തത് . രാജശ്രീ നൽകിയ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത് ആ നടപടിയിലെ പിഴവിന് താൻ ഇരയായി എന്നാണ് .
സെലക്ഷന്‍ കമ്മിറ്റി രൂപീകരണത്തിന്റെ വിഷയത്തിൽ ഒരാളെ മാത്രം ശുപാര്‍ശ ചെയ്തതോ മാനദണ്ഡങ്ങൾക്ക് വിരുദ്ധമെങ്കിൽ ആ നടപടിയിൽ തനിക്ക് പങ്കില്ലെന്നും രാജശ്രീ സമർപ്പിച്ച റിവ്യൂവിൽ വ്യക്തമാക്കിയിട്ടുണ്ട് . രാജശ്രീയുടെ നിയമനം അസാധുവാണെന്നാണ് വിധിയിൽ പറഞ്ഞിട്ടുണ്ട്. നാല് വർഷം വിസിയായിരുന്ന തനിക്ക് ശമ്പളവും മറ്റു അനൂകൂല്യവും കൊടുത്തിരുന്നു.
വിധിക്ക് മുൻകാല പ്രാബല്യം നൽകിയാൽ ഇവ തിരിച്ചടക്കേണ്ടി വരും എന്നതാണ് ശ്രദ്ധേയമായ കാര്യം. അതിനാൽ മുൻകാലപ്രാബ്യല്യം നൽകരുതെന്നും ഹർജിയിൽ പറയുന്നു. വിധികാരണം സമൂഹത്തിന് മുന്നിൽ അപമാനിക്കപ്പെട്ടെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























