Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്റെ മൃതദേഹം കണ്ടെത്തി...


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....

കണ്ണീർക്കാഴ്ചയായി... ആലപ്പുഴ ജില്ലയിൽ രണ്ടിടങ്ങളിൽ വെള്ളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

17 AUGUST 2026 09:11 AM IST
മലയാളി വാര്‍ത്ത

കണ്ണീർക്കാഴ്ചയായി... ആലപ്പുഴ ജില്ലയിൽ രണ്ടിടങ്ങളിൽ വെള്ളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മണ്ണഞ്ചേരി ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയും പഞ്ചായത്ത് ആറാം വാർഡ് ഉടുമ്പിത്തറ ബിസ്മില്ല മൻസിലിൽ സുഹൈൽ (ബാബു) -ഷാഹിദ ദമ്പതികളുടെ മകളുമായ നഫീസത്തുൽ മിസ്‌രിയ (എട്ട്), കുട്ടനാട് കൈനകരി കുട്ടമംഗലം സനീഷ് ഭവനിൽ സുനിരാജ്- ഷീജമോൾ ദമ്പതികളുടെ മകൾ അനൈന സുബി (ആറ്) എന്നിവരാണ് മരിച്ചത്.

വീടിന് സമീപത്തെ റോഡിൽ സൈക്കിൾ ചവിട്ടുന്നതിനിടെ സംരക്ഷണ ഭിത്തിയില്ലാത്ത തോട്ടിലേക്ക് വീണാണ് നഫീസത്തുൽ മിസ്‌രിയ മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലോടെ മണ്ണഞ്ചേരി ജങ്ഷന് കിഴക്ക് വാഴയിൽ ഭാഗത്താണ് സംഭവം. കാലവർഷത്തെ തുടർന്ന് വെള്ളം നിറഞ്ഞ അങ്ങാടി തോട്ടിലേക്ക് കുട്ടി വീണത് ആരുടെയും ശ്രദ്ധയിൽപെട്ടില്ല.

കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനിടെ മാതാവ് ഷാഹിദയാണ് തോട്ടിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടത്. കുട്ടിയെ രക്ഷിക്കാൻ തോട്ടിലേക്ക് ചാടിയ ഷാഹിദ ഒഴുക്കിൽപെട്ടു. നാട്ടുകാർ ഇരുവരെയും കരക്കെത്തിച്ച് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നഫീസത്തുൽ മിസ്‌രിയ മരിച്ചിരുന്നു.

ഞായറാഴ്ച രാവിലെ 8.30 നാണ് കുട്ടമംഗലം ഗവ. എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി അനൈന സുബി അപകടത്തിൽപെടുന്നത്. രാവിലെ പല്ലുതേച്ച ശേഷം മുഖം കഴുകാനായി വീടിന് മമ്പിലെ പരുത്തിവളവ് തോട്ട് കടവിലേക്ക് പോയതാണ്. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടിൽനിന്ന് മൃതദേഹം കിട്ടിയത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശയാത്രകൾക്കും ഉന്നതപഠനത്തിനും അവസരങ്ങളും ലഭിക്കും.  (11 minutes ago)

ഇന്നത്തെ നക്ഷത്രഫലം: സർക്കാർ ജോലിയും പരീക്ഷാവിജയവും തേടിയെത്തുന്ന രാശികൾ!  (30 minutes ago)

പാവപ്പെട്ട, ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് മത്സരപ്പരീക്ഷകള്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (33 minutes ago)

പ്രായമായ മാതാപിതാക്കളുടെ അന്തസ്സും സുരക്ഷയും സംരക്ഷിക്കുന്നതിനായി മുതിർന്ന പൗരന്മാരുടെ ട്രൈബ്യൂണലുകൾക്ക് സ്വത്തുക്കളിൽ നിന്ന് വ്യക്തികളെ ഒഴിപ്പിക്കാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധി  (1 hour ago)

  വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഓഗസ്റ്റ് 18 ന് സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കമാകും...  (1 hour ago)

ആലപ്പുഴ ജില്ലയിൽ രണ്ടിടങ്ങളിൽ വെള്ളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം  (2 hours ago)

അവധിക്ക് നാട്ടിലെത്തി ഭാര്യയെ അടിച്ചുകൊന്ന് മേൽക്കൂരയിൽ നിന്ന് എറിഞ്ഞു ജവാനെ വീട് വളഞ്ഞ് പൂട്ടി പൊലീസ്..  (2 hours ago)

കഴക്കൂട്ടത്തുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (2 hours ago)

യുദ്ധം തുടങ്ങി..!ഒറ്റ രാത്രി 822 ഡ്രോണുകൾ സംഹാര താണ്ഡവം റഷ്യ നിന്ന് കത്തി..! ചാരം..!വെയര്‍ഹൗസ് തീക്കുണ്ഡം  (2 hours ago)

  കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരന്‍ ബിലാലിന്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

മാർത്താണ്ഡത്തെ നഴ്‌സിങ് ഹോസ്റ്റലിലെ വ്യത്തികേട് വിളിച്ച് പറഞ്ഞു ടാർഗെറ്റ് ചെയ്ത കൊന്നു..? അൻസിജി മരിച്ചു  (2 hours ago)

വറുതിയുടെ കർക്കിടകം അവസാനിച്ചു..! പൊന്നിൻ ചിങ്ങത്തിൻ്റെ വരവ്  (2 hours ago)

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തിങ്കളാഴ്ച ഡൽഹിയിൽ തുടക്കം....  (2 hours ago)

ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട തുറന്നു...  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (3 hours ago)

Malayali Vartha Recommends