പ്രായമായ മാതാപിതാക്കളുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കുന്നതിനായി മുതിർന്ന പൗരന്മാരുടെ ട്രൈബ്യൂണലുകൾക്ക് സ്വത്തുക്കളിൽ നിന്ന് വ്യക്തികളെ ഒഴിപ്പിക്കാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധി

പ്രായമായ മാതാപിതാക്കളുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കുന്നതിനായി മുതിർന്ന പൗരന്മാരുടെ ട്രൈബ്യൂണലുകൾക്ക് സ്വത്തുക്കളിൽ നിന്ന് വ്യക്തികളെ ഒഴിപ്പിക്കാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധി. സമൂഹത്തിൽ മുതിർന്ന പൗരന്മാർ നേരിടുന്ന അവഗണനയും അരക്ഷിതാവസ്ഥയും തടയുന്നതിനാണ് ഈ നിയമ നിർമാണം ലക്ഷ്യമിടുന്നതെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിക്കുകയും ചെയ്തു.
അമ്മയെയും അച്ഛനെയും ദൈവതുല്യരായി കാണുന്ന രാജ്യത്തിൻറെ സംസ്കാരത്തെയാണ് ഈ വിധി പ്രതിഫലിപ്പിക്കുന്നത്. ഒരു സമൂഹത്തിൻറെ നിലവാരം അളക്കപ്പെടുന്നത് പ്രായമായവരോട് അത് പുലർത്തുന്ന ആദരവിലൂടെയും സുരക്ഷയിലൂടെയുമാണ്. മാതാപിതാക്കൾ വെറും ആശ്രിതർ മാത്രമല്ല, മറിച്ച് കുടുംബത്തിൻറെയും സമൂഹത്തിൻറെയും അനുഭവസമ്പത്താണെന്നും കോടതി ഓർമ്മിപ്പിച്ചു.
ജീവിതത്തിൻറെ അവസാനകാലം വരെ അന്തസ്സോടെ ജീവിക്കാനായി ഓരോ വ്യക്തിക്കും അർഹതയുണ്ടെന്ന് ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. 2007-ലെ മാന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരൻറ്സ് ആൻഡ് സീനിയർ സിറ്റിസൺസ് ആക്ട് പ്രകാരമാണ് ഈ ട്രൈബ്യൂണലുകൾ രൂപീകരിച്ചിരിക്കുന്നത്.
സിവിൽ കോടതികളുടെ അധികാരത്തോടെയുള്ള അന്വേഷണങ്ങൾ നടത്താൻ ഇവക്ക് അധികാരമുണ്ട്. ഈ നിയമത്തിൻറെ അടിസ്ഥാനത്തിലാണ് മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാനായി ട്രൈബ്യൂണലുകൾക്ക് തീരുമാനങ്ങൾ എടുക്കാൻ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha























