ഷാരോണിനെ കാണുന്നു; സെല്ലിൽ അലറിക്കരച്ചിൽ! ഗ്രീഷ്‌മയെ വേട്ടയാടി ഷാരോണ്‍! ജയിലിൽ സംഭവിച്ചത് കണ്ടോ? അമ്മയെ കണ്ടാലും വെറുപ്പോടെ മുഖം തിരിക്കുന്നു; ഒറ്റയ്ക്കിരുന്ന് കണ്ണുനിറഞ്ഞ് ചിന്തിച്ചു കൂട്ടുന്നു; ഗ്രീഷ്മയ്ക്ക് ഷാരോണ്‍ തന്നെ എട്ടിന്റെ പണികൊടുത്തുതുടങ്ങി..!

കേരളത്തെ ഒന്നടങ്കം നടുക്കിയ വാർത്തയ്യായിരുന്നു ഷാരോൺ വധം. കേരളത്തെ ഞെട്ടിച്ച ഷാരോൺ വധക്കേസിൽ പ്രതിയായ ഗ്രീഷ്മയെ ചോദ്യം ചെയ്ത പോലീസുകാരെ പോലും ഞെട്ടിച്ചിരുന്നത് ഗ്രീഷ്മയുടെ കൂസലില്ലായ്മ ആയിരുന്നു. മാത്രമല്ല പ്രാണനു തുല്യം തന്നെ സ്നേഹിച്ച കാമുകനെ ഒരു ദയയുമില്ലാതെ കഷായത്തിൽ വിഷം ചേർത്തു നൽകി കൊലപ്പെടുത്തിയ ക്രൂരതയാണ് ഗ്രീഷ്മയുടേത്.
അതേസമയം കൊലയ്ക്ക് ശേഷം തെളിവെടുപ്പിനിടെ പോലീസുകാർക്കൊപ്പം ചില്ലായി അടിച്ചുപൊളിക്കുന്ന ഗ്രീഷ്മയെ ആണ് മലയാളികൾ കണ്ടത്. മാത്രമല്ല താൻ നിസ്സാരമായി കേസിൽ നിന്നും ഊരുമെന്ന നിലപാടായിരുന്നു ഗ്രീഷ്മയ്ക്ക്. എന്നാൽ ഗ്രീഷ്മയ്ക്ക് പണികിട്ടി തുടങ്ങി എന്ന വാർത്തയാണ് ഇപ്പോൾ ജയിലിൽ നിന്നും എത്തുന്നത്.
നിലവിൽ അട്ടക്കുളങ്ങര വനിതാ ജയിലിൽ ആണ് ഗ്രീഷ്മ ഇപ്പോഴുള്ളത്. നേരത്തെ ആത്മഹത്യാ പ്രവണത കാട്ടിയതിനാൽ പ്രത്യേക സുരക്ഷയും ഉണ്ട്. എന്നാൽ ഇപ്പോൾ ജയിലിൽ ആകെ പെട്ടുപോയ അവസ്ഥയിലാണ് ഗ്രീഷ്മ. മാത്രമല്ല സഹതടവുകാരോട് വലിയ ചങ്ങാത്തം ഗ്രീഷ്മ സ്ഥാപിച്ചിട്ടില്ല. ആരോടും മിണ്ടാതെ എപ്പോഴും ചിന്തിച്ചിരിക്കുന്ന ഗ്രീഷ്മയെ പോലീസുകാർ കാണുന്നത്. പിന്നെയുള്ളത് വായനയാണ്. ഇതേ ജയിലിലാണ് ഗ്രീഷ്മയുടെ അമ്മയും ഉള്ളത്.
കൂടാതെ അമ്മയെ കണ്ടാലും വെറുപ്പോടെ മുഖം തിരിക്കുകയാണ് ഗ്രീഷ്മ ചെയ്യുന്നത്. പലപ്പോഴും ഒറ്റയ്ക്കിരുന്ന് കണ്ണുനിറഞ്ഞ് ചിന്തിച്ചു കൂട്ടുന്നതാണ് ഗ്രീഷ്മയുടെ പ്രധാനജോലി. ഇന്നലെ ഉറക്കത്തിൽ ഗ്രീഷ്മ അലറി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കൂടാതെ ഷാരോണിനെ സ്വപ്നത്തിൽ കണ്ട് പേടിച്ച് മട്ടിലായിരുന്നു ഗ്രീഷ്മയുടെ പെരുമാറ്റം. ഒപ്പം തന്നെ ചില സമയങ്ങളിൽ ചെയ്തുപോയതിൽ കുറ്റബോധമുള്ള രീതിയിൽ പെരുമാറുമെങ്കിലും കാരാഗൃഹവാസം മടുത്ത മട്ടും ഇടയ്ക്ക് ഗ്രീഷ്മ പ്രകടിപ്പിക്കുന്നതായി പറയുന്നു.
https://www.facebook.com/Malayalivartha

























