Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ടൂ മച്ച് ട്രബിള്‍' എന്ന് വിദേശത്തുള്ള ജേഷ്ഠന്‍ ബാബു റോയിക്ക് സി ജെ റോയി സന്ദേശം അയച്ചു..ഏകദേശം 15 മിനിറ്റുകള്‍ക്ക് ശേഷമാണ് റോയി രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ജീവനക്കാര്‍ കാണുന്നത്..


ഇറാന്റെ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായി..ഇസ്ഫഹാൻ, നടാൻസ് എന്നീ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളുടെ മുകളിൽ ഇറാൻ പുതിയ മേൽക്കൂര..ഹോർമുസ് വളഞ്ഞ് കപ്പൽപ്പട..


സൂപ്പര്‍താരങ്ങളെ അണിനിരത്തി ദുബായിലെ പാര്‍ട്ടി... ഈ പാർട്ടിയിൽ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു...


വീട്ടിലെത്തിയ ഉടൻ ആവശ്യപ്പെട്ടത് തനിക്ക് മാറ്റാനുള്ള വസ്ത്രങ്ങളും ആവശ്യത്തിനുള്ള പണവും എടുക്കണമെന്നാണ്... പാലത്ത് സ്വദേശിനിയായ 26കാരിയെ കൊലപ്പെടുത്തിയ വൈശാഖനെ പൊലീസ് വീട്ടിലടക്കമെത്തിച്ച് തെളിവെടുത്തു...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെഅതിജീവിത സുപ്രീം കോടതിയിൽ..മറ്റൊരു നീക്കവുമായി അതിജീവിത..അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സഹർജി ഫയൽചെയ്തത്..

ഗ്രീഷ്മയുടെ നെഞ്ച് തുളച്ച് വിധി: തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്ന അമ്മയുടെയും, അമ്മാവന്റെയും ജാമ്യഹർജി ഹൈക്കോടതി തള്ളി: ഹർജി തള്ളിയത്, അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി:- സിന്ധുവിനും, നിർമല കുമാരനും ജാമ്യം കിട്ടിയാൽ ഗ്രീഷ്മയ്ക്കും ജാമ്യം കിട്ടാനുള്ള പഴുതുണ്ടെന്ന് കണക്കാക്കി നീങ്ങിയ അഭിഭാഷകന് തിരിച്ചടിയായി ഹൈക്കോടതി വിധി....

30 NOVEMBER 2022 11:55 AM IST
മലയാളി വാര്‍ത്ത

കാമുകന് വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മയുടെ അമ്മാവന്റെയും അമ്മയുടെയും ജാമ്യ ഹർജി തള്ളി. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും ജാമ്യഹർജി ഹൈക്കോടതി തള്ളിയത്. സിന്ധു, നിർമ്മല കുമാരൻ നായർ എന്നിവരുടെ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. തെളിവ് നശിപ്പിച്ചതിന് അറസ്റ്റിലായ ഇരുവരും റിമാന്റിൽ കഴിയുകയാണ്. ജില്ലാ കോടതിയിൽ നൽകിയ ജാമ്യ ഹർജി തള്ളിയതോടെയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഗ്രീഷ്മയുടെ ജാമ്യത്തിനുള്ള ഒരു നീക്കവും നിലവിൽ നടക്കുന്നില്ല.

ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും ജാമ്യം കിട്ടിയാൽ ഗ്രീഷ്മയ്ക്കും ജാമ്യം കിട്ടാനുള്ള പഴുത്ത് ഉണ്ടെന്ന് കണക്കാക്കിയാണ് മധുര ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ കരുക്കൾ നീക്കിയത്. കേരളത്തിൽ കോടതി കാര്യങ്ങളിൽ സഹായിക്കാൻ ഇദ്ദേഹം നെയ്യാറ്റിൻകര ബാറിലെ ഒരു അഭിഭാഷകനെയും ചുമതലപ്പെടുത്തിയിരുന്നു. ഈ കേസിലെ പ്രധാനപ്പെട്ട ഘടകമാണ് ഗ്രീഷ്മയുടെ അമ്മയും അമ്മാവനും. കൊലപാതത്തിനു ഇരുവരും പ്രേരിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല. നിലവിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്ന് മാത്രമാണ് ചുമത്തിയിരിക്കുന്നതെങ്കിലും വരും ദിവസങ്ങളിലെ അന്വേഷണത്തിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരും. അന്വേഷണം പൂർത്തിയാകാത്തതിനാൽ ഇരുവരുടെയും ജാമ്യഹർജി ഹൈക്കോടതി തള്ളുകയായിരുന്നു.

ഇത്രയും ക്രൂരമായ ഒരു കൃത്യം നടത്തിയ പെൺകുട്ടിക്ക് അമ്മയും അമ്മാവനും കൂട്ടുനിന്നു എന്ന് തന്നെയാണ് പോലീസ് കരുതുന്നത്. മകൾ കൃത്യം ചെയ്തുപോയപ്പോൾ തെളിവ് നശിപ്പിക്കാൻ കൂടെ നിന്നതാണോ എന്ന് വളരെ വ്യത്യസ്തമായി ചിന്തിക്കേണ്ടി ഇരിക്കുന്നു. ഈ കേസിൽ മറ്റ് പ്രതികൾ ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഗ്രീഷ്മ പറഞ്ഞതിന് അപ്പുറത്തേയ്ക്ക് കേസ് പോകുന്നുണ്ടോ, മനഃപൂർവം പോലീസിനെ തെറ്റിദ്ധരിപ്പിച്ച് കേസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടോ, എന്നുള്ള കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. 90ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാനാണ് ശ്രമം. ഫോറൻസിക് റിപ്പോർട്ടുകൾ പലതും വരാൻ ഉണ്ട്. നടന്നത് വളരെ ക്രൂരമായ കൊലപാതകം ആയതുകൊണ്ട് ഗ്രീഷ്മയ്ക്ക് ജാമ്യം കിട്ടാനുള്ള സാധ്യത വളരെ കുറവാണ്.

ഈ കേസിൽ പോലീസിന്റെ അന്വേഷണത്തിൽ ചില അപാകതകൾ ഉണ്ടായിട്ടുണ്ടെന്ന് റിടൈഡ് എസ് പി ജോർജ് ജോസഫ് ചൂണ്ടിക്കാട്ടിയിരുന്നു. അത് ഗ്രീഷ്മയുടെ അഭിഭാഷകൻ മുതലെടുക്കും. ജാമ്യം കിട്ടത്തക്ക തരത്തിലുള്ള വാദഗതികൾ ഉന്നയിക്കാൻ തുടങ്ങി. ഇതിന്റെ പ്രാരംഭമെന്നുള്ള കണക്കിലാണ് തെളിവുകൾ നശിപ്പിക്കാൻ കൂടെ നിന്ന് എന്നുള്ള കുറ്റങ്ങൾ മാത്രം ചുമത്തിയ അമ്മയെയും അമ്മാവനെയും ജാമിത്തിലിറക്കാൻ അഭിഭാഷകൻ ശ്രമിക്കുന്നതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിരുന്നു.

അട്ടകുളങ്ങര വനിത ജയിലിലാണ് ഗ്രീഷ്മയെ പാർപ്പിച്ചിരിക്കുന്നത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഇരിക്കവെ ലൈസോൽ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതു കൊണ്ട് തന്നെ സൂപ്രണ്ടന് എപ്പോഴു നേരിട്ടു കാണാവുന്ന പത്താം നമ്പർ സെല്ലിലാണ് പ്രതിയെ പാർപ്പിച്ചിരിക്കുന്നത്. കൂടാതെ വാർഡന്മാരുടെ പ്രത്യേക ശ്രദ്ധ ഗ്രീഷ്മയ്ക്ക്‌മേലുണ്ട്. അമ്മ സിന്ധുവിനെ ഇരുപത്തിരണ്ടാം നമ്പർ സെല്ലിലാണ് ലോക്കപ്പ് ചെയ്തിരിക്കുന്നത്.

സെല്ലിൽ ഒറ്റയ്ക്ക് ആഴ്ചപ്പതിപ്പും നോവലുകളും വായിച്ച് സമയം തള്ളിനീക്കുന്ന ഗ്രീഷ്മ ആരുമായും സംസാരിക്കാൻ നിൽക്കാറില്ല. മധുര ഹൈക്കോടതിയെ അഭിഭാഷകൻ കേസ് കൈകാര്യം ചെയ്യുന്നതു കൊണ്ട് തന്നെ ഉടൻ പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ഗ്രീഷ്മയുടെ 'അമ്മ ഇതുവരെ ദിവസങ്ങൾ തള്ളിനീക്കിയത്. ഒരു കൂസലുമില്ലാതെ തലകുനിക്കാതെയാണ് ഗ്രീഷ്മ ജയിലിൽ എത്തിയത്. കൂടാത ചോദിക്കുന്നതിനൊക്കൊയും മണി മണി പോല മറുപടിയുണ്ട്.

 

അത് വാർഡന്മാരായാലും സഹ തടവുകാരായാലും. ശരിക്കും ആഹ്ളാദവതിയായി തന്നെയാണ് ആഘട്ടത്തിൽ ജയിലിൽ എല്ലാവരും ഗ്രീ്ഷ്മയെ കണ്ടത്. എന്നാൽ ഒരാഴ്ചത്തെ കസ്റ്റഡി കഴിഞ്ഞ് എത്തിയപ്പേഴാണ് സ്വാഭാവത്തിൽ മാറ്റം വന്നതും കൂടുതൽ മൂകയായി മാറിയതും. കേസിന്റെ തുടരന്വേഷണവും കുറ്റപത്രം സമർപ്പിക്കലും അടക്കമുള്ള കാര്യങ്ങൾ തമിഴ്‌നാട് പൊലീസിന് കൈമാറുമെന്ന് സൂചനകൾ ഉണ്ടായിരുന്നു.

കേസ് തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്നായിരുന്നു എജിയുടെ നിയമോപദേശം. കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലായതിനാൽ അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതി ഭാഗം കോടതിയിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.കുറ്റകൃത്യം തമിഴ്‌നാട്ടിൽ നടന്നതിനാൽ കേരള പൊലീസിന്റെ അന്വേഷണം തന്നെ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന് എ.ജി. പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രീയ ഭേദമന്യേ ജീവനക്കാര്‍ മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു: എറണാകുളം ജനറല്‍ ആശുപത്രി രാജ്യ ശ്രദ്ധ നേടിയ കാലഘട്ടം...  (1 minute ago)

C J Roy റോയിയുടെ മരണത്തില്‍ ദുരൂഹതകള്‍ ഏറെ  (10 minutes ago)

Iran nuclear sites പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്  (1 hour ago)

മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ച് രാജ്യം....  (2 hours ago)

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി... ഇപ്പോള്‍ പഠിക്കുന്ന സിലബസിനേക്കാള്‍ 25 ശതമാനം കുറയുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം  (3 hours ago)

കർഷകൻ ജീവനൊടുക്കി..  (4 hours ago)

കുരുക്കിൽ പിടഞ്ഞ് ഭാര്യ മരിക്കുമ്പോൾ ശിവദാസൻ മാറി നിൽക്കുകയായിരുന്നു...  (4 hours ago)

ട്രെയിനിൽനിന്ന് ചാടിയ യുവാവ് ആശുപത്രിയിലെത്തിയപ്പോൾ പിടിയിൽ  (4 hours ago)

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം  (4 hours ago)

വൈശാഖനെ പൊലീസ് വീട്ടിലടക്കമെത്തിച്ച് തെളിവെടുത്തു  (4 hours ago)

  കോഴിക്കോട് മലാപ്പറമ്പിൽ പോസ്റ്റിൽ നിന്ന് റോഡിലേക്ക് വീണ കേബിളിൽ കുരുങ്ങി യുവാവിന് പരുക്ക്  (5 hours ago)

C J Roy അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍;  (5 hours ago)

പവന് 6,320 രൂപയുടെ കുറവ്  (5 hours ago)

Supreme-Court അതിജീവിത സുപ്രീം കോടതിയിൽ;  (5 hours ago)

ജാമ്യം തേടി സുപ്രീം കോടതി സമീപിച്ച് ജുവലറി ഉടമ ഗോവര്‍ദ്ധന്‍  (6 hours ago)

Malayali Vartha Recommends