Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് പ്രാദേശിക അവധി .... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല


ജനവിധി ഇന്നറിയാം... രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും , 46 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ, ചെങ്കോട്ട സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുക


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..

രണ്ടാം ഭാര്യയോടുള്ള അടുപ്പം കാരണം കുടുംബബന്ധം തകരാതിരിക്കാൻ ഏതു വിധേയനെയും ദിവ്യയെ ഒഴിവാക്കണമെന്ന് റുഖിയ പറഞ്ഞു: പതിനൊന്ന് വർഷങ്ങൾക്ക് ശേഷം, രണ്ടാം ഭാര്യയുടെയും, മകളുടെയും കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുമായി മാഹീൻ:- ആളില്ലാതുറയിൽ എത്തിച്ച് പിന്നിൽ നിന്ന് ദിവ്യയെയും, മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തി: തെളിവ് അവശേഷിക്കാതിരിക്കാൻ ഫോൺ കടലിലേയ്ക്ക് തന്നെ എറിഞ്ഞു...

30 NOVEMBER 2022 08:36 AM IST
മലയാളി വാര്‍ത്ത

More Stories...

സ്വർണം കവർന്ന കേസ്... ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുടെ ജാമ്യാപേക്ഷ തള്ളി

കമ്പിവേലിയിൽ കുടുങ്ങിയ പെൺപുലിയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മയക്കുവെടി വച്ച് പിടികൂടി കൂട്ടിലാക്കി...

തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുന്ന ഇന്നു മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം..രാവിലെ 11 മണി മുതൽ വൈകീട്ട് മൂന്നു മണി വരെ പത്രിക നൽകാം

സങ്കടക്കാഴ്ചയായി... പിക്കപ്പ് വാനിലേക്ക് പടുകൂറ്റൻ ഗർഡർ തകർന്നുവീണ് ഗൃഹനാഥന് ദാരുണാന്ത്യം‌‌‌‌‌

തിരുവനന്തപുരത്ത് പ്രാദേശിക അവധി .... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല

പതിനൊന്ന് വർഷത്തിനു മുൻപ് കാണാതായ ഊരുട്ടമ്പലം വെള്ളൂർകോണം സ്വദേശിനി ദിവ്യയെയും മകളെയും ഭർത്താവ് കൊലപ്പെടുത്തിയത് ഈ ബന്ധം കാരണം സ്വന്തം കുടുംബം തകരുമെന്ന ഭയം. ദിവ്യയുമായി ബന്ധമുണ്ടെന്നു ഒന്നാം ഭാര്യ റുഖിയ അറിഞ്ഞിരുന്നു. ഏതു വിധേയനെയും ദിവ്യയെ ഒഴിവാക്കണമെന്ന് റുഖിയ പറഞ്ഞതായി മാഹീൻ പൊലീസിന് മൊഴി നൽകി. മാഹീനും റുഖിയയും പൊലീസിന് മുന്നിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്. രണ്ടു പേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. നടന്നത് ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി. ദിവ്യയെയും മകളെയും കൊലപ്പെടുത്തിയത് കടലിൽ തള്ളിയിട്ടാണ്. ആളില്ലാതുറയിൽ വച്ചാണ് കൊലപാതകം നടന്നത്.

തമിഴ്നാട്ടിലെ കുളച്ചൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇത്. പൂവാറിൽ നിന്ന് ദിവ്യയെയും, ഗൗരിയെയും ആളില്ലാതുറയിൽ എത്തിക്കുകയായിരുന്നു. ദിവ്യയേയും മകളേയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം ദിവ്യയുടെ ഫോൺ കടലിൽ ഉപേക്ഷിച്ചു. 2011 ആഗസ്റ്റ് 19 നാണ് ദിവ്യയുടെ മൃതദേഹം കരയ്ക്ക് അടിയുന്നത്. ആഗസ്റ്റ് 23ന് കുട്ടിയുടെ മൃതദേഹം തേങ്ങാപട്ടണം ഭാഗത്ത് അടിഞ്ഞു. രണ്ടു മരണങ്ങളിലും തമിഴ്‌നാട് പോലീസ് ആസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇലന്തൂർ നരബലിക്ക് പിന്നാലെ സംസ്ഥാനത്തെ തിരോധാന കേസുകൾ അന്വേഷിക്കുന്നതിനിടെയാണ് ദിവ്യയുടെ തിരോധാന കേസിന്റെ ഫയലും വർഷങ്ങൾക്ക് ശേഷം വീണ്ടും തുറക്കുന്നത്.

തുടർന്ന് തിങ്കളാഴ്ച ആളില്ലാതുറയിൽ പ്രത്യേക സംഘം പരിശോധന നടത്തി. തുടർന്നാണ് കേസിന്റെ ചുരുളഴിയുന്നത്. മാഹീൻ മറ്റൊരു വിവാഹക്കാര്യം മറച്ചുവച്ചാണ് ദിവ്യയെ വിവാഹം കഴിക്കുന്നത്. 19-ാം വയസ്സില്‍ മാഹീന്‍ ദിവ്യയെ പ്രണയിച്ച് വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടു പോയതാണ് തുടക്കം. മൂന്നു മാസം കഴിഞ്ഞു രണ്ടുപേരും രാധയുടേയും ജയചന്ദ്രന്റേയും അടുത്തു തിരിച്ചുവന്ന് മാപ്പു ചോദിച്ചു. മകളേയും അവള്‍ സ്‌നേഹിച്ച പുരുഷനേയും സ്വീകരിക്കാന്‍ തയ്യാറായ അച്ഛനും അമ്മയും രാധയെ നിയമപരമായി വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ തയ്യാറായില്ല. നിര്‍ബ്ബന്ധിച്ചപ്പോള്‍ അയാള്‍ പറഞ്ഞതു വിശ്വസിച്ച് ഒരു പകല്‍ മുഴുവന്‍ രജിസ്ട്രാര്‍ ഓഫീസില്‍ മകളുമായി കാത്തുനിന്നെങ്കിലും എത്തിയില്ല. ഗര്‍ഭിണി ആയിരുന്ന ദിവ്യയെ അവിടെയാക്കിയിട്ട് 'മനു' ഗള്‍ഫിലേക്ക് എന്നു പറഞ്ഞു പോവുകയും ചെയ്തു.

പിന്നെ വന്നത് കുട്ടിക്ക് ഒന്നര വയസ്സുള്ളപ്പോള്‍. യാദൃച്ഛികമായി ദിവ്യ എടുക്കാനിടയായ ഒരു ഫോണ്‍ കോളില്‍നിന്നാണ് മനു മാഹീനാണെന്നും വേറെ ഭാര്യയും മക്കളുമുണ്ടെന്നും അറിഞ്ഞത്. മാഹീനെ കൂട്ടിക്കൊണ്ടുപോകാന്‍ ചിലര്‍ സംഘം ചേര്‍ന്നു വന്നപ്പോള്‍ അയല്‍ക്കാര്‍ പൊലീസില്‍ അറിയിച്ചു. ദിവ്യയുടേയും കുഞ്ഞിന്റേയും കൂടെ ജീവിച്ചുകൊള്ളാമെന്ന് പൊലീസ് 'എഴുതിവയ്പിച്ചു' വിട്ടു. വൈകുന്നേരം വരാമെന്നു പറഞ്ഞ് അന്നുതന്നെ കൂട്ടുകാര്‍ക്കൊപ്പം പോയ ആള്‍ ഗള്‍ഫിലേക്കു മടങ്ങുകയാണെന്നു വിളിച്ചുപറഞ്ഞു. പിന്നെ വന്നത് ഒരു വര്‍ഷം കഴിഞ്ഞ്. അതുകഴിഞ്ഞു വൈകാതെയാണ് ദിവ്യയും കുഞ്ഞുമായി പോയത്.


2011 ഓഗസ്റ്റ് 11ന് വൈകിട്ട് ദിവ്യയേയും മകളെയും കൂട്ടികൊണ്ടു പോയത്. പിന്നീട് ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മകളെയും കുഞ്ഞിനെയും കാണാതായി 2 ദിവസത്തിനുശേഷം മാതാവ് രാധ മാറനല്ലൂർ പൊലീസിൽ പരാതി നൽകി. തൊട്ടടുത്ത ദിവസം മാഹീന്റെ സ്വദേശമായ പൂവാർ സ്റ്റേഷനിലും പരാതി നൽകി. ഇവിടെ പരാതി നൽകി പുറത്തിറങ്ങിയ രാധ അപ്രതീക്ഷിതമായി മാഹീനെ കണ്ടു. കയ്യോടെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. പൊലീസ് കാര്യങ്ങൾ തിരക്കി. വിവാഹിതനും പിതാവുമായ മാഹീൻ അന്ന് പറഞ്ഞത് ദിവ്യയേയും മകളെയും വേളാങ്കണ്ണിയിൽ താമസിപ്പിച്ചിരിക്കുന്നു എന്നായിരുന്നു. വേളാങ്കണ്ണിയിൽ നിന്ന് ദിവ്യയെ കൂട്ടി കൊണ്ടുവരാമെന്നു സമ്മതിച്ച് പോയ മാഹീനെ പിന്നീട് ദിവ്യയുടെ വീട്ടുകാർ കണ്ടിരുന്നില്ല. 2019ൽ മാറനല്ലൂർ പൊലീസ് വീണ്ടും ഈ കേസിന്റെ ഫയൽ ‍തുറന്നു. മാഹീനു നോട്ടിസ് നൽകി വിളിപ്പിച്ചു. അന്ന് സ്റ്റേഷനിലെത്തിയ മാഹീൻ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. ഒടുവിൽ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകി. സ്റ്റേഷനിൽ വിളിപ്പിക്കുന്നത് കമ്മിഷൻ തടഞ്ഞതായാണ് പൊലീസ് പറയുന്നത്. തുടക്കം മുതൽ മാറനല്ലൂർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കേസിൽ കാര്യമായ അന്വേഷണം നടത്തിയില്ല.

മാഹീനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. 10 മാസത്തിനുള്ളിൽ അൺനോൺ എന്നെഴുതി ഫയൽ ക്ലോസ് ചെയ്തു. കാണാതായ ദിവ്യയും മകളും ജീവനോടെ ഉണ്ടോ എന്നത് സംബന്ധിച്ച് ഒരറിവും വീട്ടുകാർക്ക് ഇല്ല. മാഹീൻ ഇപ്പോഴും നാട്ടിലുണ്ടെന്നു ദിവ്യയുടെ ബന്ധുക്കൾ പറയുന്നു. അടുത്തിടെ വീണ്ടും ദിവ്യയുടെ തിരോധാന കേസ് അന്വേഷണം ജില്ലാ സി ബ്രാഞ്ച് ആരംഭിക്കുകയായിരുന്നു. മാഹീനെ വിളിപ്പിച്ചു. അപ്പോഴും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വിവിധ തലങ്ങളിൽ പരാതിയുമായി പോകാനാണ് മാഹീൻ ശ്രമിച്ചതെന്നാണ് പുറത്ത് വന്ന വിവരം.

കാട്ടാക്കടയില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സ് പഠിക്കാന്‍ പോയതിന്റെ അടുത്ത് സ്ഥിരമായി മീന്‍വണ്ടിയുടെ ഡ്രൈവറായി വന്നപ്പോഴാണ് മാഹീനെ പരിചയപ്പെടുന്നത്. മനു എന്നാണ് പേരു പറഞ്ഞിരുന്നത്. പഠിത്തത്തില്‍ ശ്രദ്ധിക്കണമെന്നും ഈ ബന്ധത്തില്‍നിന്നു പിന്മാറണമെന്നും അമ്മ ആവര്‍ത്തിച്ചു വിലക്കിയിരുന്നു. കുറച്ചുമാസം വിട്ടുനിന്നെങ്കിലും പിന്നെയും അവര്‍ കാണുകയും സംസാരിക്കുകയും ചെയ്തു. മകള്‍ സ്വയം തെരഞ്ഞെടുത്ത ജീവിതത്തില്‍ സംഭവിച്ച ദുരന്തത്തില്‍ ദു:ഖിതരായിട്ടും അവളെ വിഷമിപ്പിക്കാതെ അമ്മയും അച്ഛനും കൂടെ നിന്നു. ഒരു ബുദ്ധിമുട്ടും വരാതെ നോക്കി. ദിവ്യ ഹൃദ്രോഗിയായിരുന്നു. ആറ് മാസത്തിനുള്ളിൽ ദിവ്യയ്ക്ക് ഒരു ശസ്ത്രക്രിയ വേണ്ടതുണ്ടായിരുന്നു.

ഇതിന് വേണ്ടി അമ്മ രാധ കയർ ഫാക്ടറിയിൽ പണിയെടുത്തും അച്ഛനും തന്നാൽ കഴിയുന്ന പണം സ്വരൂപിച്ചും വയ്ക്കുന്നതിനിടെയാണ് ദിവ്യയെ കാണാതാകുന്നത്. വർഷങ്ങൾക്ക് ശേഷം 2019 ൽ മാറനല്ലൂർ പൊലീസ് വീണ്ടും ഈ കേസിന്റെ ഫയൽ തുറന്നു. അന്നും മാഹിനെതിരെ പൊലീസിന് കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. പത്ത് മാസത്തിന് ശേഷം അൺനോൺ എന്നെഴുതി ആ ഫയൽ ക്ലോസ് ചെയ്യുകയായിരുന്നു. അങ്ങനെയിരിക്കെയാണ് 2022 ൽ കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഇലന്തൂർ നരബലി വാർത്തകളിൽ നിറയുന്നത്. തൊട്ടുപിന്നാലെ കേരളത്തിലെ തിരോധാന കേസുകളെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് മേധാവി ഉത്തരവിട്ടു. അങ്ങനെയാണ് പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ദിവ്യാ തിരോധാന കേസ് വീണ്ടും പൊലീസ് അന്വേഷിക്കുന്നതും നടന്നത് കൊലപാതകമാണെന്ന് തെളിഞ്ഞതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മടുത്ത് വിവാഹമോചനം തേടി ഭർത്താവ്  (4 minutes ago)

ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുടെ ജാമ്യാപേക്ഷ തള്ളി  (14 minutes ago)

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ... മയക്കുവെടി വച്ച് പുലിയെ പിടികൂടി  (29 minutes ago)

ഉമർ നബിയുടെ അൽ ഫലാഹ് പെട്ടു  (30 minutes ago)

ക്രിസ്‌മസ്‌ പരീക്ഷ ഒറ്റഘട്ടമായി നടത്താൻ ആലോചന...  (43 minutes ago)

ഇന്നു മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം  (53 minutes ago)

ഈ സിംഗങ്ങളുടെ കയ്യൊപ്പ്  (59 minutes ago)

നിലവിളിച്ച് വീട്ടുകാർ... പിക്കപ്പ് വാനിലേക്ക് പടുകൂറ്റൻ ഗർഡർ തകർന്നുവീണ് ഗൃഹനാഥന് ദാരുണാന്ത്യം‌‌‌‌‌  (1 hour ago)

ഉകാസയുമായി ബന്ധം  (1 hour ago)

ട്രക്ക് ആറു വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ....  (1 hour ago)

പ്രാദേശിക അവധി. ഇന്ന്  (1 hour ago)

രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ  (2 hours ago)

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (9 hours ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (9 hours ago)

Malayali Vartha Recommends